1 GBP = 91.10 INR                       

BREAKING NEWS

ഗസ്റ്റ് ഹൗസില്‍ താമസവും അലാറം വച്ച് എണീപ്പിച്ച് എഴുന്നള്ളിച്ച് കൊണ്ടു പോകാന്‍ പൊലീസും ക്യൂ തെറ്റിച്ച് ഭഗവാനെ ദര്‍ശിക്കാന്‍ പ്രത്യേക പരിഗണനയും നല്‍കാന്‍ തൃപ്തി ദേശായി എന്താ പ്രധാനമന്ത്രിയാണോ? സുപ്രീം കോടതി വിധിയുടെ പേരില്‍ കലാപത്തിന് ശ്രമിക്കുന്ന അരാജകവാദിയെ നിലയ്ക്ക് നിര്‍ത്തി ഇതുവരെ ഭക്തര്‍ക്കേല്‍പ്പിച്ച മുറിവുണക്കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ?

Britishmalayali
kz´wteJI³

ബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹര്‍ജി നല്‍കി തൃപ്തി ദേശായി ഒടുവില്‍ മലകയറാന്‍ വരികയാണ്. ഈ മാസം 17ാം തീയതി അതായത് അടുത്ത ശനിയാഴ്ച്ച തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി അയച്ച കത്തില്‍ ചില വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ പൊലീസുകാര്‍ തന്നെ സ്വീകരിക്കണമെന്നും സുരക്ഷിതമായി തിരുവനന്തപുരത്ത് നിന്നും സര്‍ക്കാര്‍ ചെലവില്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ എത്തിക്കണമെന്നും രാവിലെ അഞ്ചു മണിക്ക് തന്നെ വിളിച്ചെഴുന്നേല്‍പ്പിക്കണമെന്നും ഏഴ് മണിക്ക് തന്നെ ദര്‍ശനം നടത്താന്‍ കഴിയുന്ന തരത്തില്‍ ശബരിമലയില്‍ എത്തിക്കണം എന്നുമാണ് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

തന്റെയും തന്റെയൊപ്പം വരുന്ന മറ്റ് ഏഴ് പേരുടെ സുരക്ഷ പൂര്‍ണമായും ഉറപ്പ് വരുത്തണമെന്നും ഇതടക്കമുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ആവശ്യപ്പെടുന്നു. എന്നു വച്ചാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി അവിടെ നിന്ന് കോട്ടയത്തേക്ക് പോകുന്ന കാറിന്റെ വാടകയും ഗസ്റ്റ് ഹൗസിന്റെ വാടകയും അവിടെ കാവലില്‍ നില്‍ക്കുന്ന പൊലീസുകാരന്റെ ചെലവും വഴിയില്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ ചെലവും ഒക്കെ സര്‍ക്കാര്‍ വഹിക്കണം എന്ന ആവശ്യമാണ് തൃപ്തി ദേശായിയുടേത്. ഏറ്റവും വിചിത്രമായ സംഗതി കോട്ടയം ഗസ്റ്റ് ഹൗസില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കണം എന്ന് ആവശ്യപ്പെടുന്ന തൃപ്തി ദേശായി രണ്ടാമത് പറഞ്ഞിരിക്കുന്നത് ഏഴ് മണിക്ക് ദര്‍ശനം അനുവദിക്കണമെന്നാണ്.

ഇതില്‍ രണ്ട് അരുതായ്കകളുണ്ട്. ഒന്ന് സന്നിധാനത്തെ കുറിച്ച് തൃപ്തി ദേശായിക്ക് യാതൊരു ധാരണയും ഇല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാക്കുന്നു. ഒരു പക്ഷേ രണ്ട് മണിക്കൂര്‍ കൊണ്ട് പമ്പയില്‍ എത്തിയേക്കാം. എന്നാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് സന്നിധാനത്തെത്തി തൊഴണം എന്ന് ശാഠ്യം പിടിക്കുമ്പോള്‍ തൃപ്തി ദേശായിക്ക് ശബരിമലയെ കുറിച്ച് യാതൊരു ധാരണയുമില്ല എന്ന് വേണം മനസിലാക്കാന്‍. മാത്രമല്ല ശബരിമലയില്‍ ദര്‍ശനത്തിന് പോകണമെങ്കില്‍ ഭക്തര്‍ക്കൊപ്പം ക്യു നിന്നേ മതിയാകൂ എന്ന് അവര്‍ക്ക് അറിയാത്തതുകൊണ്ടാണോ. ദിവസവും അഞ്ച് ലക്ഷം ഭക്തര്‍ വരെ എത്തുന്ന ശബരിമലയില്‍ തൃപ്തി ദേശായിക്ക് വിഐപി പരിഗണന കൊടുത്ത് ക്യുവിനെ അതി ജീവിച്ച് എത്തിക്കേണ്ട ബാധ്യതയും ചുമതലയും എന്താണ് സര്‍ക്കാരിനുള്ളത്.

ഇത്തരം വിചിത്രമായ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ തൃപ്തി ദേശായി ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആണോ. അവര്‍ പോലും യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയുടെ ലക്ഷ്യം ശബരിമലയില്‍ ഭഗവാനെ കാണുകയല്ല നേരെ മറിച്ച് വിപ്ലവത്തിന് കൊടി പിടിച്ചവള്‍ എന്ന നിലയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് എന്ന് വ്യക്തമാണ്. സന്നിധാനത്തേക്ക് വിപ്ലവകരമായ മാറ്റത്തിന്റെ ഭാഗമായി കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുന്ന തൃപ്തി ദേശായിക്ക് ശബരിമലയിലേക്ക് എത്ര ദൂരമുണ്ടെന്ന് അറിയുക പോലുമില്ല എന്ന് ഓര്‍മ്മ വേണം.

17ാം തീയതി തനിക്ക് പമ്പയില്‍ ചെന്നിട്ട് തനിക്ക് നടക്കാന്‍ വയ്യെന്ന് പറഞ്ഞാല്‍ എടുത്തുകൊണ്ട് പോകുമോ എന്ന് ചോദിച്ചാല്‍ പൊലീസ് അങ്ങനെ ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം അങ്ങനെ നടന്നു കയറേണ്ട ഒരു മലയായി അവര്‍ ഇതിനെ കണ്ടിട്ടില്ല എന്ന് വേണം അവരുടെ ആവശ്യത്തില്‍ നിന്നും മനസിലാക്കാന്‍. ഇത്തരം വിചിത്രമായ ഒരാവശ്യങ്ങളും അംഗീകരിക്കാതിരിക്കാനുള്ള തന്റേടമാണ് പിണറായി വിജയന്‍ ഈ ഘട്ടത്തില്‍ കാണിക്കേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category