1 GBP =93.80 INR                       

BREAKING NEWS

ബ്രിട്ടന്റെ സിവില്‍ സര്‍വീസ് മേഖല കീഴടക്കാന്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം; പരിസ്ഥിതി മന്ത്രാലയത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത് ബര്‍മിങ്ഹാമിലെ മലയാളി പെണ്‍കുട്ടി; മൈക്കേല്‍ ഗോവിന്റെ വകുപ്പില്‍ ബ്രക്സിറ്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആന്‍ ക്രിസ്റ്റിക്കും നിര്‍ണായക റോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഈ വര്‍ഷത്തെ ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കടമ്പ കടന്നവരില്‍ ലണ്ടനിലെ കൃഷ്ണവേണിക്കു പിന്നാലെ മറ്റൊരു മലയാളി കൂടി. ബര്‍മിങ്ഹാമിന് അടുത്ത ഡെഡ്‌ലി നിവാസിയായ ജോണ്‍ ജോസഫിന്റെ മകള്‍ ആന്‍ ക്രിസ്റ്റിയാണ് ബ്രിട്ടീഷ് സിവില്‍ സര്‍വീസിലെ പുത്തന്‍ മലയാളി മുഖങ്ങളില്‍ ഒന്ന്. യുകെയിലെ മലയാളി യുവത്വത്തിനു മുന്നില്‍ അവസരങ്ങളുടെ നിര ഒരിക്കലും അവസാനിക്കുന്നതല്ലെന്നു കൂടി പറഞ്ഞു തരുകയാണ് ക്രിസ്റ്റിയുടെ നേട്ടം.

ജീവിത വിജയ വഴികളില്‍ തിളങ്ങാന്‍ നൂറില്‍ നൂറെന്ന മാര്‍ക്കിനൊന്നും വലിയ സ്ഥാനമില്ലെന്നും ഈ പെണ്‍കുട്ടി തെളിയിക്കുന്നു. സാധാരണ സ്റ്റേറ്റ് സ്‌കൂളില്‍ പഠിച്ച ക്രിസ്റ്റി പഠന മികവില്‍ അസാധാരണ നേട്ടം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന സ്‌കോര്‍ നേടിയല്ല കോളേജിലേക്കും യൂണിവേഴ്‌സിറ്റിയിലേക്കും എത്തിയത്. എന്നാല്‍ പിതാവിന്റെ നിരന്തര പ്രേരണയില്‍ വ്യത്യസ്തമായ തൊഴില്‍ മേഖല കണ്ടെത്താന്‍ ശ്രമിച്ച ഈ പെണ്‍കുട്ടി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് ബിരുദ തലത്തില്‍ പഠിച്ച ശേഷമാണു സിവില്‍ സര്‍വീസിന്റെ കടമ്പ കടക്കാന്‍ തയ്യാറായത്.
രാജ്യത്തിന്റെ അംബാസിഡര്‍ ആയി മാറണം എന്ന ആഗ്രഹമാണ് പഠന നാളുകളില്‍ ക്രിസ്റ്റി താലോലിച്ചിരുന്നത്. ആ സ്വപ്നത്തിലേക്ക് എത്താന്‍ ഇനിയും അവസരം ഉണ്ടെന്നു വ്യക്തമാക്കി തന്നെയാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധ തേടുന്ന മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യാന്‍ എത്തുന്നത്. പ്രധാനമന്ത്രി തെരേസ മേയുടെ ഏറ്റവും വിശ്വസ്തനായ അടുപ്പക്കാരന്‍ എന്ന നിലയില്‍ മൈക്കല്‍ ഗോവ് കൈകാര്യം ചെയ്യുന്ന ഡെഫ്ര (പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമവികസനം) യുടെ നയരൂപീകരങ്ങളില്‍ പങ്കാളിയാകാന്‍ ഉള്ള അവസരമാണ് ക്രിസ്റ്റിക്കു ലഭിച്ചിരിക്കുന്നത്.
ബ്രക്‌സിറ്റിനു തയ്യാറെടുക്കുന്ന രാജ്യത്തിന് വഴി കാട്ടാന്‍ ലഭിച്ച അപൂര്‍വ അവസരം എന്നതിനൊപ്പം ഔദ്യോഗിക രംഗത്ത് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ് ക്രിസ്റ്റിക് ലഭിച്ചിരിക്കുന്നത്. ബ്രക്‌സിറ്റ് സംഭവിക്കാനിരിക്കെ ഏതു സാഹചര്യവും തരണം ചെയ്യാന്‍ ഉള്ള മാനേജ്‌മെന്റ് പ്ലാന്‍ ആണ് ക്രിസ്റ്റി അടക്കമുള്ളവര്‍ ഇപ്പോള്‍ തയ്യാറാകുന്നത്.

യുകെ സാധാരണമായി 25 വര്‍ഷത്തെ പ്ലാന്‍ തയ്യാറാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ക്രിസ്റ്റി സൂചിപ്പിക്കുന്നു. ഈ നയരൂപീകരണമാണ് പൊതുവില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതല. കൂടാതെ പാര്‍ലിമെന്റില്‍ മന്ത്രിമാര്‍ക്ക് ഉത്തരം പറയാന്‍ ഉള്ള കാര്യങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നതും പ്രധാന ജോലിയുടെ ഭാഗം തന്നെയാണ്. എന്നാല്‍ തല്‍ക്കാലം പുതുമുഖം എന്ന നിലയില്‍ ക്രിസ്റ്റിക് ഈ ജോലി ഏറ്റെടുക്കേണ്ടി വരില്ല. യുകെയില്‍ സിവില്‍ സര്‍വീസ് മേഖല ആയാലും പ്രത്യേകിച്ച് ഗ്ലാമര്‍ പദവി ഒന്നും അല്ലെന്നു ക്രിസ്റ്റി വെളിപ്പെടുത്തുമ്പോള്‍ കേരളത്തിലെ സിവില്‍ സര്‍വീസുമായി താരതമ്യം ചെയ്യുകയേ വേണ്ട എന്ന സൂചനയും ആ ഉത്തരത്തിലുണ്ട്.

ഏതു വിഷയത്തില്‍ ഡിഗ്രി ഉള്ള വ്യക്തിക്കും യുകെ സിവില്‍ സര്‍വീസിന്റെ ഫാസ്റ്റ് സ്ട്രീമിങ് സിലക്ഷനില്‍ പങ്കെടുക്കാം. സാധാരണയായി അഞ്ചു തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് മുന്നേറുക. വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് ഈ സിലക്ഷന്‍ നടപടികള്‍ ഉണ്ടാകുക. വിഡിയോ കോള്‍ മുഖേനെയും എഴുത്തു പരീക്ഷ മുഖനെയും തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിടും. തുടര്‍ന്നു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നതില്‍ ഉള്ള മറ്റൊരു പരീക്ഷണമാണ്. ഒരു പ്രത്യേക സാഹചര്യം അഭിമുഖീകരിക്കാന്‍ ഉള്ള വൈദഗ്ധ്യവും കൂടി പാസായാല്‍ മാത്രമേ അവസാന കടമ്പയും കടക്കാന്‍ കഴിയൂ. സ്വാഭാവികമായും ജോലിയോടുള്ള ആഭിമുഖ്യവും ഫാസ്റ്റ് സ്ട്രീമിങ്ങില്‍ പരിഗണിക്കപ്പെടും.

ഇന്‍ഷുറന്‍സ് അഡ്‌വൈസറായ കോട്ടയം കുറുപ്പന്തറ വഴുതനപ്പള്ളില്‍ ജോണ്‍ ജോസഫിന്റെയും ഇലഞ്ഞി സ്വദേശിയായ റാണിയുടെയും മൂത്ത മകളാണ് ക്രിസ്റ്റി. ഡെഡ്‌ലി ഹോസ്പിറ്റലില്‍ നഴ്‌സായാണ് റാണി ജോലി ചെയുന്നത്. മൂന്നാം ക്ലാസ് വരെ കേരളത്തില്‍ പഠിച്ച ക്രിസ്റ്റി അതിസുന്ദരമായ മലയാളവും കൈകാര്യം ചെയ്യും. കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ക്രിസ്റ്റി ഒരു വര്‍ഷം പോളണ്ടിലും പഠിച്ചിരുന്നു.

പുതുതായി രൂപം കൊണ്ട വൂള്‍വര്‍ഹാംപ്ടണ്‍ കാത്തലിക് മിഷനില്‍ ക്യാറ്റിസം ഹെഡ് ടീച്ചറാണ് ജോണ്‍. ക്രിസ്റ്റിയും പഠന ശേഷം ബര്‍മിങ്ഹാം രൂപതയ്ക്ക് വേണ്ടി ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ആയി സേവനം ചെയ്തിരുന്നു. ക്രിസ്റ്റിയുടെ ഇളയ സഹോദരി ഡെല്ലാ ന്യൂമാന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന്‍ ഡാനി പത്താം ക്ലാസിലും. കഴിഞ്ഞ 18 വര്‍ഷമായി ഈ കുടുംബം ഡെഡ്‌ലി നിവാസികളാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category