1 GBP = 90.00 INR                       

BREAKING NEWS

പുലികള്‍ക്കിടയില്‍ നില്‍ക്കുന്ന അയ്യപ്പസ്വാമിയും... പിന്നെ പോലീസുകാര്‍ക്കിടയില്‍ നില്‍ക്കുന്ന പിണറായി വിജയനും...!

Britishmalayali
സോണി ജോസഫ്

യ്യപ്പ സ്വാമിക്ക് ഏറ്റവും വിശ്വസ്തരായി നിന്നത് കാട്ടിലെ വന്യമൃഗങ്ങളായി എല്ലാവരും പേടിയോടെ കരുതിയിരുന്ന പുലിക്കൂട്ടങ്ങള്‍ ആണെങ്കില്‍ സഖാവ് പിണറായി വിജയന് ഏറ്റവും വിശ്വാസം ഉള്ളത് കേരളത്തിലെ ചുണക്കുട്ടികളായ പോലീസുകാരെയാണ്...!


കേരളാ പോലീസ് ഒരിക്കലും മോശമല്ല...

അവര്‍ നീതിക്കൊപ്പമാണ്...

സാധാരണക്കാരായ നമുക്കൊപ്പമാണ്...

അവരോടു മര്യാദക്ക് പെരുമാറിയാല്‍ ഇത്രയും നല്ല ഒരു വിഭാഗം കേരളത്തില്‍ ഇല്ല...

പക്ഷെ.. നമ്മള്‍ മൊട കാണിച്ചാല്‍ മടക്കി ഒടിച്ചു പാഴ്സലാക്കും.

കള്ളുകുടിച്ചു വണ്ടി ഓടിക്കുമ്പോഴേ നമുക്ക് പോലീസിനെ പേടിയുള്ളൂ.

മോഷ്ടിച്ച് തിരിച്ചു വരുമ്പോഴേ പോലീസിന്റെ പിടിയില്‍ വീഴല്ലേ എന്ന് കള്ളന്മാര്‍ പ്രാര്‍ത്ഥിക്കാറുള്ളൂ.

കൊലപാതകം നടത്തിയവനെ സ്വന്തം നിഴലിനെ പോലും പേടിക്കാറുള്ളൂ.

കേരളത്തില്‍ നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അത്യാവശ്യം ധൈര്യം വന്നത് സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ്.

ഒട്ടും പ്രതീക്ഷിക്കാതെ ദിലീപേട്ടന്‍ തൊണ്ണൂറു ദിവസം ജയിലില്‍ കിടന്നു..

പഞ്ചനക്ഷത്ര ഹോട്ടലിലെ തണുപ്പില്‍ നിന്നും ഫ്രാങ്കോ മുളക്കല്‍ പോയതോ ഡെങ്കു കൊതുകു പോലും കേറാന്‍ അറക്കുന്ന പാലാ ജയിലില്‍...

സ്ത്രീ സുരക്ഷാ ഇത്ര ശക്തമാക്കിയ ഒരു ഭരണം ഇതിനു മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല..

അതാണ് ശബരിമലയിലും സംഭവിക്കുന്നത്..

അയ്യപ്പ സ്വാമി ഇപ്പോള്‍ ഒരാളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സഖാവ് പിണറായി വിജയനെ മാത്രമായിരിക്കും..!

ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം ചെയുന്നത് വളരെ സ്തുത്യര്‍ഹമായ കാര്യങ്ങളാണ്..

ശബരിമലയിലെ പതിനെട്ടു പൊന്നുംപടി മുകളില്‍ കേറി ആരെങ്കിലും വിസര്‍ജ്ജനം ചെയ്താല്‍ ഒന്നുകില്‍ വിസര്‍ജ്ജ്യം കഴുകിക്കളയുക.. അല്ലെങ്കില്‍ വിസര്‍ജ്ജ്യ മൂലങ്ങളെ ചവുട്ടി പുറത്താക്കുക..

രണ്ടിലൊന്ന്  ചെയ്തേ പറ്റൂ..

പക്ഷേ.. ഇത് രണ്ടും ഒരുമിച്ചു ചെയ്ത കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍... (ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നല്‍കാന്‍ ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് അല്ല.. എന്നാലും ചങ്കു തുറന്നു പറയുന്നു.. പിണറായി സഖാവ് 'കലക്കന്‍' തന്നെ...

(കോട്ടയം ഭാഷ ആണേ)

ഒപ്പം കേരളാ പോലീസിന് സമൂഹമധ്യത്തില്‍ നല്ല ഒരു വില ഉണ്ടാക്കിക്കൊടുത്ത ആഭ്യന്തര മന്ത്രിക്കും ഒരായിരം സല്യൂട്ട്.

നിയമം ഒരിക്കലും ജനതയ്ക്ക് കയ്യിലെടുത്തു അമ്മാനമാടാനുള്ളതല്ല. പരിഷ്‌കൃത സമൂഹം എന്നും നിയമം അനുസരിച്ച കഥകളേ ചരിത്രത്തിനു പോലും പറയാനുള്ളൂ.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category