1 GBP = 90.00 INR                       

BREAKING NEWS

അച്ഛന്‍ അല്‍പം മോശക്കാരനായാലും കുഴപ്പമില്ല; അമ്മ പിഴയാണെങ്കില്‍ മക്കള്‍ പെട്ടു; അമ്മയുടെ അവിഹിത ബന്ധങ്ങള്‍ മക്കള്‍ അറിയില്ലെങ്കിലും പാരമ്പര്യമായി കിട്ടുമെന്ന് പഠന റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ചിലര്‍ക്ക് നിരവധി പ്രണയിതാക്കളും ലൈംഗിക പങ്കാളികളും ഒരേ സമയം ഉണ്ടാകാറുണ്ട്. ഇത് അവരുടെ കുഴപ്പമല്ലെന്ന് പകരം അവരുടെ അമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടുന്ന പാരമ്പര്യമാണെന്നുമാണ് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. അതായത് അമ്മ പിഴയാണെങ്കില്‍ മക്കള്‍ പെടുമെന്നുറപ്പാണ്. അമ്മയുടെ അവിഹിത ബന്ധങ്ങള്‍ മക്കള്‍ അറിയില്ലെങ്കിലും പാരമ്പര്യമായി അവരിലേക്ക് പകരാന്‍ സാധ്യതയേറെയാണെന്നാണീ പഠനം എടുത്ത് കാട്ടുന്നത്. കുട്ടികളുടെ അച്ഛന്‍ മോശക്കാരനായാലും കുഴപ്പമില്ലെന്നും അമ്മ പിഴയാണെങ്കില്‍ കുട്ടികള്‍ വഴി തെറ്റുമെന്നാണീ പഠനം മുന്നറിയിപ്പേകുന്നത്.

7000ത്തില്‍ അധികം അമ്മമാരെയും അവരുടെ ബയോളജിക്കല്‍ കുട്ടികളെയും 1979 മുതല്‍ പഠനവിധേയമാക്കിയതിലൂടെയാണ്  ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അമ്മയുടെ സ്വഭാവവും മക്കളുടെ വഴിതെറ്റലും സാമൂഹിക പദവി അല്ലെങ്കില്‍ ജാതി മതങ്ങള്‍ തുടങ്ങിയവക്ക് ഉപരിയായിട്ടാണ് സംഭവിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അവിഹിത ബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാക്കുന്നതിനുള്ള തങ്ങളുടെ കഴിവുകള്‍ അമ്മമാരാണ് കൂടുതലായും മക്കളിലേക്ക് പകര്‍ന്ന് കൊടുക്കുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

ഇതിലൂടെ അവര്‍ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യുന്നത് നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെയാണ് റൊമാന്റിക് പാര്‍ട്ണേര്‍സിനെ കണ്ടെത്തുന്ന കാര്യമടക്കം തീരുമാനിക്കപ്പെടുന്നത്. എന്നാല്‍ പിതാക്കന്‍മാര്‍ ഇത്തരത്തില്‍ കുട്ടികളെ സ്വാധീനിക്കുന്നതിനുള്ള തെളിവുകളോ ഡാറ്റകളോ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. ഇന്നലെ പ്ലോസോണ്‍ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഷണല്‍ ലോന്‍ഗിട്യൂഡിനല്‍ സര്‍വേ 1979, ദി നാഷണല്‍ ലോന്‍ഗിട്യൂഡനല്‍ സര്‍വേ ഓഫ് യൂത്ത് ചൈല്‍ഡ് ആന്‍ഡ് യംഗ് ചൈല്‍ഡ് ആന്‍ഡ് യംഗ് അഡല്‍റ്റ് എന്നിവയിലൂടെയാണ് ഇത് സംബന്ധിച്ച ഡാറ്റകള്‍ കണ്ടെത്തിയിരിക്കുന്നത്. 24 വയസു വരെയുള്ളവരെയാണ് ഇതിലൂടെ നിരീക്ഷണ വിധേയമാക്കിയിരിക്കുന്നത്.

ഒരുമിച്ച് ജീവിക്കുന്നതും വേര്‍പിരിഞ്ഞതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍, വിവാഹിതരായവര്‍, വേര്‍പിരിഞ്ഞവര്‍ എന്നിങ്ങനെ വിവിധ നിലകളിലുള്ളവരും സര്‍വേയില്‍ പങ്കെടുത്തവരോടുമായവരോട് പല തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചാണീ സര്‍വേ നടത്തിയിരിക്കുന്നത്. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ഓഫ് ഹ്യൂമന്‍ സയന്‍സസായ ക്ലാരി കാംപ് ഡഷാണീ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഒരേ കുടുംബത്തിലെ വിവിധ തലമുറകളിലുള്ളവരോട് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അമ്മമാരുടെ സ്വഭാവ സവിശേഷതകള്‍ പിന്‍ തലമുറ റൊമാന്റിക് പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിനെയും മറ്റ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനെയും കാര്യമായി സ്വാധീനിക്കുമെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category