1 GBP = 93.00 INR                       

BREAKING NEWS

ഇന്നും നാളെയും സാധനങ്ങള്‍ വാങ്ങുന്നുണ്ടോ? എങ്കില്‍ ഓരോന്നിനും ഏതു കടകളാണ് നല്ലത്? ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് നടത്തും മുമ്പ്

Britishmalayali
kz´wteJI³

ങ്ങനെ കാത്ത് കാത്തിരുന്ന ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേയും സമാഗതമായിരിക്കുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ പരമാവധി വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മിക്ക സ്റ്റോറുകളും ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും മത്സരിക്കുന്ന കാലമാണിത്. ഈ അവസരം മുതലെടുത്ത് പരമാവധി സാധനങ്ങള്‍ വിലകുറച്ച് കൈക്കലാക്കാന്‍ കസ്റ്റമര്‍മാരും മത്സരിച്ചെത്തിയതോടെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുത്സവം ഇപ്പോള്‍ പൊടിപൊടിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ നാം വളരെയേറെ ജാഗ്രത പാലിച്ചാല്‍ മാത്രമേ ബ്ലാക്ക് ഫ്രൈഡേയുടെ പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

അതായത് ഓരോ സാധനങ്ങള്‍ക്കും അനുയോജ്യമായ സ്റ്റോറുകള്‍ തെരഞ്ഞെടുത്ത് പര്‍ച്ചേസ് നടത്തുന്നതിലൂടെ മാത്രമേ ഈ ഡിസ്‌കൗണ്ട് കാലത്തെ നമുക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതായത് ചില പ്രത്യേക സ്റ്റോറുകളും ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും ചില പ്രത്യേക കാറ്റഗറിയില്‍ പെട്ട പ്രൊഡക്ടുകള്‍ പരമാവധി വില കുറച്ച് കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതിനാലാണിത്. ഇന്നും നാളെയും സാധനങ്ങള്‍ വാങ്ങാന്‍ പ്ലാനിടുന്നവര്‍ ഇക്കാര്യം മനസില്‍ വച്ച് പര്‍ച്ചേസിനിറങ്ങിയാല്‍ ലഭ്യമായ ആനൂകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഐടിവിയിലെ തന്റെ ടിവ ഷോയിലൂടെ ഫിനാന്‍ഷ്യല്‍ എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് ഇത് സംബന്ധിച്ച നിര്‍ണായകമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ബ്ലാക്ക് ഫ്രൈഡേ ഡീലുകളെ അടിസ്ഥാനമാക്കി ഈ വര്‍ഷത്തെ ആകര്‍ഷകമായ ഡീലുകളെക്കുറിച്ചുള്ള ചില പ്രവചനങ്ങളും അദ്ദേഹം നടത്തിയിരിക്കുന്നു.  ബൂട്സ്, അസോസ്, ആമസോണ്‍ തുടങ്ങിയവയെല്ലാം പതിവു പോലെ ഈ വര്‍ഷവും ആകര്‍ഷമായ ഡിസ്‌കൗണ്ടുകള്‍ വിവിധ പ്രൊഡക്ടുകള്‍ക്ക് നല്‍കുമെന്നാണ് ലെവിസ് പ്രവചിച്ചിരിക്കുന്നത്.

ആമസോണിന്റെ 2018ലെ ബ്ലാക്ക് ഫ്രൈഡേ വില്‍പന ആരംഭിച്ചിരുന്നത് നവംബര്‍ 16നായിരുന്നു. ഇത്  സൈബര്‍ മണ്‍ഡേ ആയ നവംബര്‍ 25 വരെ നീണ്ടു നില്‍ക്കും.  ഇലക്ട്രോണിക്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫാഷന്‍, സ്പോര്‍ട്സ് ഐറ്റങ്ങള്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍, ഹോം ഐറ്റങ്ങള്‍, തുടങ്ങിയവ ആമസോണില്‍  നിന്നും ഈ അവസരത്തില്‍ വന്‍ വിലക്കുറവില്‍ വാങ്ങാനാവവും. ഉദാഹരണമായി ആമസോണ്‍ എക്കോ (സെക്കന്‍ഡ് ജനറേഷന്‍) സ്മാര്‍ട്ട് സ്പീക്കര്‍ വിത്ത് അലക്സ ചാര്‍കോള്‍ ഫാബ്രിക്കിന് യഥാര്‍ത്ഥത്തില്‍ വില 89.99 പൗണ്ടാണ്. എന്നാല്‍ ഇപ്പോളിത് വെറും 54.99 പൗണ്ട് കൊടുത്താല്‍ സ്വന്തമാക്കാം.

ക്രിസ്മസ് ട്രീകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇകിയയിലേക്ക് പോകാം. വെറും അഞ്ച് പൗണ്ടിന് ക്രിസ്മസ് ട്രീ സ്വന്തമാക്കാന്‍ ഈ സ്വീഡിഷ് കമ്പനി അവസരമേകുന്നു. നവംബര്‍ 22 മുതല്‍ നിങ്ങള്‍ ഇകിയയില്‍ നിന്നും ക്രിസ്മസ് ട്രീ വാങ്ങിയാല്‍ 20 പൗണ്ടിന്റെ വൗച്ചര്‍ ലഭിക്കും. സ്റ്റാര്‍ ഗിഫ്റ്റുകളുടെ ഒരു പരമ്പര തന്നെ ബൂട്സ് ഒരുക്കിയിരിക്കുന്നു. ഇതു പ്രകാരം സ്ത്രീകള്‍ക്കുള്ള പാകോ റാബാനെ ലേഡി മില്യണ്‍ ഇയു ഡി പാര്‍ഫ്യൂമിന്റെ 50 മില്ലീക്ക് 62.50 പൗണ്ടാണ് വില. ഇതിന് ഇപ്പോള്‍ വെറും 37.50 പൗണ്ട് കൊടുത്താല്‍ മതിയാവും. വിവിധ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടെന്ന് ആപ്പിളും വെളിപ്പെടുത്തിയിരിക്കുന്നു.

ബോഡി ഷോപ്പില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ വിവിധ ഐറ്റങ്ങള്‍ വാങ്ങാം. ഷീ നൗറിഷിംഗ് ബോഡി ബട്ടര്‍ വെറും ആറ് പൗണ്ടിന് വാങ്ങാം. ഹെംപ് ഹാന്‍ഡ് പ്രൊട്ടക്ടറിന് ഇപ്പോള്‍ ബോഡി ഷോപ്പില്‍ വെറും അഞ്ചു പൗണ്ടേ നല്‍കേണ്ടതുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category