1 GBP = 88.00 INR                       

BREAKING NEWS

ദണ്ഡവിമോചന കലണ്ടറും വിലയില്ലാത്ത കുറെ കന്യാസ്ത്രീകളും

Britishmalayali
സോണി ജോസഫ്

ഞാനൊരു കറയില്ലാത്ത കത്തോലിക്കന്‍ ആണ് എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ.. എല്ലാ ഞായാറാഴ്ചയും പള്ളിയില്‍ പോകുകയും, പിള്ളേരേ വേദപാഠത്തിനു വിടുകയും, വികാരിയച്ചനെ ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാദാ കത്തോലിക്കന്‍. മര്യാദക്ക് ജീവിക്കുന്ന എല്ലാ വൈദികര്‍ക്കും സന്യസ്തര്‍ക്കും ഒപ്പം എപ്പോഴും നില്‍ക്കുന്ന ഒരു സാദാ ക്രിസ്ത്യാനി. അങ്ങിനെയുള്ള ജീവിതം നയിക്കുന്ന എന്നോട് ഒരു കൂട്ടുകാരന്‍ ഇന്നലെ നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു 'എടാ... നീ അറിഞ്ഞോ... തൃശൂര്‍ രൂപതയില്‍ ഒരു പുതിയ കലണ്ടര്‍ ഇറക്കി... ചരിത്രത്തില്‍ ആദ്യമായി ഒരു രൂപത നടത്തുന്ന സംഭവം ആണെത്രേ... വിശ്വാസികള്‍ അതിനെ 'ദണ്ഡവിമോചന കലണ്ടര്‍' എന്നാണത്രെ വിളിക്കുന്നത്...' കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്... കേരള കത്തോലിക്കാ സഭയിലെ പ്രത്യേകിച്ചും തൃശൂര്‍ രൂപതയിലെ എല്ലാ അറിയപ്പെടുന്ന സമര്‍പ്പിതരുടെയും ജനന തീയതികള്‍ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഒരു കലണ്ടര്‍... അതിനിടയില്‍ 

മാര്‍ച്ച് 25... ! അതൊരു പുണ്യദിനമാണ്... ! ഒരു കന്യാസ്ത്രീയെ പത്തിലധികം പ്രാവിശ്യം തോണ്ടിയും കേറിപ്പിടിച്ചും വൃത്തികേടുകള്‍ കാട്ടിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പിറന്നാളാണ്... സ്ത്രീ പീഡനവും സ്ത്രീകളെ പീഡിപ്പിക്കുന്നതും രണ്ടും രണ്ടു സംഭവങ്ങളാണ്... ആദ്യത്തേത് ഉഭയ സമ്മതപ്രകാരം വേണമെങ്കിലും നടക്കാം... പക്ഷെ രണ്ടാമത്തേത് സ്ത്രീകളെ പേടിപ്പിച്ചോ, അധികാര സ്ഥാനത്തിന്റെ മറവിലോ ഉള്ള ലൈംഗിക ദുരുപയോഗം ആണ്... മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ... 'ബലാത്സംഗം...' ഇത് രണ്ടും ഒരുപോലെ ചെയ്ത ആളാണ് ഫ്രാങ്കോ എന്നാണ് പോലീസ് പറയുന്നത്... പോലീസ് എന്തും പറഞ്ഞോട്ടെ.. ഞങ്ങള്‍ക്ക് വലുത് കോടികള്‍ ആസ്തിയുള്ള ഫ്രാങ്കോയാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം വെള്ളയണിഞ്ഞ കുഴിമാടങ്ങള്‍ ഇപ്പോള്‍ പരസ്യമായി ആത്മീയ കൊട്ടേഷനും ആയി രംഗത്തെത്തിയിരിക്കുകയാണ്...

നീതിബോധമുള്ള പാവപ്പെട്ട വിശ്വാസികളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ആണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനം...

അതുകൊണ്ടാണ് ശുദ്ധ മനസ്‌കനായ ഫ്രാങ്കോയുടെ നിഷ്‌ക്കളങ്ക രൂപം പതിപ്പിച്ച കലണ്ടര്‍ തൃശൂര്‍ രൂപത പുറത്തിറക്കിയത്...

നല്ലകാര്യം .. ഇത്രയും കാലം ടി വി യില്‍ മാത്രം ഫ്രാങ്കോയുടെ മുഖം കണ്ടുകൊണ്ടിരുന്ന വിശ്വാസികള്‍ക്ക് ഇനി സ്വന്തം വീട്ടിലെ ഭിത്തിയില്‍ ഈ കലണ്ടര്‍ തൂക്കിയിട്ട് ഫ്രാങ്കോയുടെ സുന്ദരവദനം എന്നും കാണാമല്ലോ.. കൂടെ ഒരു നൊവേനയും കൂടി ചൊല്ലിയാല്‍ ദണ്ഡപരിഹാരവും ആവും...

ഇത്രയുമൊക്കെ ചെയ്തതല്ലേ... രൂപതാധികാരികളോട് ചെറിയൊരപേക്ഷയും കൂടിയുണ്ട്...

ഫ്രാങ്കോയുടെ ഡയറിക്കുറിപ്പുകള്‍ ഒരു പുസ്തക രൂപത്തിലാക്കി എല്ലാ വീടുകളിലും എത്തിച്ചിരുന്നെങ്കില്‍ വളരെ ഉപകാരമായേനെ...

കൊച്ചുപിള്ളേര്‍ക്കു വെറുതെ ബുക്ക് സ്റ്റാളിലോ ലൈബ്രറിയിലോ ഒക്കെ പോയി ഒളിച്ചും പാത്തും ഇരുന്നു കമ്പിപ്പുസ്തകങ്ങള്‍ വായിക്കാതെ സ്വന്തം വീട്ടിലിരുന്നു വായിക്കാമല്ലോ...

ഫ്രാങ്കോ മുളക്കലിന്റെ പടം വച്ച കലണ്ടര്‍ എല്ലാ കത്തോലിക്കരും വീട്ടില്‍ തൂക്കണം എന്നൊരു നിര്‍ദ്ദേശം തൃശൂര്‍ രൂപത നല്‍കി എന്ന് കേട്ടു...

ഒരു കലണ്ടര്‍ കിട്ടാനെന്താ വഴി...?

ഇനി എന്റെ ദണ്ഡവിമോചനം ഈ അത്ഭുത കലണ്ടര്‍ ഭിത്തിയില്‍ തൂക്കുന്നതു വഴിയാണെങ്കിലോ...

നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ഇത് കഴുത്തിലും തൂക്കാന്‍ റെഡിയാണ്...!

എല്ലാ അഭിവന്ദ്യ പിതാക്കന്മാരോടും അച്ചന്മാരോടും ഒരേ ഒരു വാക്ക്...

നിങ്ങളില്‍ മഹാ ഭൂരിപക്ഷവും നല്ലവരില്‍ നല്ലവരാണ്... പക്ഷെ ഇടക്ക് യൂദാസുകളും ഉണ്ട്...

പാവം കന്യാസ്ത്രീകള്‍... എന്നും രാവിലെ നിങ്ങള്‍ക്കു പുട്ടും, ഏത്തക്ക പുഴുങ്ങിയതും, മുട്ട വാട്ടിയതും ഉണ്ടാക്കിത്തരലല്ല അവരുടെ ജോലി.

അവരും നിങ്ങളെപ്പോലെ കര്‍ത്താവിനു സ്വയം സമര്‍പ്പിതരാണ്...

അവരുടെ ദൈവവിളിയെ ബഹുമാനിക്കൂ... അവരെ ബഹുമാനിക്കൂ...

സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ അവരെയും കാണൂ...
അമ്മയേതാ... പെങ്ങളേതാ... സഹോദര ഭാര്യയേതാ... കന്യാസ്ത്രീയേതാ എന്നൊന്നും അറിയാതെ സുഖലോലുപതയുടെ തിമിര്‍പ്പില്‍ ഏതൊരു സ്ത്രീയെയും കാമപൂരികരണത്തിനുള്ള ഉപാധിയായി കാണുന്ന മൃഗങ്ങളെ ഒഴിവാക്കാന്‍ ഉള്ള ചങ്കൂറ്റം ഇനിയെങ്കിലും കാണിക്കൂ...

ഇല്ലെങ്കില്‍ അടുത്ത വരവില്‍, കര്‍ത്താവ് നിലത്തു കുത്തിയിരുന്ന് പച്ചമണ്ണില്‍ സ്വന്തം വിരല്‍പ്പാടില്‍ എഴുതാന്‍ പോകുന്നത് നിങ്ങളുടെ പേരുകള്‍ ആയിരിക്കും... നിത്യ നരകത്തിലേക്കുള്ള പേരുകള്‍.!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category