1 GBP = 90.00 INR                       

BREAKING NEWS

ഫുട്ബോള്‍ മത്സരത്തില്‍ തോറ്റതിന് ആരാധകനില്‍ നിന്ന് വധശ്രമം; കൊളംബിയന്‍ താരം സെബാസ്റ്റ്യന്‍ ക്വിന്റരോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; വധഭീഷണികളും വധശ്രമങ്ങളും പതിവായ കൊളംബിയയില്‍ കണ്ണീരോര്‍മയായി എസ്‌കോബാറും

Britishmalayali
kz´wteJI³

1994ലെ അമേരിക്കന്‍ ലോകകപ്പില്‍ സെല്‍ഫ് ഗോളിന് വഴങ്ങിയതിന് സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്ന ആന്ദ്രെ എസ്‌കോബാര്‍ എന്ന കൊളംബിയന്‍ താരമാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ രക്തസാക്ഷി. സ്വന്തം ടീമിന്റെ തന്നെ ആരാധകനാണ് എസ്‌കോബാറിനെ വെടിവച്ചു കൊന്നത്. അതേ കൊളംബിയയില്‍ മറ്റൊരു ഫുട്ബോള്‍ താരത്തിനു കൂടി ഇത്തരത്തില്‍ വധശ്രമത്തെ നേരിടേണ്ടി വന്നത് ഫുട്ബോള്‍ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയന്‍ ലീഗ് താരമായ യുവന്‍ സെബാസ്റ്റ്യന്‍ ക്വിന്റരോയ്ക്കു നേരേയാണ് ആരാധകര്‍ വെടിയുതിര്‍ത്തതെങ്കിലും താരം തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.


മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ക്വിന്റരോയ്ക്കു നേരെ വധശ്രമം നടന്നത്. ക്ലബിന്റെ തന്നെ ലോഗോയുള്ള ടീഷര്‍ട്ട് അണിഞ്ഞ ചെറുപ്പക്കാരാണ് ക്വിന്റോയ്ക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന് തൊട്ടു മുമ്പു നടന്ന മത്സരത്തില്‍ ക്വിന്റരോയുടെ ടീമായ ഡിപോര്‍ടിവോ കാലി ഒരു ഗോളിന് ഡിപോര്‍ടിവോ പാസ്റ്റയോടു തോറ്റ് തരം താഴ്ത്തപ്പെട്ടിരുന്നു. ഇതിനു ശേഷം ഗാലറിയില്‍ നിന്ന് ആരാധകര്‍ തന്നെ കളിക്കാര്‍ക്കു നേരെ ചീമുട്ടയെറിയുകയും നേരിയ തോതില്‍ കളിക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.

മത്സരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് 23 വയസുകാരനായ ഫുട്ബോള്‍ താരത്തിനു നേരെ വധശ്രമം നടക്കുന്നത്. 'വീട്ടിലേക്ക് പോകുന്നത് കാറില്‍ കയറുമ്പോള്‍ കാറിനെടുത്തേക്ക് ഒരാള്‍ വന്ന് തോക്കു ചൂണ്ടി വെടിവയ്ക്കാന്‍ തയ്യാറെടുക്കുകയുമായിരുന്നു. ക്ലബിന്റെ ലോഗോ പതിച്ച ടീഷര്‍ട്ട് ധരിച്ച അക്രമിയുടെ ലക്ഷ്യം മനസിലായതോടെ ഉടന്‍ തന്നെ താന്‍ കാറുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. കാറെടുത്ത് പാഞ്ഞുവെങ്കിലും അപ്പോഴേയ്ക്കും അയാള്‍ വെടിയുതിര്‍ത്തിരുന്നു. കാറിന്റെ ഡോറില്‍ വെടിയുണ്ട പതിച്ചതിനാല്‍ ഭാഗ്യത്തിന് ഞാനും സഹോദരനും രക്ഷപ്പെടുകയായിരുന്നു.' ക്വിന്റരോ വെളിപ്പെടുത്തി.

തനിക്കും സഹകളിക്കാരായ നിക്കോളാസ് ബെനിഡിറ്റി, ജെയ്സണ്‍ ആങ്കോളോ എന്നിവര്‍ക്കും മത്സരത്തിനു ശേഷം ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും ക്വിന്റരോ വ്യക്തമാക്കി. മയക്കു മരുന്നും തോക്കും അരങ്ങുവാഴുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ മുമ്പും പല തവണ കളിക്കാര്‍ക്കു നേരേ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനെതിരേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി ഉയര്‍ന്നിരുന്നു.

കൊളംബിയയുടെ ആദ്യ മത്സരത്തില്‍ ഷിന്‍ജി കഗാവയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് ജപ്പാനെതിരെ മൂന്നാം മിനിറ്റില്‍ തന്നെ സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴി സാഞ്ചസിനെ വധിക്കണമെന്ന് ആഹ്വാനം ഉയരുകയായിരുന്നു. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞാണ് സാഞ്ചസിനെതിരേ വധഭീഷണി ഉയര്‍ന്നത്. മറ്റൊരു കൊളംബിയന്‍ ഫുട്ബോള്‍ താരമായ അലക്സാന്‍ഡ്രോ പെനറന്‍ഡ (24) ജൂണ്‍ മാസത്തില്‍ വെടിയേറ്റു മരിച്ചിരുന്നു.

കലി നഗരത്തില്‍ വച്ച് ഫുട്ബോള്‍ താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. പെനറന്‍ഡയേയും സഹതാരത്തേയും വെടിവച്ചശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. 1994 ലോകകപ്പിന്റെ കണ്ണീരോര്‍മയായ എസ്‌കോബാറിനെ ക്വിന്റരോ സംഭവം വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഫുട്ബോള്‍ ലഹരി മൂത്ത് കളിക്കാരുടെ തന്നെ ജീവനെടുക്കുന്ന സംഭവം കൊളംബിയയില്‍ പേടിപ്പെടുത്തുന്ന കാര്യമായി തീര്‍ന്നിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category