1 GBP = 90.00 INR                       

BREAKING NEWS

കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ആദ്യ മൂന്ന് ദിവസം കിട്ടിയത് 8.97 കോടിയുടെ നടവരവ്; ഇത്തവണ കിട്ടിയത് 4.8 കോടിയും; ശബരിമലയില്‍ ആദ്യ മൂന്ന് ദിവസം കുറഞ്ഞത് രണ്ട് ലക്ഷത്തോളം തീര്‍ത്ഥാടകര്‍; മറ്റ് ക്ഷേത്രങ്ങളിലും വരുമാനത്തില്‍ വന്‍ കുറവ്; പതിനെട്ടാം പടി പോലും ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഞെട്ടി ദേവസ്വം ബോര്‍ഡ്; പ്രതിഷേധങ്ങള്‍ക്കിടയില്‍ തീര്‍ത്ഥാടനം തളരുന്നത് ഇങ്ങനെ

Britishmalayali
എം മനോജ്കുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ഭക്തര്‍ അകലുന്നു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നാമജപ പ്രക്ഷോഭം ആരംഭിച്ചതോടെ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അകലുന്ന അവസ്ഥയാണ്. ഇപ്പോള്‍ ശബരിമല സീസണ് തുടക്കമായിട്ടു പോലും ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ കുറവ്. കാണിക്ക വരുമാനവും തുലോം കുറവ്.

ഇക്കുറി ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ ആദ്യ മൂന്നു ദിവസത്തെ വരുമാനം 4.8 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ മൂന്നു ദിവസം ലഭിച്ചത് 8.97 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം 3.29 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ഇക്കുറി അത് 1.23 ലക്ഷം തീര്‍ത്ഥാടകര്‍ ആയി കുറഞ്ഞു. ശബരിമല സീസണ്‍ ആയതോടെ കെട്ടുനിറയും അതുവഴിയുള്ള വരുമാനവും മറ്റ് ക്ഷേത്രങ്ങളില്‍ കൂടുന്നത് പതിവാണ്. ഇക്കുറി കെട്ടുനിറയ്ക്കും ആളില്ല.

അയ്യപ്പന്മാരെ പ്രതീക്ഷിച്ച് ക്ഷേത്രങ്ങള്‍ വാങ്ങിക്കൂട്ടിയ മാലകള്‍ പോലും കെട്ടിക്കിടക്കുന്നതായാണ് ബോര്‍ഡ് ആസ്ഥാനത്ത് ലഭിച്ച വിവരം. സര്‍ക്കാരും പൊലീസും ചേര്‍ന്ന് ദേവസ്വം ബോര്‍ഡിനെ ഞെക്കിക്കൊല്ലുന്നു എന്നാണ് ബോര്‍ഡ് ഉന്നതര്‍ രഹസ്യമായി പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ വരുമാന കാലമാണ് ശബരിമല സീസണ്‍.

എന്നാല്‍ ഇക്കുറി എല്ലാ കാര്യങ്ങളിലും നടവരവിന്റെ കാര്യത്തിലായാലും ഭക്തര്‍ ക്ഷേത്രങ്ങളില്‍ എത്തുന്ന കാര്യത്തിലായാലും കെട്ടുനിറയുടെ കാര്യത്തിലായാലും എല്ലാ കാര്യത്തിലും പ്രതിസന്ധിയാണ്. എന്ത് ചെയ്യണമെന്ന് ബോര്‍ഡ് ഉന്നതര്‍ക്കോ സര്‍ക്കാരിനോ തിട്ടമില്ലാത്ത അവസ്ഥയാണ്. ശബരിമലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും സുരക്ഷാ നടപടികള്‍ കേട്ടറിഞ്ഞു പോലും ഭകതര്‍ ശബരിമല എത്താത്ത സ്ഥിതിയാണ്. ഇന്നലെ രാവിലെ ശബരിമല നട തുറന്നപ്പോള്‍ പേരിനു പോലും ഭക്തര്‍ ഇല്ലായിരുന്നു. പതിനെട്ടാം പടിപോലും ഒഴിഞ്ഞു കിടന്നു. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്നാണ് ഈ കാര്യത്തെ ബോര്‍ഡില്‍ ഉള്ളവര്‍ വിശേഷിപ്പിക്കുന്നത്.

പ്രതിദിനം ഒരു കോടി രൂപയുടെ അപ്പം അരവണ വിറ്റു പോയപ്പോള്‍ ഇക്കുറി അത് 40 ലക്ഷം രൂപയായി കുറഞ്ഞു. ഇങ്ങിനെ എല്ലാ രീതിയിലും തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ശല്യം കൂടി വരുന്നത്. 17ലക്ഷത്തോളം രൂപയുടെ അരവണ ടിന്നുകളും രണ്ടര ലക്ഷത്തിലേറെ രൂപയുടെ അപ്പം പാക്കറ്റുകളും ശബരിമലയില്‍ സ്റ്റോക്കുണ്ട്. പക്ഷെ ഇതില്‍ അപ്പത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഇവ മാറ്റണമെന്നാണ് ഭക്ഷ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സാധാരണ ഗതിയില്‍ ശബരിമല സീസണ്‍ ആരംഭിച്ചാല്‍ മുന്‍പ് സംഭരിച്ച ഈ സ്റ്റോക്ക് തീര്‍ന്ന് പുതിയ സ്റ്റോക്ക് എത്തേണ്ട സമയമായി. പക്ഷെ പഴയ സ്റ്റോക്ക് അങ്ങിനെ തന്നെ സ്റ്റോറില്‍ കെട്ടിക്കിടക്കുകയാണ്. ഈ സ്റ്റോക്ക് ആണ് കാലപ്പഴക്കം ചൂണ്ടിക്കാട്ടി മാറ്റി നല്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റോക്ക് കെട്ടിക്കിടക്കാന്‍ കാരണം ഒന്നാമത് ഭകതര്‍ എത്തുന്നില്ല, രണ്ടാമത് എത്തിയാലും അപ്പം അരവണയും വാങ്ങാന്‍ ഭക്തര്‍ക്ക് സാവകാശം ലഭിക്കുന്നില്ല. ഇതും വന്‍ നഷ്ടമാണ് ബോര്‍ഡിനു വരുത്തുന്നത്. ശബരിമലയില്‍ ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസുകളില്‍ റൂമുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇന്നലെ ഒരു റൂം മാത്രമാണ് നല്‍കിയത്.

ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന മേഖലയാണ് ഗസ്റ്റ് ഹൗസുകള്‍. ഇക്കുറി ആര്‍ക്കും സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല. അതുകൊണ്ട് ആര്‍ക്കും റൂം ആവശ്യമില്ല. ആരെയും സന്നിധാനത്ത് തങ്ങാന്‍ പൊലീസ് അനുവദിക്കുന്നുമില്ല. ഇതുപോലെ ഒരു തീര്‍ത്ഥാടന കാലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് ഉന്നതര്‍ തന്നെ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category