1 GBP = 91.10 INR                       

BREAKING NEWS

കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന കുട്ടിക്കുരങ്ങ്! ശരീരം മുഴുവന്‍ ചോരപറ്റിയിട്ടും അമ്മയ്ക്കുവേണ്ടി തുടരുന്ന നിലവിളി; ഇതുകണ്ട് കണ്ണുനിറയാത്ത ആരെങ്കിലുമുണ്ടാവുമോ?

Britishmalayali
kz´wteJI³

മ്മയെന്ന വികാരം മനുഷ്യര്‍ക്കുമാത്രമല്ല, ഏതൊരു ജീവിക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യം. കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ഈ കുട്ടിക്കുരങ്ങ്. ഉത്തര്‍പ്രദേശിലെ ബറേലിക്കും ബുഡോണിനുമിടയിലാണ് സംഭവം. കണ്ടുനിന്നവരുടെയും ഈ ചിത്രങ്ങളും ദൃശ്യവും കണ്ടവരുടെയും കരളലിയിക്കുന്നതായി കുട്ടിക്കുരങ്ങിന്റെ വിലാപം.

അമ്മക്കുരുങ്ങ് റോഡരികില്‍ മരിച്ചുവീണതോടെ കുഞ്ഞ് ശവശരീരത്തില്‍ കയറിയിരുന്ന് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകായയിരുന്നു. ഉച്ചത്തില്‍ കരഞ്ഞുകൊണ്ടായിരുന്നു അത്. ദേഹം മുഴുവന് ചോരപുരണ്ടിട്ടും കുഞ്ഞ് പിന്മാറിയില്ല. സംഭവസ്ഥലത്തുനിന്ന് കുഞ്ഞിനെ ഓടക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് തയ്യാറായില്ല. ഒടുവില്‍ വഴിപോക്കരിലൊരാള്‍ അമ്മക്കുരങ്ങിന്റെ ശരീരം റോഡില്‍നിന്ന് മാറ്റിയിടുകയായിരുന്നു.

പീന്നീട് ഗ്രാമവാസികളെത്തി കുരങ്ങിന്റെ ശവശരീരം കുഴിച്ചുമൂടി. കുരങ്ങുകളെ വളരെ ബഹുമാനത്തോടെ കാണുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്. മതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് കുരങ്ങിനെ സംസ്‌കരിച്ചത്. കുട്ടിക്കുരങ്ങിനെ ഉത്തര്‍പ്രദേശ് വനംവകുപ്പ് അധികൃതര്‍ ഏറ്റെടുത്ത് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category