1 GBP = 92.50 INR                       

BREAKING NEWS

സോണിയ വരട്ടേ.. എന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞപ്പോള്‍ ഹരിശ്രീ അശോകന്റെ മനസില്‍ കുളിര് കോരിയിട്ട മുഖം; മര്‍ച്ചന്റ് നേവിക്കാരനായ ഭര്‍ത്താവിനൊപ്പം ലോകം മുഴുവന്‍ കപ്പലില്‍ ചുറ്റി കണ്ട അനുഭവ പരിചയം; ലക്ഷോപലക്ഷം പേര്‍ തിങ്ങി ഞെരുങ്ങി പോകുമ്പോള്‍ ഭക്തരുടെ മനസ്സില്‍ കളങ്കം ഉണ്ടാകാന്‍ യുവതികള്‍ വേണ്ടെന്ന് വിശ്വസിക്കുന്ന അയ്യപ്പഭക്ത; വാ മൂടികെട്ടി സന്നിധാനത്ത് എത്തിയത് ജയലളിതയ്ക്കായി വോട്ട് പിടിച്ച പ്രിയപ്പെട്ട നേതാവ്; സിനിമയും രാഷ്ട്രീയവും ഭക്തിയും ജീവിതത്തില്‍ നിറയ്ക്കുന്ന ഉഷാ മാത്യൂസെന്ന ടിടി ഉഷയുടെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പഞ്ചാബി ഹൗസിലെ തമാശ കഥാപാത്രം...... സോണിയ വരട്ടേ എന്ന് ജനാര്‍ദ്ദന്‍ പറയുമ്പോഴെത്തുന്ന ചിരിച്ച മുഖം. പിന്നെ ശ്രദ്ധേയമായ ഒരു പിടി കഥാപാത്രങ്ങള്‍. സീരിയലിലും സജീവം. ഇതിനെല്ലാം ഉഷ തെങ്ങിന്‍തൊടിയിലിന് കരുത്താകുന്നത് ഭക്തിയാണ്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും. ശബരിമലയില്‍ വായ് മൂടികെട്ടി എത്തിയതും ഇത്തരത്തിലെ നിലപാട് വിശദീകരണത്തിനാണ്. ആര്‍ക്കെതിരെയെന്ന് പറയാതെ ഉഷ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഏതായാലും സന്നിധാനത്തെ നാമജപ യജ്ഞത്തിലും പൊലീസുകാര്‍ക്കിടയില്‍ നിന്ന് ഉഷ പങ്കെടുത്തു. നാമം ജപിച്ചും കൈകൊട്ടിയും അയ്യപ്പമന്ത്രങ്ങള്‍ ചൊല്ലിയ ഉഷയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.

ലോകം മുഴുവന്‍ ചുറ്റി സഞ്ചിരിക്കാന്‍ അവസരം കിട്ടിയ വ്യക്തികൂടിയാണ് ഉഷ. തൊണ്ണൂറുകളിലാണ് ഉഷ സിനിമയില്‍ സജീവമാകുന്നത്. പഞ്ചാബി ഹൗസെന്ന ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ടൊരു അവധിക്കാലം. മര്‍ച്ചന്റെ നേവിക്കാരനായ ഭര്‍ത്താവിനൊപ്പം ചുറ്റാത്ത നാടൊന്നുമില്ല. സൂയസ് കനാലും പനാമ കനാലും പഞ്ചാര മണലുള്ള ബീച്ചും കണ്ടു കറങ്ങുമ്പോഴും സ്വന്തം നാട്ടിനോടായിരുന്നു സ്നേഹമത്രയും. കണ്ണൂരുകാരിയായ ഉഷ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. മകന്‍ രഞ്ജിത്തും സീരിയല്‍ അഭിനേതാവാണ്. അങ്ങനെ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്ത ഉഷയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ട്. എല്ലാത്തിനും മുകളില്‍ ഭക്തിയെയാണ് ഉഷ നിര്‍ത്തുന്നത്. വേണ്ടെടുത്തെല്ലാം പ്രതികരിക്കാന്‍ മടിക്കാത്ത മനസ്സ് തന്നെയാണ് ഉഷയെ ശബരിമലയിലും എത്തിച്ചത്. അയ്യപ്പനോടുള്ള അചഞ്ചല ഭക്തിക്ക് പിന്നില്‍ പറയാനും കഥയുണ്ട്.

ഭര്‍ത്താവിന് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇനി ഭര്‍ത്താവിന് എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ അയ്യപ്പനില്‍ ശരണം പ്രാപിക്കുകയായിരുന്നു ഉഷ. 41 ദിവസം വൃതമെടുത്ത് 47 കിലോമീറ്റര്‍ നടന്ന് സന്നിധാനത്ത് ഉഷയെത്തി. കഠിന വൃതമെടുത്തുള്ള അയ്യപ്പ ദര്‍ശനത്തിന് ശേഷം തന്റെ മനസ്സ് ഭഗവാന്‍ കണ്ടുവെന്ന് ഉഷയ്ക്ക് മനസ്സിലായി. എല്ലാ പരിക്കും ഭേദമായി ഭര്‍ത്താവ് വീണ്ടും നടക്കാന്‍ തുടങ്ങി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ സ്ഥിരമായി പൊങ്കാലയിടാനെത്തുന്ന ഉഷയ്ക്ക് ഭക്തിയെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. ആറ്റുകാല്‍ പൊങ്കാലുമായി ബന്ധപ്പെട്ട് ഉഷ പറഞ്ഞ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും മനസ്സ് തുറന്നിരുന്നു ഉഷ. ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നുണ്ട്. നൂറ്റാണ്ടുകളായി കുട്ടികളും അമ്മയും പോകാറുണ്ട്. 41 ദിവസത്തെ വൃതം യുവതിക്ക് എടുക്കാന്‍ പറ്റില്ല. ലക്ഷോപലക്ഷം ഞെങ്ങി നെരുങ്ങി പോകുമ്പോള്‍ ഭക്തരുടെ മനസ്സില്‍ കളങ്കം ഉണ്ടാകാന്‍ പാടില്ല. അതിനെ എതിര്‍ത്തത് ആരാണ്. ഹിന്ദുവെന്നത് മതമല്ല. സംസ്‌കാരമാണ്. അത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണെന്നായിരുന്നു അവരുടെ പോസ്റ്റ്.

ഫെയ്സ് ബുക്കില്‍ ഉഷാ മാത്യൂസ് എന്നാണ് പ്രൊഫൈല്‍ പേര്. ഞാന്‍ ഹിന്ദു: പേര് T T USHAനിങ്ങള്‍ ,എന്താണോ എന്നെ പറ്റി വിചാരിക്കുന്നത് അത് തന്നെയാണ് ഞാന്‍-ഇങ്ങനെയാണ് സ്വന്തംകാര്യം കുറിച്ചിരിക്കുന്നത്. താര സംഘടനയായ അമ്മയില്‍ അംഗമാണ് ഇവര്‍.

രാഷ്ട്രീയം ജയലളിതയുടേത്
സിനിമയിലും സീരിയലിലും താരമായി തിളങ്ങുമ്പോഴും ഉഷയ്ക്ക് രാഷ്ട്രീയമുണ്ട്. അത് പക്ഷേ കേരളത്തിലെ രാഷ്ട്രീയവുമില്ല. ജയലളിതയുടെ എഐഎഡിഎംകെയുടെ പാര്‍ട്ടിയോടാണ് അടുപ്പം. ജയലളിതയുടെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു അവര്‍. ജയലളിതയുടെ ആദ്യ ഇലക്ഷനില്‍ തുടങ്ങിയ അടുപ്പം. ആദ്യമായി ജയലളിത തെരഞ്ഞെടുപ്പ് മത്സരത്തിന് എത്തിയപ്പോള്‍ അതിനായി ഒരു പാട്ട് തയ്യാറാക്കി. തലൈവി വന്നിട്ടാള്‍.. എന്ന് തുടങ്ങുന്ന പാര്‍ട്ടി ഗാനം ആലപിച്ചത് ഉഷയായിരുന്നു. അന്ന് മുതല്‍ ജയലളിതയുമായി അടുപ്പം ഉണ്ടായിരുന്നു. അങ്ങനെ ദേശീയ ജനറല്‍ കൗണ്‍സിലിലും എത്തി. കേരളത്തിലെ രാഷ്ട്രീയത്തെ പറ്റിചോദിച്ചാല്‍ തമിഴ്നാട്ടില്‍ അമ്മ ചെയ്തത് കാണൂ എന്ന മറുപടിയായിരുന്നു ചാനല്‍ ഇന്റര്‍വ്യൂവിലും മറ്റും നല്‍കിയിരുന്നത്.

ജയലളിതയുടെ രാഷ്ട്രീയം കഴിഞ്ഞാല്‍ യാത്രകളോടാണ് താല്‍പ്പര്യം. ഭര്‍ത്താവ് മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ലോകം മുഴുവന്‍ ചുറ്റി. ക്രോസ് സ്റ്റിച്ച് ചെയ്താണ് കപ്പല്‍ യാത്രയില്‍ സമയം നീക്കിയത്. സിനിമയെ വിട്ട് യാത്രയ്ക്കിറങ്ങിയപ്പോള്‍ വേദനയൊന്നും തോന്നിയില്ല. മകന് സിനിമയോടാണ് താല്‍പ്പര്യമെന്ന് അറിഞ്ഞപ്പോള്‍ ടെലിഫിലിം സ്വന്തമായി നിര്‍മ്മിക്കുകയും ചെയ്തു ഉഷ. അതിന് ശേഷമാണ് മകന് സിനിമയില്‍ സജീവമാകാന്‍ അനുമതി കൊടുത്തത്.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് സീരിയലില്‍ നായകനുമായി. ഏഷ്യാനെറ്റില്‍ കസ്തൂരിമാനിലും ഇപ്പോള്‍ സജീവം. ജീവിതമാണ് പ്രധാനം. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് മുന്നോട്ട് പോകുന്ന രീതിയാണ് ഉഷയുടേത്.

ശബരിമലയില്‍ പ്രധാനം വിശ്വാസം
ശബരിമലയില്‍ യുവതീപ്രവേശനത്തില്‍ വിശ്വാസത്തിനൊപ്പമാണ് ഉഷ. വിശ്വാസ സംരക്ഷണത്തിന് വേണ്ടി എഐഡിഎംകെയ്ക്കൊപ്പമുള്ള ഉഷ നേരത്തേയും ശബരിമലയിലെത്തി. ചിത്തിര ആട്ട ഉത്സവ സമയത്തും സന്നിധാനത്ത് ഉഷ എത്തിയിരുന്നുവെന്നാണ് സൂചന. സുപ്രീംകോടതി വിധിയായതു കൊണ്ട് തന്നെ പരസ്യ പ്രതികരണം ഒഴിവാക്കുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് എത്തുമ്പോഴും വിശ്വാസപരമായ വെളിപ്പെടുത്തലുകള്‍ അവര്‍ നടത്തിയിരുന്നു.
തെങ്ങിന്‍തൊടിയില്‍ വായ് മൂടിക്കെട്ടി ശബരിമലദര്‍ശനം നടത്തിയതോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിനിടെ ഉഷ ഇത്തവണ ശ്രദ്ധേയായത്. ശബരിമലയിലെ നാമജപ യജ്ഞത്തിലും അവര്‍ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവര്‍ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസില്‍ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയില്‍ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തില്‍ പങ്കെടുത്തത്.

ഇങ്ങനെ ശബരിമല ദര്‍ശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാന്‍ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. മറ്റ് പ്രതികരണങ്ങള്‍ക്ക് അവര്‍ തയ്യാറായില്ല. വടക്കേ നടയില്‍ രാത്രിയില്‍ നടന്ന നാമ ജപത്തിലും അവര്‍ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തങ്ങിന്‍തൊടിയില്‍ നടത്തിയതെന്ന് വ്യക്തമായി.

മഹാലക്ഷ്മിക്ക് വേണ്ടിയുള്ള പ്രതിരോധം
കേരള സര്‍വകലാശാല കലോല്‍സവത്തെ പിടിച്ചുകുലുക്കിയ കലാതിലകപ്പട്ട വിവാദത്തിന് പുതിയ മാനങ്ങള്‍ നല്‍കി കലാകാരിയായ മഹാലക്ഷ്മി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയതും ലക്ഷ്മിയായിരുന്നു. താന്‍ ആര്‍ക്കും കോഴ കൊടുത്ത് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. മാധ്യമങ്ങള്‍ നിജസ്ഥിതി അറിയാതെ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.മഹാലക്ഷ്മിയുടെ ഗുരുവായ ഉഷ തെങ്ങിന്‍തൊടിയിലും ലൈവില്‍ പങ്കെടുത്തു.

'കലാകുടുംബത്തില്‍ നിന്ന് വന്ന കഴിവുള്ള കലാകാരിക്ക് ഇത്രയും അധിക്ഷേപം നേരിടേണ്ടി വരിക സങ്കടകരമാണ്.കേരള സര്‍വകലാശാല കലോല്‍സവത്തില്‍ ജഡ്ജിമാരെ സ്വാധീനിച്ചും പണം ഒഴുക്കിയുമാണ് കലാതിലക പട്ടം നേടാന്‍ ശ്രമിച്ചതെന്നും മറ്റും കാമ്പില്ലാത്ത ആരോപണങ്ങള്‍ ചൊരിഞ്ഞു.എന്താണ് സംഭവിച്ചതെന്ന് മഹാലക്ഷ്മിയോട് ആരാഞ്ഞതിന് ശേഷമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്. സെലിബ്രിറ്റിയായിട്ടുള്ള, ലോകമറിയുന്ന കുഞ്ഞിനെ താറടിച്ച് കാണിക്കുകയാണ്.കിട്ടിയ അവസരം എല്ലാവരും മുതലാക്കിയെന്നതാണ്.ഒരുനാണയമുണ്ടെങ്കില്‍ അതിന് രണ്ടുവശങ്ങള്‍ ഉണ്ട്.കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളതല്ല. ആ കുട്ടിയോട് കൂടു ചോദിക്കാമായിരുന്നു.. എന്താണ് അവിടെ സംഭവിച്ചത്.അവള്‍ ഏഴെണ്ണത്തില്‍ മാറ്റുരച്ചതാണ്.അങ്ങനെ കലാതിലകം കിട്ടണമെന്ന കുട്ടിയാണെങ്കില്‍ അവള്‍ക്ക് രണ്ടെണ്ണത്തില്‍ അവള്‍ക്ക് ഒരു മാര്‍ക്കും കൊടുത്തിട്ടില്ലായിരുന്നു.അങ്ങനെയാണെങ്കില്‍ അതിനൊക്കെ അപ്പീല്‍ പോവില്ലേ?ഒന്നിനും പോയിട്ടില്ല. പക്ഷേ, ഏതോ രണ്ടെണ്ണത്തിന് അപ്പീല്‍ പോയി ..ആ കുട്ടിക്ക് അതിന് മാര്‍ക്ക് കിട്ടി.ഒരു പ്രൈസ് പോലും ഇല്ലാത്ത ഈ പറയുന്ന കുട്ടികള്‍ അപ്പീലിന് പോയപ്പോള്‍,അവര്‍ക്ക് തേഡും അതൊക്കെ കിട്ടിയപ്പോള്‍,സെക്കന്‍ഡ് സ്ഥാനത്തുള്ള കുട്ടി അപ്പീലിന് പോയി. അതിലെന്താ തെറ്റ്?-ഇതായിരുന്നു ലക്ഷ്മി ചോദിച്ചത്.
എല്ലാവരും അപ്പീലിന് പോയിട്ടാണ് അവരുടേതായ മാര്‍ക്കുകള്‍ നേടിയെടുക്കുന്നത്.ജഡ്ജിമാര്‍ പറയുന്നതല്ല. സര്‍ക്കാര്‍ തന്നെ ഇരുത്തിയിരിക്കുന്നതാണ് പരാതികള്‍ കേള്‍ക്കാനുള്ള സമിതി.എന്നിട്ട് ആ കുട്ടി അത് തിരുത്തി ഇതു തിരുത്തി.. അങ്ങനെ തേജോവധം ചെയ്യുകയാണ് ആ കുട്ടിയെ.ഈ കുട്ടിക്ക് ഇനിയൊരു കലാതിലക പട്ടം കിട്ടിയിട്ട് വേണോ സ്റ്റാറാകാന്‍?ചില ചാനലുകള്‍ കാട്ടിയത് ഒരു സ്ഥാനത്തുമില്ലാതെയാണ് ഈ കുട്ടി അപ്പീലിന് പോയതെന്നാണ്.അതൊന്നും ശരിയല്ല. നവിജ സ്ഥിതി അറിഞ്ഞിട്ട് മാത്രം വാര്‍ത്തകള്‍ കൊടുക്കുക. അഞ്ച് പോയിന്റില്‍ നിന്നാണ് മഹാലക്ഷ്മി ഇത്രയും പോയിന്റുകള്‍ നേടിയെടുത്തതെന്നും പറഞ്ഞു.അതുതന്നെ തെറ്റാണ്. 15 പോയിന്റ് നേടിയ കുട്ടിയാണ് മല്‍സരത്തിന് നില്‍ക്കുന്ന്ത്.പിന്നെ ആ കുട്ടി ആരെ സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ?-ലക്ഷ്മി അന്ന് ചോദിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category