1 GBP = 91.10 INR                       

BREAKING NEWS

വര്‍ഗീയ പ്രചാരകയെന്നും വിഷകലയെന്നും അറിയപ്പെട്ട ശശികല ടീച്ചറെ ഹിന്ദുക്കളുടെ ഹീറോ ആക്കാന്‍ വേണ്ടി ആയിരുന്നോ ഈ അറസ്റ്റ്? ആരും ഇതുവരെ കേള്‍ക്കാത്ത വത്സന്‍ തില്ലങ്കേരിയെ കേരളത്തിന്റെ ഹീറോ നേതാവാക്കാന്‍ എന്തിനായിരുന്നു പിണറായി വിജയന്‍ കഷ്ടപ്പെട്ടത്? ഹിന്ദു വീട്ടമ്മമാര്‍ ഭയപ്പെട്ടിരുന്ന ആര്‍എസ്എസിനെ എന്തിന് വേണ്ടിയാണ് ജനപ്രിയമാക്കി കൊടുത്തത്?

Britishmalayali
kz´wteJI³

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ കേരളത്തിലെ സുപ്രസിദ്ധയായ നേതാക്കളില്‍ ഒരാളല്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ വിഷലിപ്തമായ വാക്കുകളിലൂടെ പ്രസംഗം പറയുന്നതിന്റെ പേരിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഹിന്ദു വര്‍ഗീയതയില്‍ ഊന്നി ന്യൂനപക്ഷ മത വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന്റെ പേരിലുമാണ് ശശികല ടീച്ചര്‍ പേരെടുത്തിട്ടുള്ളത്. എന്നാല്‍ ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചങ്കും കരളും പറിച്ച് നല്‍കിക്കൊണ്ടുള്ള ഇടപെടല്‍ സംഘപരിവാര്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും മാത്രമല്ല നിക്ഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകള്‍ക്കിടയിലും ശശികല ടീച്ചറിന് വലി സ്വീകാര്യതയാണ് നല്‍കിയത്. ആ സ്വീകാര്യത അതിന്റെ പരിപൂര്‍ണ്ണതയിലെത്തിയ ദിവസമായിരുന്നു ഇന്ന്.

ഇന്ന് അവരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഏതാണ്ട് പതിനായിരത്തോളം ആളുകളാണ് അവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അവടെ എത്തിയത്. അതില്‍ ഭൂരിപക്ഷവും നിഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ആഴ്ചകളും മാസങ്ങളും പ്ലാന്‍ ചെയ്ത് ഹിന്ദു ഐക്യമുന്നണി ഒരു പരിപാടി നടത്തിയാല്‍ അവര്‍ക്ക് പതനായിരം പേരെ സംഘടിപ്പിക്കുവാന്‍ സാധിക്കയില്ല എന്നിരിക്കെ ഒരു പ്ലാനിങ്ങും ഇല്ലാതെ മണിക്കൂറുകള്‍ കൊണ്ട് പതിനായിരം പേരെ അവിടെ എത്തിക്കാന്‍ സാധിച്ചു എന്നിടത്താണ് ആ പ്രസ്ഥാനം വിജയിക്കുന്നത്. അതിന് സിപിഎമ്മും പിണറായി വിജയനും അവസരം ഒരുക്കി കൊടുത്തു.

ഒരു കാരണവുമില്ലാതെ ആയിരുന്നു ശശികല ടീച്ചറിനെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തത്. അവര്‍ ശബരിമലയുടെ സമാധാനത്തിന് തടസ്സം ആകുമെന്ന് തോന്നിയെങ്കില്‍ പമ്പയില്‍ വെച്ചോ നിലയ്ക്കല്‍ വെച്ചോ അവരെ അറസ്റ്റ് ചെയ്യണമായിരുന്നു. മരക്കൂട്ടത്ത് നിന്ന് അകാരണമായി അറസ്റ്റ് ചെയ്യുകയും റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്ത നിയമ വിരുദ്ധ നടപടിയാണ് അവരെ ഇന്ന് ഹീറോ ആക്കിയത്. ഇന്ന് അവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയക്കുമ്പോള്‍ ശബരിമലയിലേക്ക് പോകാന്‍ അവര്‍ക്ക് ഒരു തടസ്സവുമില്ല എന്ന് പൊലീസ് തന്നെ പ്രഖ്യാപിക്കുന്നു. അങ്ങനെ എങ്കില്‍ പിന്നെ എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്. എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യാത്തത് എന്ന് പൊലീസ് വ്യക്തമാക്കണം.


കേരളത്തില്‍ ആരും അറിയപ്പെടാത്ത ഒരു ആര്‍എസ്എസ് നേതാവായിരുന്നു വത്സന്‍ തില്ലങ്കേരി. വത്സന്‍ തില്ലങ്കേരി എന്ന പേരിനും പ്രസിദ്ധി കൊടുത്തതും സിപിഎം സര്‍ക്കാരാണ്. ആര്‍എസ്എസിന്റെ ആരും അറിയപ്പെടാത്ത നേതാവായിരുന്നു വത്സന്‍ തില്ലങ്കേരി. കൊലപാതക കേസുകള്‍ വരെ ഇയാള്‍ക്ക് മേലുണ്ട്. ഇയാള്‍ ഇപ്പോള്‍ ശബരിമല സമരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂരിലെ ആര്‍എസ്എസിന്റെ നിയന്ത്രകന്‍ ശബരിമലയിലെത്തി സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി. ഇതിനെല്ലാം ഉത്തരവാദി സര്‍ക്കാരാണ്.

മറ്റൊരു പ്രധാന വസ്തുത കേരളത്തിലെ ഹിന്ദുക്കളായ വീട്ടമ്മമാര്‍ ഒരിക്കലും അംഗീകരിക്കാത്ത ഒരു സംഘടനയായിരുന്നു ആര്‍എസ്എസ്. തന്റെ മക്കള്‍ തീവ്രമായ ഹിന്ദുത്വം തലയ്ക്ക് പിടിക്കുമ്പോള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉള്ള ഒരു സംഘടനയായാണ് അമ്മമാര്‍ ആര്‍എസ്എസിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആരും ആര്‍എസ്എസില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഹിന്ദു വീട്ടമ്മമാരുടെ മനസ്സില്‍ ആര്‍എസ്എസിന് ഒരു സ്ഥാനം ഉണ്ടായിരിക്കുന്നു. ആര്‍എസ്എസിനെയും അതിന്റെ നേതാക്കളേയും ബിജെപിയേയും എല്ലാം ലോകം അറിയപ്പെടുന്നവരാക്കാന്‍ ആണ് ഇത് സഹായിച്ചത്. അതിനാണ് സിപിഎമ്മും പിണറായി വിജയനും അവസരം ഒരുക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category