1 GBP = 88.00 INR                       

BREAKING NEWS

ശബരിമല എന്ന എല്ലിന്‍ കഷണം

Britishmalayali
പോള്‍ മണ്ഡലം

ബരിമല യുവതീ പ്രവേശനം ഇത്രയും വഷളാക്കിയത് സുപ്രീംകോടതി വിധി വന്നയുടന്‍ ചാടിയിറങ്ങുകയായിരുന്നുവെന്നും നട കയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതസ്ഥരായ ആക്റ്റിവിസ്റ്റുകളെ കെട്ടിയെഴുന്നള്ളിക്കുകയായിരുന്നുവെന്നും മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രളയ മൂലം തകര്‍ന്ന കേരളത്തിന് ഇത്ര പെട്ടെന്ന് തീരുമാനം നടപ്പിലാക്കല്‍ സാദ്ധ്യമല്ലെന്നു പറഞ്ഞ് ഒരു സാവകാശ ഹര്‍ജി സര്‍ക്കാര്‍ കൊടുത്തിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും സംഭവിക്കുകയില്ലായിരുന്നുവെന്നും മറുനാടന്‍ അഭിപ്രായപ്പെട്ടു കണ്ടു.


എന്നാല്‍ ശബരിമല യുവതീ പ്രവേശനം ഇത്രയും വലിയ പ്രശ്‌നമാക്കി ഇടതു സര്‍ക്കാര്‍ മാറ്റിയത് എന്തിനു വേണ്ടി? അതിന്റെ പിന്നിലെ ഉദ്ദേശമെന്ത്? മീഡിയായോ പ്രതിപക്ഷമോ ഇതു ചിന്തിച്ചിട്ടുണ്ടോ? എന്തെങ്കിലും രാഷ്ട്രീയ നേട്ടമോ സാമ്പത്തിക നേട്ടമോ ഇല്ലാതെ തന്ത്രങ്ങളും കുതന്ത്രങ്ങളും പഠിച്ച ഇടതു നേതാക്കള്‍ ഇതു ചെയ്യുമോ? പൊതുജനത്തെ വിഡ്ഢികളാക്കിയും പ്രതിപക്ഷ നേതാക്കളെ കുരങ്ങുകളിപ്പിച്ചും അധികാരത്തിലേറുവാന്‍ കഴിവുള്ള തന്ത്ര ശാലികളായ ഇടതു നേതാക്കള്‍ ഇതു ചെയ്യണമെങ്കില്‍ അതിനു പിന്നില്‍ ഒരു രഹസ്യ അജണ്ട കാണും എന്നതില്‍ സംശയമില്ല. ആദര്‍ശങ്ങളും തത്വശാസ്ത്രങ്ങളും അവര്‍ പ്രസംഗിക്കും. എന്നാല്‍ ആവശ്യ നേരത്ത് അതൊക്കെയെടുത്തു ദൂരെയെറിയും. അവരുടെ കാര്യം വരുമ്പോള്‍ കോടതി വിധിയൊക്കെ അവര്‍ക്ക് പുല്ലാണ്.

പ്രളയം സിപിഎമ്മിനു കിട്ടിയ അക്ഷയനിധി
കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പാക്കിസ്ഥാന്‍ മീഡിയാ പോലും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭയാനകമായ മഹാപ്രളയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ ഒരു അക്ഷയ നിധിയാണ്. പ്രളയ ഫണ്ടായി ഒഴുകിയെത്തി. ശതകോടികള്‍, സഹസ്രാകോടികള്‍ എവിടെ? ഓഡിറ്റില്ല, കണക്കില്ല, കാര്യമില്ല ഇതെല്ലാം എവിടെ പോയിമാഞ്ഞു? 10000 രൂപ പോലും ആര്‍ക്കും കിട്ടിയതു പോലുമില്ല.

ശബരിമല എന്ന എല്ലിന്‍ കഷണം
സിപിഎമ്മിന്റെ ഒരു ഉന്നത നേതാവും ഈ ലേഖകനുമുണ്ടായ ഒരു സൗഹൃദ സംഭാഷണത്തില്‍ പ്രതിപക്ഷത്തെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ഇവമ്മാരെപ്പോലെ ഇത്രയും പൊട്ടന്മാരുണ്ടോ? എന്നാണ്. കാരണം ശബരിമല വിഷയം ഇടതു സര്‍ക്കാര്‍ മനപൂര്‍വ്വം സൃഷ്ടിച്ചു വലുതാക്കുകയാണ്. എന്തിനു വേണ്ടി? പ്രതിപക്ഷവും എന്തിന് മീഡിയാ പോലും ഇതിന്റെ പിന്നാലെ പരക്കം പായുകയാണ്. ഈ അവസരം മുതലാക്കി പ്രളയ ഫണ്ടു മുഴുവന്‍ എന്തു ചെയ്യുമെന്ന് ഊഹിക്കാമല്ലോ. സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം നാളെ ശതകോടിശ്വരന്മാരായി മാറും. പാവം അണികള്‍ക്ക് തല്ലും കൊല്ലും വെയിലും ജയിലും മാത്രം. ഇങ്ങനെ പ്രളയ ഫണ്ടില്‍ നിന്ന ജനശ്രദ്ധയും പ്രതിപക്ഷത്തിന്റെ ശ്രദ്ധയും തിരിക്കുവാനുള്ള രാഷ്ട്രീയ കുതന്ത്രം അതാണ് ആ നേതാവ് സൂചിപ്പിച്ചത്. ഇതു കഴിയുമ്പോള്‍ വേറെ ഏതെങ്കിലും ഒരെല്ലിന്‍ കഷണം പ്രതിപക്ഷ നേതാക്കളുടെ മുമ്പിലേക്ക് എറിഞ്ഞ് കൊടുക്കും.

ഓഖി ഫണ്ട് എവിടെപ്പോയി? പ്രളയ ഫണ്ടിന് കണക്കോ കാര്യമോ ഇല്ല. ഇതെല്ലാം ചോദ്യം ചെയ്യുവാനോ ശക്തമായ ജനവികാരം ഉണര്‍ത്തുവാനോ പ്രതിപക്ഷത്തെ രാഷ്ട്രീയ നപുംസകങ്ങളെക്കൊണ്ടു സാധിക്കുമോ?

മറുനാടന്‍ എഴുതിയതു പോലെ സിപിഎമ്മിനു കാല്‍ നൂറ്റാണ്ടു കാലത്തെ ഭരണം വേണമെന്നില്ല. എടുത്ത ഭരണം പോലും വേണമെന്നില്ല. കാരണം അവര്‍ക്ക് കിട്ടാനുള്ളതു കിട്ടി. ശത കോടികള്‍ സഹസ്രകോടികള്‍ ബംഗാളിലും ത്രിപുരയിലും സിപിഎം ഭരണം എന്നന്നേക്കുമായി അവസാനിച്ചു. കാരണം അവിടെ കരുത്തുറ്റ പ്രതിപക്ഷ നേതാക്കന്മാരുണ്ടായിരുന്നു. കേരളത്തിലെ സ്ഥിതി അതല്ല. ഭരണം കിട്ടുമ്പോള്‍ പരസ്പരം പാരവയ്പും കിടപിടിയും തെറിവിളിയുമായി കോണ്‍ഗ്രസ്സ് നേതാക്കന്മാരും ഇവിടെ ഭരണത്തിന്റെ തണലില്‍ അരുംകൊലകള്‍ അരങ്ങേറുമ്പോള്‍ ഇവിടുരുന്നു മോദിയെ കുറ്റം പറയുന്ന പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസ്സിലെ ഈ തലമുറ കടന്നു പോകാതെ കേരളം രക്ഷപ്പെടുകയില്ല.

പ്രളയത്തില്‍ മുങ്ങിപ്പോയ കേസുകള്‍
ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനിലിട്ട് ചവിട്ടു കൊന്നതുള്‍പ്പെടെ എത്രയോ കേസുകള്‍ പ്രളയത്തില്‍ മുങ്ങിപ്പോയി ശബരിമല വിഷയത്തില്‍ വിസ്മരിക്കപ്പെട്ടു. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ് സിപിഎം വെട്ടിയെടുത്ത 22 ഓളം ശിരസ്സുകളുമായി മൂന്നാം വര്‍ഷത്തിലേക്ക് മന്ത്രി സഭ കടക്കുമ്പോള്‍ അതൊന്നു രാഷ്ട്രീയം സാമൂഹിക പ്രശ്‌നമാക്കി മാറ്റുവാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് ഒന്നു ചിന്തിക്കുന്ന കൊണ്ടു ഒരേ സമയം ബിജെപിക്കിട്ടും സിപിഎമ്മിനിട്ടും എറിഞ്ഞാല്‍ ഒരിടത്തും കൊള്ളുകയില്ല. ഇവിടെ അരുംകൊലകള്‍ നടക്കുമ്പോള്‍ കൊല്ലപ്പെടുന്നത് ബിജെപിക്കാരനോ എന്നു നോക്കാതെ കേരള പൗരനാണെന്നു മനസ്സിലാക്കി പ്രതികരിക്കുന്നതിനു പകരം ഇവിടിരിക്കുന്ന നരേന്ദ്ര മോദിയെ കുറ്റം പറഞ്ഞാല്‍ ഒന്നും നേടുകയില്ല. ബിജെപി ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ബിജെപിയുമായി യുഡിഎഫ് സഖ്യം ചേര്‍ന്നാല്‍ സിപിഎം ഒരു കാലത്തും ഭരണത്തിലേറുകയില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്ത്രശാലികളായ ഇടതു നേതാക്കള്‍ ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു ചിത്രീകരിച്ച് യുഡിഎഫുമായി ഭിന്നിപ്പിച്ചു നിര്‍ത്തുന്ന കോണ്‍ഗ്രസ്സിലെ നേതാക്കന്മാഅത് വിശുദ്ധ വാക്യമായി ഏറ്റു ചൊല്ലിക്കൊണ്ട് നടക്കുകയും ചെയ്യുന്നു. ഇവിടെയാണ് സിപിഎം നേതാവ് പറഞ്ഞ വാചകം അര്‍ത്ഥവത്താകുന്നത് ''ഇവന്മാരെ പോലെ ഇത്രയും പൊട്ടന്മാരുണ്ടോ'' - എന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category