1 GBP = 92.30 INR                       

BREAKING NEWS

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോലും നീണ്ട ക്യൂ; സ്റ്റോറുകളിലേക്ക് നിലയ്ക്കാത്ത ആള്‍ പ്രവാഹം; മികച്ച ഡീലുകള്‍ ഉള്ളിടത്തെല്ലാം വെളുപ്പിന് മുതല്‍ ആളെത്തി; ഇലക്ട്രോണിക്-ഹോം അപ്ലയന്‍സസ് സാധനങ്ങള്‍ക്ക് വന്‍ ഡിമാന്റ്; ബ്ലാക്ക് ഫ്രൈഡേ അത്യാഘോഷമാക്കി ബ്രിട്ടീഷ് ജനതയും

Britishmalayali
kz´wteJI³

ക്രിസ്മസിന് മുന്നോടിയായുള്ള വിലക്കുറവിന്റെ ഉത്സവമായ ബ്ലാക്ക് ഫ്രൈഡേ ഇന്നാണ്. മിക്ക സ്റ്റോറുകളും ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും വര്‍ഷാവര്‍ഷം ചെയ്യുന്നത് പോലെ ഈ വര്‍ഷവും വിവിധ സാധനങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ വിറ്റഴിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പെ തുടങ്ങിയിരുന്നു.  ഈ അവസരം പരമാവധി മുതലെടുത്ത് പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനായി നിരവധി പേര്‍ പതിവ് പോലെ മത്സരിച്ചെത്തുന്നുണ്ട്. വിവിധ സാധനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

സ്റ്റോറുകളിലേക്ക്  നിലയ്ക്കാത്ത ആള്‍ പ്രവാഹമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഡീലുകള്‍ ഉള്ളിടത്തെല്ലാം വെളുപ്പിന് മുതല്‍ ആളെത്തിത്തുടങ്ങി. ഇലക്ട്രോണിക് -ഹോം അപ്ലയന്‍സസ് സാധനങ്ങള്‍ക്ക് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ബ്ലാക്ക് ഫ്രൈഡേ അത്യാഘോഷമാക്കാന്‍ ബ്രിട്ടീഷ് ജനത ഇത്തരത്തില്‍ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ റീട്ടെയിലര്‍മാരുടെ വെബ്സൈറ്റുകളിലേക്ക് ഷോപ്പ് ചെയ്യാനായി ആയിരക്കണക്കിന് പേര്‍ ഒരുമിച്ചെത്തിയതോടെ വെബ്സൈറ്റുകള്‍ ക്രാഷായിരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
'നിങ്ങള്‍ ക്യൂവില്‍ പിന്നിലാണ്..' എന്നത് പോലുള്ള സന്ദേശങ്ങളാണ് ആവേശത്തോടെ ഷോപ്പിംഗിനെത്തിയവര്‍ക്ക് വിവിധ വെബ്സൈറ്റുകളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ വീക്കെന്‍ഡിനോട് അനുബന്ധിച്ച് ബ്രിട്ടീഷുകാര്‍ മിനുറ്റില്‍ മൊത്തത്തില്‍ 13.4 മില്യണ്‍ പൗണ്ട് സാധനങ്ങള്‍ വാങ്ങാന്‍ ചെലവാക്കുമെന്നാണ് കരുതുന്നത്. ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ചുള്ള നാല് ദിവസത്തെ വില്‍പനയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഷോപ്പര്‍മാര്‍ 8.29 ബില്യണ്‍ പൗണ്ട് പൊടിക്കുമെന്നാണ് പ്രവചനം. ഇതിനോട് അനുബന്ധിച്ച് ക്രിസ്മസ് ചെലവിടലിന് മഹത്തായ തുടക്കം കുറിക്കലുമാകും.

ഇന്നലെ രാത്രി മുതലും ഇന്ന് പുലര്‍ച്ചെ മുതലും വിവിധ സ്റ്റോറുകള്‍ക്ക് മുമ്പില്‍ അക്ഷമയോടെ കാത്തിരിക്കുന്ന നിരവധി പേരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഈ വര്‍ഷം യുകെയില്‍ ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിനായി 1.4 ബില്യണ്‍ പൗണ്ട് ചെലവഴിക്കപ്പെടുമെന്നാണ് യുകെയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ അസോസിയേഷനായ ഐഎംആര്‍ജി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ട തുകയേക്കാള്‍ 11 ശതമാനം കൂടുതലാണിത്.

ബ്ലാക്ക് ഫ്രൈഡേയോട് വിവിധ റീട്ടെയിലര്‍മാരും സ്റ്റോറുകളും വിവിധ ഉല്‍പന്നങ്ങള്‍ ആകര്‍ഷമായ വിലക്കുറവില്‍ ലഭ്യമാക്കുന്നുണ്ട്. ഈ അവസരത്തില്‍ വെരിയുടെ ലിയോപാര്‍ഡ് പ്രിന്റ് കോട്ട് വെറും 70 പൗണ്ടിന് പര്‍ച്ചേസ് ചെയ്യാം. ഇതിലൂടെ ഇപ്പോള്‍ 20 പൗണ്ടാണ് ലാഭിക്കാന്‍ സാധിക്കുന്നത്. 
ഈ അവസരത്തില്‍ ഫ്രീറണ്ണര്‍-പെറ്റിറ്റെ ബെറീസ് വാച്ച് 87 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 22 പൗണ്ടാണ് ലാഭിക്കാന്‍ സാധിക്കുന്നത്.
ബ്രൗണ്‍ സില്‍ക്ക്- എക്സ്പര്‍ട്ട് 3 ഐപിഎല്‍ 176.99 പൗണ്ടിന് വാങ്ങാന്‍ ഇപ്പോള്‍ സാധിക്കും. ഇതിലൂടെ 123 പൗണ്ടാണ് ലാഭിക്കാനാവുന്നത്. 
ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് വിവിധ വെബ്സൈറ്റുകളും റീട്ടെയിലര്‍മാരും വിവിധ ക്യാമറകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കുന്നു. കറീസ്, ആര്‍ഗോസ്, ജെസോപ്സ്, തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. കാനന്‍ EOS 4000D DSLR ക്യാമറ 18-55mm, 75-300mm ലെന്‍സുകളോട് കൂടി കറീസില്‍ നിന്നും 349 പൗണ്ടിന് വാങ്ങാനാവും. ഇതിലൂടെ 150 പൗണ്ടാണ് ലാഭിക്കാനാവുന്നത്. ആര്‍ഗോസില്‍ നിന്നും Vibe 180p ആക്ഷന്‍ ക്യാമറ നിലവില്‍ 24.99 പൗണ്ടിന് വാങ്ങാനാവും. ഇതിലൂടെ 25 പൗണ്ടാണ് ലാഭിക്കാനാവുന്നത്. കാനന്‍ EOS 4000D DSLR ക്യാമറ 18-55mm ലെന്‍സുകള്‍ സഹിതം ഇപ്പോള്‍ വെറും 299 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 349 പൗണ്ടാണ് ലാഭിക്കാനാവുന്നത്. ജോണ്‍ ലെവിസില്‍ നിന്നും നിലവില്‍  ഒളിമ്പസ് PEN E-PL9 കോംപാക്ട് ക്യാമറയും 14-42mm ലെന്‍സുകളും 599 പൗണ്ടിന് വാങ്ങാം ഇതിലൂടെ 50 പൗണ്ട് ലാഭിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category