1 GBP = 91.80INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡേയും ആഘോഷിക്കാന്‍ ഒരാഴ്ചമുമ്പെ ബ്രിട്ടന്‍ വാതില്‍ തുറന്നു; ആമസോണ്‍ മുതല്‍ ഹാല്‍ഫോഡ്‌സ് വരെ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു; ഫ്രിഡ്ജും ടിവിയും മിക്‌സിയും മുതല്‍ ലാപ്‌ടോപ്പും മൊബൈലും വരെ വിലക്കുറവില്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് റീട്ടെയ്ല്‍ വ്യാപാരരംഗത്തെ ഉത്സവദിനമായ ബ്ലാക്ക് ഫ്രൈഡേക്ക് ഇനിയും ഒരാഴ്ചകൂടി ശേഷിക്കുന്നുണ്ടെങ്കിലും മിക്ക വ്യാപാര സ്ഥാപനങ്ങളും വമ്പിച്ച ഡിസ്‌കൗണ്ട് പ്രഖ്യാപനങ്ങളോടെ ഉപഭോക്താക്കള്‍ക്കായി വാതില്‍ തുറന്നു കഴിഞ്ഞു. അമേരിക്കന്‍ മാതൃക പിന്തുടര്‍ന്ന് ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്ന രീതി ബ്രിട്ടനില്‍ വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂവെങ്കിലും ജനങ്ങള്‍ ഇതിനോടകം ഈ വ്യാപാരോത്സവത്തെ ഏറ്റെടുത്തു കഴിഞ്ഞു. ഇക്കൊല്ലം മികച്ച കച്ചവടമാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്.

ബ്ലാക്ക് ഫ്രൈഡേക്ക് ഒരാഴ്ച മുമ്പുതന്നെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ആമസോണാണ് വ്യാപാരോത്സവത്തിന് തുടക്കമിട്ടത്. നവംബറിലെ അവസാന തിങ്കളാഴ്ച ആചരിക്കുന്ന സൈബര്‍ മണ്‍ഡേ വരെ ഡിസ്‌കൗണ്ടുകള്‍ തുടരുമെന്നാണ് ആമസോണ്‍ പ്രഖ്യാപനം. ബ്ലാക്ക് ഫ്രൈഡേ വില്‍പനശാലകള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരമേളയും സൈബണ്‍ മണ്‍ഡേ ഓണ്‍ലൈന്‍ വ്യാപാരമേളയുമാണ്. മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ രണ്ടുദിവസങ്ങള്‍ക്കുമായാണ് തയ്യാറെടുത്തിരിക്കുന്നത്.
ഇലക്ട്രോണിക്‌സ്, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഡീല്‍സ് ഓഫ് ദ ഡേ പ്രഖ്യാപിച്ചാണ് ആമസോണിന്റെ മുന്നേറ്റം. വ്യാപാര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈനില്‍ 24 മണിക്കൂറും സേവനം ലഭിക്കുമെന്നത് ആമസോണിനെ മുന്നില്‍നിര്‍ത്തുന്ന മറ്റൊരു ഘടകമാണ്. ഡീല്‍സ് ഓഫ് ദ ഡേയ്ക്കുപുറമെ, ലൈറ്റ്‌നിങ് ഡീലുകളും ആമസോണ്‍ പ്രഖ്യാപിക്കുന്നുണ്ട്. ഓരോ അഞ്ചുമിനിറ്റിലും ഓരോ ഡീല്‍ എന്ന നിലയ്ക്കാണ് ഈ വ്യാപാരം.

എഒ ഡോട്ട് കോം 200 പൗണ്ടുവരെയാണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്നത്. സോഫകള്‍ക്ക് എസ്.സി.എസ്. 600 പൗണ്ടുവരെ നല്‍കുന്നു. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ ഗാര്‍ഹികോപകരണങ്ങള്‍ക്കും ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വലിയ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മിക്കവാറും വ്യാപാര സ്ഥാപനങ്ങളുടെ വെബൈസ്റ്റുകളിലൂടെ ഡിസ്‌കൗണ്ടുകളുടെ വിവരം അറിയാനും സൗകര്യമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category