1 GBP = 91.10 INR                       

BREAKING NEWS

ഭക്തരും സംഘപരിവാറും ആവശ്യപ്പെടുന്നത് യുവതികളെ പ്രവേശിപ്പിക്കരുതെന്ന് മാത്രമാണ്; നെടുമ്പാശേരിയില്‍ കൂടിയവരെ പോലും അറസ്റ്റ് ചെയ്ത് നീക്കാതെ വെറുതെ ഇങ്ങനെ എന്തിന് നവോത്ഥാന ഗീര്‍വാണം വിളമ്പുന്നു? അകാരണമായി അയ്യപ്പഭക്തരെ കഷ്ടപ്പെടുത്തി നിര്‍വൃതി അടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലാരാണ്? പിണറായി വിജയന്‍ ആദ്യം ഇരട്ടത്താപ്പ് നിര്‍ത്തട്ടെ

Britishmalayali
kz´wteJI³

ബരിമല യുവതി പ്രവേശന വിഷയത്തില്‍ ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ്. നമ്മളോട് പ്രസംഗങ്ങളിലൂടെ പിണറായി വിജയന്‍ പറയുന്നത് ഇത് പുരോഗമനപരമായ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അതിനോട് മുഖം തിരിച്ചു നില്‍ക്കാന്‍ സാധ്യമല്ല എന്നുമാണ്. ധീരമായ ഈ പുരോഗമന നിലപാടിന് കയ്യടിയുമായി ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം മറുവശത്ത് ഈ പ്രഖ്യാപനങ്ങളൊക്കെ വെറും വാക്ക് വിലാസങ്ങളാണെന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി യുവതികള്‍ പമ്പയില്‍ വരെ ചെന്നു. 700ഓളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് വേണ്ടി ടോക്കണ്‍ എടുത്തിരിക്കുന്നു. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കണം എന്ന വിഷയത്തിന് തുടക്കമിട്ട തൃപ്തി ദേശായി സുപ്രീംകോടതിയുടെ വാറോലയുമായി കേരളത്തിലെത്തിയിരിക്കുന്നു. എന്നിട്ടും ഇവര്‍ക്കാര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല.

ഭക്തരോഷം കൊണ്ട് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അത് സര്‍ക്കാരോ സിപിഎമ്മുകാരോ സമ്മതിക്കുന്നുമില്ല. സര്‍ക്കാരിന് അങ്ങനെ ഒരു നിലപാടുണ്ടെങ്കില്‍ ഭക്തരുടെയും സംഘപരിവാറുകാരുടേയും പ്രതിരോധം മറികടന്ന് ശബരിമലയില്‍ എത്തിക്കാമായിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറയുന്ന സര്‍ക്കാര്‍ അതിന് വേണ്ടി അണിവിരല്‍ അനക്കുന്നില്ല എന്നതാണ് സത്യം. ഈ സര്‍ക്കാരിനോ പൊലീസിനോ അങ്ങനെ ഒരു വാശി ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ കേരളത്തിലെത്തിയ തൃപ്തി ദേശായിയെ അനായാസം സന്നിധാനത്ത് എത്തിക്കാമായിരുന്നു. ഓര്‍ക്കേണ്ട കാര്യം എത്രയോ ഭക്തന്മാര്‍ പ്രതിരോധം തീര്‍ത്തു കൊണ്ട് പമ്പയിലും നിലയ്ക്കലും നിന്നപ്പോഴാണ് സന്നിധാനത്തിന് തൊട്ടടുത്ത് നടപ്പന്തല്‍ വരെ രഹ്നാ ഫാത്തിമയെ എത്തിക്കാന്‍ പൊലീസിന് സാധിച്ചത്.

നടപ്പന്തലില്‍ നിന്ന് പതിനെട്ടാം പടിയിലേക്ക് രഹ്നാ ഫാത്തിമ കടന്ന് പോകാതിരുന്നത് സമരക്കാരുടെ മിടുക്കു കൊണ്ടായിരുന്നില്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട ഐ.ജി ഭഗവാന് മുമ്പില്‍ ഭയന്ന് പോതു കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ നിശ്ചയ ദാര്‍ഡ്യത്തോടെ ഒരു യുവതിയെ ശബരിമലയില്‍ എത്തിക്കണമെന്ന് തീരുമാനിച്ചാല്‍ എത്തിക്കാവുന്നതേയുള്ളു. ഇതുവരെയുള്ള പ്രവൃത്തിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് ശബരിമലില്‍ ഒരു യുവതി പോലും കയറാന്‍ ഈ സര്‍ക്കാര് പോലും ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ്. ഇതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് എങ്കില്‍ പിന്നെന്തിനാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി ഇങ്ങനെ രാവിലെയും വൈകുന്നേരവും നുണ വിളിച്ചു പറയുന്നത്. ഒന്നുകില്‍ ഒരു നിലപാട് പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക. അതി ഭീതിതമാണ് ശബരിമലയിലെ അവസ്ഥ.

യുവതികളെ കടത്തി വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നതാണ് സര്‍ക്കാരിന്റെ നയം എന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ ശബരിമലയിലെ സാഹചര്യം തന്നെ ഒഴിവാകും. സംഘപരിവാറുകാരും ഭക്തജനങ്ങളും അവിടെ തടിച്ചു കൂടില്ല. അനാവശ്യമായ സുരക്ഷ വേണ്ട. അനാവശ്യമായ പരിശോധന വേണ്ട. ഭക്തര്‍ക്ക് ലഭിക്കാനുള്ളതെല്ലാം ലഭിക്കും. ഭക്തരെ കഷ്ട്പ്പെടുത്താന്‍ വേണ്ടി മാത്രം എന്തിനാണ് ഈ വീമ്പിളക്കല്‍. യുവതിയെ കടത്തി വിടാന്‍ സാധിക്കയില്ലെന്ന് സര്‍ക്കാരിനറിയാം. അങ്ങനെ സംഭവിച്ചാല്‍ തന്ത്രി നടയടക്കുമെന്നും സര്‍ക്കാരിനറിയാം. പിന്നെന്തിനാണ് ഈ വേഷം കെട്ട്. പിന്നെന്തിനാണ് ഈ ധൂര്‍ത്ത്. പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അല്‍പം സത്യസന്ധത പാലിക്കൂ. പാവപ്പെട്ട ഭക്തരെ വിഷമിപ്പിക്കുന്നത് നിര്‍ത്തൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category