kz´wteJI³
ഏറെ നാള് കാത്തിരുന്നെത്തിയ ഇന്നലത്തെ ബ്ലാക്ക് ഫ്രൈഡേയില്‍ യുകെയിലാകമാനം നല്ല കച്ചവടമാണ് നടന്നിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് വിവിധ റീട്ടെയിലര്‍മാര്‍ സ്റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും വന്‍വിലക്കുറവിലാണ് വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള് ലഭ്യമാക്കിയിരുന്നത്. വിലക്കുറവിന്റെ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്താനായി കസ്റ്റമര്‍മാരും മത്സരിച്ചിറങ്ങിയതോടെ പതിവ് പോലെ ബ്ലാക്ക് ഫ്രൈഡേ വില്പനയുടെയും വിലക്കുറവിന്റെയും പകരം വയ്ക്കാനില്ലാത്ത മഹോത്സവമായിത്തീരുകയായിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരിക്കുന്നത് എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറും ഫയര്‍ ടിവി സ്റ്റിക്ക് 4 കെ അള്‍ട്രാ എച്ച്ഡി വിത്ത് ആള് ന്യൂ അലെക്സ വോയ്സ് റിമോട്ടും വെല്‍വെറ്റ് സോഫയുമായിരുന്നു. ഇതിന് പുറമെ സാംസങ് ഗ്യാലക്സി എസ്9ഉം ആപ്പിള്‍ ഐഫോണ്‍ എക്സ് ആറും ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു. ഇന്നും നാളെയും ബ്ലാക്ക് ഫ്രൈഡേ മാമാങ്കം തുടരുന്നതിനാല്‍ വിന്‍ഡോ ഷോപ്പിംഗെങ്കിലും നടത്താന്‍ മറക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
തങ്ങള്‍ ഇന്നലെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരിക്കുന്ന പത്ത് പ്രൊഡക്ടുകളുടെ വിവരം ഹാല്‍ഫോര്‍ഡ്സ് പുറത്ത് വിട്ടിരുന്നു. ഇതില്‍ 170 പൗണ്ടിന്റെ മൗണ്ടെയിന് ബൈക്ക് ഉള്‍പ്പെടുന്നു.
Escentual.com ഏറ്റവുമധികം വിറ്റഴിച്ചിരിക്കുന്നത് അക്വാ ഡി ഫാര്‍മ ബ്ലൂ മെഡിറ്ററേനിയോ ഫിക്കോ ഡി അമാല്‍ഫി ഗിറ്റ് സെറ്റാണ് ഏറ്റവും അധികം വിറ്റിരിക്കുന്നത്. എന്നാല്‍ കാര്‍ഫോണ്‍ വെയര്‍ഹൗസില്‍ നിന്നും ഇന്നലെ ഏറ്റവും കൂടുതല്‍ പേര് വാങ്ങിയിരിക്കുന്ന പ്രൊഡക്ടുകളാണ് സാംസങ് ഗ്യാലക്സി എസ്9ഉം ആപ്പിള്‍ ഐഫോണ്‍ എക്സ് ആറുമെന്നും വെളിപ്പെട്ടിരിക്കുന്നു. 950 റീട്ടെയിലര്‍മാര്‍ തങ്ങളുടെ സ്റ്റോക്കിന്റെ 42 ശതമാനത്തിനും ഈ അവസരത്തില്‍ ഡിസ്കൗണ്ടേകിയിരുന്നുവെന്നാണ് റീട്ടെയില്‍ സെയില്‍സ് അഗ്രിഗേറ്ററായ LovetheSales.com വെളിപ്പെടുത്തുന്നത്. ഈ അവസരം മുതലാക്കി വിവിധ ഉല്പന്നങ്ങള് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും മികച്ച ചില ഡീലുകള്‍ ഏതാണെന്ന് പരിശോധിക്കാം.
ഫയര്‍ ടിവി സ്റ്റിക്ക് 4 കെ അള്‍ട്രാ എച്ച്ഡി വിത്ത് ആള് ന്യൂ അലെക്സ വോയ്സ് റിമോട്ടിന് നിലവില്‍ വില 34.99 പൗണ്ടേ ഇപ്പോള്‍ നല്‍കേണ്ടതുള്ളൂ. നേരത്തെയുളള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 പൗണ്ട് ലാഭിക്കാന്‍ സാധിക്കും. ആമോസോണ്‍ ആണ് ഈ ഡിസ്കൗണ്ട് നല്‍കുന്നത്. ഹാല്ഫോര്ഡ്സില് നിന്നും ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് നെറ്റ്ബേസല് 312 ലിമിറ്റഡ് എഡിഷന് ഡാഷ് കാം ബണ്ടില്‍ വാങ്ങുമ്പോള്‍ നിലവില്‍ 99 പൗണ്ട് നല്കിയാല് മതി. ഇതിലൂടെ 50 പൗണ്ടാണ് ലാഭിക്കാനാവുന്നത്.
.jpg)
ഹാല്ഫോര്ഡ്സില് നിന്നും ഇപ്പോള്‍ പുരുഷന്മാര്ക്കുള്ള കാരെറ ഹെല്‍കാറ്റ് മൗണ്ടയിന്‍ ബൈക്ക് വാങ്ങുമ്പോള്‍ നിലവില്‍ 255 പൗണ്ടേ വില നല്‍കേണ്ടതുള്ളൂ. നേരത്തെയുളള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിലൂടെ 170 പൗണ്ടാണ് ലാഭിക്കാനാവുന്നത്. ഹാബിറ്റാറ്റില്‍ നിലവില്‍ ഫെന്നെര് ഓറഞ്ച് വെല്‍വെറ്റ് 3 സീറ്റര്‍ സോഫയ്ക്ക് 1280 പൗണ്ട് മാത്രമേ നല്‍കേണ്ടതുള്ളൂ. മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 320 പൗണ്ട് ലാഭിക്കാം. ഇലക്ട്രിക്യു 75 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി ടിവിക്ക് 1149 പൗണ്ടാണ് വില. മുന്‍ വിലയില്‍ നിന്നും 313 പൗണ്ടിന്റെ കുറവാണിത്. അപ്ലയന്സസ്ഡയറക്ടാണീ ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam