1 GBP = 91.10 INR                       

BREAKING NEWS

ബിജെപിയെ വളര്‍ത്തി ദുര്‍ബല പ്രതിപക്ഷമായി നിലനിര്‍ത്തി കോണ്‍ഗ്രസിന്റെ കഥ കഴിക്കാന്‍ സിപിഎം ഒരുക്കിയ തിരക്കഥയാണോ ഇക്കണ്ടതൊക്കെ? കാല്‍ നൂറ്റാണ്ട് ഭരണം ഉറപ്പിക്കാന്‍ സിപിഎം നടത്തിയ കുടിലതന്ത്രം എന്ന് തിരിച്ചറിയും?

Britishmalayali
kz´wteJI³

ബരിമല യുവതി പ്രവേശന വിഷയം ഇത്രയും വഷളാക്കിയത് ഈ സര്‍ക്കാരാണെന്ന കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പോലും വിയോജിപ്പുണ്ടാവില്ല. സുപ്രീംകോടതിയുടെ ഒരു വിധി വന്നാല്‍ ഉടന്‍ അത് നടപ്പിലാക്കും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു ഈ സര്‍ക്കാര്‍. സുപ്രീംകോടതി വിധി അനുസരിച്ച് നടകയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതത്തില്‍പെട്ട ആക്ടിവിസ്റ്റുകളെ വരെ കെട്ടിയെഴുന്നള്ളിച്ച് ഇത് ലൈവാക്കി നിര്‍ത്തിയതും ഈ സര്‍ക്കാരായിരുന്നു. പ്രളയം മൂലം തകര്‍ന്ന് തരിപ്പണമായ കേരളത്തില്‍ ഇത്രയും എളുപ്പത്തില്‍ ഇങ്ങനെ ഒരു ചരിത്രപരമായ തീരുമാനം നടപ്പിലാക്കുക അസാധ്യമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ സര്‍ക്കാരിന് ഒന്നും സംഭവിക്കുമായിരുന്നില്ല.

സര്‍ക്കാരിന്റെ നിലപാടും ലിംഗ നീതി സമീപനവും മൂലം അത്തരം ഒരു നിലപാടിനോട് തിരിഞ്ഞു നില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് മനസ്സിലാക്കാം. എന്നാല്‍ മഹാപ്രളയം മൂലം ഒലിച്ചു പോയ പമ്പയേയും സന്നിധാനത്തെയും ശരിയാക്കാന്‍ പോലും സമയം തികയാതിരിക്കവെ ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയിലധികം ഭക്തര്‍ അവിടെ എത്തുന്നത് പ്രായോഗികമായും അസാധ്യമാണെന്നും ഇവര്‍ക്ക് വേണ്ടി പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനെങ്കിലും ഈ മണ്ഡലകാലത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു സാവകാശ ഹര്‍ജി കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് എടുത്ത് ചാടി ഇത് നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തുകയും യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ യുവതികളെ അവിടേക്ക് കൊണ്ടു പോകാനുള്ള ശ്രമം നടത്തുകയുമായിരുന്നു.

എന്തുകൊണ്ടായിരിക്കും സര്‍ക്കാര്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്. ഒരു കാര്യം വ്യക്തമാണ്. ഇത് സര്‍ക്കാരും ബിജെപിയും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണ്. കേരളം രൂപീകരിച്ച അന്നു മുതല്‍ ഈ നാട് ഭരിക്കുന്ന ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ഒത്തു തീര്‍പ്പുകള്‍ വഴിയാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രക്രീയ ആവര്‍ത്തിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ കഥയായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. എന്നിട്ട് ഭരണത്തിലേറി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഏതെങ്കിലും ഒരു യുഡിഎഫ് നേതാനവിനെ അറസ്റ്റ് ചെയ്യാനോ ജയിലില്‍ അടക്കാനോ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? സിപിമ്മിനെ സംബന്ധിച്ചിടത്തോളം ഇവിടെ ബിജെപി വളരേണ്ടത് അവരുടെ ആവശ്യമാണ്. സിപിഎമ്മിന്റെ അടിത്തറ എന്ന് പറയുന്നത് ഹിന്ദു വോട്ടുകളാണ്.

ആ വോട്ടുകളില്‍ വലിയൊരു ശതമാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപിയിലേക്ക് പോയി കൊണ്ടിരിക്കുന്നു. അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ടുകള്‍ ഉയര്‍ന്നപ്പോള്‍ ഏറ്റവും നഷ്ടമുണ്ടായത് സിപിഎമ്മിന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഇപ്പോഴത്തെ ആവശ്യം എന്ന് പറയുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം കൂട്ടുക എന്നതാണ്. അടിയുറച്ച സിപിഎം വോട്ടുകള്‍ അവര്‍ക്ക് നഷ്ടപ്പെടുകയില്ല. പത്ത് ഹിന്ദു വോട്ടുകള്‍ പോയാല്‍ 20 ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുക എന്ന കൃത്യമായ മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഹിന്ദുക്കള്‍ ആളിക്കത്തുമ്പോള്‍ ക്രിസ്ത്യാനിയും മുസ്ലീമും ഈ ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്നു. അവര്‍ സ്വാഭാവികമായും ദുര്‍ബലമായ കോണ്‍ഗ്രസിനെ വിട്ട് സിപിഎമ്മിനൊപ്പം ചേരുന്നു.

സിപിഎമ്മിന്റെ ലക്ഷ്യം കൃത്യമാണ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഇല്ലാതാകണം. കോണ്‍ഗ്രസില്‍ നിന്നും എല്ലാവരും ബിജെപിയിലേക്കും അതേസമയം കോണ്‍ഗ്രസിലെ വലതു തീവ്രവാദികള്‍ ബിജെപിയിലേക്കും അതിനെ ഭയക്കുന്നവര്‍ സിപിഎമ്മിലേക്കും വരും. അങ്ങനെ സംഭവിച്ചാല്‍ നേട്ടം സിപിഎമ്മിന് തന്നെയാണ്. ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയില്ലാതെ ഒരു കാരണവശാലം കേരളത്തില്‍ ബിജെപിക്ക് ഭരിക്കാന്‍ സാധിക്കയില്ല എന്നത് സത്യമാണ്. ഏതാണ്ട് 50 ശതമാനത്തോളം ജനസംഖ്യ ന്യൂനപക്ഷങ്ങളുടെ കയ്യിലാണ്. അങ്ങനെ ബിജെപി വളര്‍ന്നാലും ക്രിസ്ത്യാനികളും മുസ്ലീമുകളും സിപിഎമ്മിലേക്ക് വരും. വേണ്ടിവന്നാല്‍ ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും പിന്തുണയുമാകാം. അങ്ങനെ വന്നാല്‍ വരുന്ന 25 കൊല്ലം കേരളത്തില്‍ ഭരണം നിലനിര്‍ത്താമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ വളര്‍ത്തി ദുര്‍ബലമായ ഒരു പ്രതിപക്ഷമായി നിലനിര്‍ത്താന്‍ സിപിഎം ഒരുക്കിയിരിക്കുന്ന ഒരു കെണിയാണ് ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category