1 GBP = 90.00 INR                       

BREAKING NEWS

മൂന്ന് മുതല്‍ അഞ്ച് വരെ സെന്റ് ഭൂമി... മുതല്‍ മുടക്ക് 18 ലക്ഷം രൂപ.... പ്രതിമാസം 25,000 രൂപ വരെ വരുമാനം: മൂന്നാറിനടുത്ത് യുകെ മലയാളി തുടങ്ങിയ റിസോര്‍ട്ട് വില്ല പദ്ധതി എന്തുകൊണ്ട് ഞങ്ങള്‍ റെക്കമന്റ് ചെയ്യുന്നു?

Britishmalayali
മാര്‍ക്കറ്റിങ് ഫീച്ചര്‍

രസ്യങ്ങള്‍ പോലും സൂക്ഷിച്ച് സ്വീകരിക്കുന്ന മാധ്യമം ആണ് ബ്രിട്ടീഷ് മലയാളി. പണം എത്ര ലഭിച്ചാലും തട്ടിപ്പ് സാധ്യത ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒന്നും ആലോചിക്കാതെ നോ പറയും. അതുകൊണ്ടാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പരസ്യമോ, അറ്റോള്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്ത ട്രാവല്‍ ഏജന്റുമാരുടെ പരസ്യമോ ഞങ്ങള്‍ നിഷേധിക്കുന്നത്. എന്നിട്ടും ഒരു റിസോര്‍ട്ട് വില്ല പ്രൊജക്ടിന് ഞങ്ങള്‍ യെസ് പറയുകയാണ്. മൂന്നാറിന് അടുത്ത് മാങ്കുളത്ത് പണി തീര്‍ക്കുന്ന സുന്ദരമായ പദ്ധതിയില്‍ ചേരുന്നതില്‍ തെറ്റില്ല എന്നാണ് ശുപാര്‍ശ. ഞങ്ങള്‍ പരിശോധിച്ചെങ്കിലും ആവശ്യമായ നിയമപരമായ പരിശോധനകള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്താന്‍ മറക്കേണ്ട. പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ്. 

ഇതിനെ റെക്കമന്റ് ചെയ്യാന്‍ പ്രധാന കാരണം ഈ പദ്ധതിയുടെ പാര്‍ട്ട്ണേഴ്‌സില്‍ ഒരാള്‍ ബ്രിട്ടീഷ് മലയാളി ടീം അംഗവും, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷാജി ലൂക്കോസും ഒരാള്‍ മുന്‍ ചെയര്‍മാന്‍ ടോമിച്ചന്‍ കൊഴുവനാലും ആണ് എന്നതും ഇതില്‍ ചേരുന്നവരുടെ പേരില്‍ ഭൂമി ആദ്യം തന്നെ എഴുതി നല്‍കും എന്നതുകൊണ്ടുമാണ്. 18 ലക്ഷം രൂപ മുതലാണ് മുതല്‍മുടക്ക്. സ്ഥലത്തിന്റെ അളവും കെട്ടിടത്തിന്റെ വലിപ്പവും അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. 25,000 രൂപ വരെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയും ഇതിനുണ്ട്. ഇതൊരു ഉറപ്പല്ല. റിസോര്‍ട്ട് വില്ല പദ്ധതി പൂര്‍ത്തിയായ ശേഷം വിജയകരമായി മുന്‍പോട്ട് പോയാല്‍ ആണ് വരുമാനം ഉറപ്പാകുന്നത്. എന്നാല്‍ നിങ്ങളുടെ മുടക്കുമുതല്‍ നഷ്ടമാകില്ല. നിങ്ങള്‍ ചതിക്കപ്പെടുകയുമില്ല.

പ്രകൃതി വരദാനമായി കനിഞ്ഞു നല്‍കിയ, കാലാവസ്ഥയും അതിമനോഹരവുമായ ഭൂപ്രകൃതിയും കൊണ്ട് സമ്പുഷ്ടമായ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളത്ത് ഫേണ്‍വാലി ഗ്രൂപ്പാണ് റിസോര്‍ട്ട് വില്ല പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. മൂന്നോളം ഏക്കറില്‍ പട്ടയമുള്ളതും നിര്‍മാണാനുമതിയ്ക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. പതിനെട്ട് ലക്ഷം മുതല്‍ മുടക്കില്‍ തുടങ്ങി വര്‍ഷം മൂന്ന് ലക്ഷം വരെ കുറഞ്ഞത് നേടുവാന്‍ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിര്‍മ്മാണം ആരംഭിച്ച റിസോര്‍ട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. നാട്ടില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയില്‍ ചെറിയ തോതില്‍ മുതല്‍മുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്. ഡിസംബറില്‍ നാട്ടിലെത്തുന്നവര്‍ക്ക് ഈ പ്ലോട്ട് പോയി കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതായിരിക്കും.

മൂന്ന് മുതല്‍ അഞ്ച് സെന്റ് സ്ഥലവും, ഒരു ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്ത്റൂം, സിറ്റ് ഔട്ട് തുടങ്ങിയ ഉള്‍പ്പെടുന്ന ഏകദേശം മൊത്തം 450 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ല പതിനെട്ട് ലക്ഷം രൂപയ്ക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാര്‍ട്മെന്റ് ബ്ലോക്കുമാണ് തുടക്കത്തില്‍ നിര്‍മ്മിക്കുക. മൂന്ന് സെന്റ് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ചെറിയ പ്ലോട്ടുകളിലാണ് ആവശ്യക്കാര്‍ക്ക് അനുയോജ്യമായ വില്ലകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തില്‍ തന്നെ നിരവധി യുകെ മലയാളികള്‍ ചേര്‍ന്ന് മുതല്‍ മുടക്കിയിരുന്നു. ഇതിനോടൊപ്പം തന്നെ അവശേഷിച്ചിരിക്കുന്ന വില്ലകളുടെയും മുപ്പതു സ്റ്റുഡിയോ ടൈപ് റൂമുകളുടെയും ബുക്കിംഗ് ആണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനകം വാങ്ങിയ വില്ലകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാള്‍, രണ്ട് ബാത്‌റൂം, ബാല്‍ക്കണി തുടങ്ങിയവയാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന വില്ലയ്ക്ക്. മൊത്തം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റുഡിയോ റൂം, ബാത്‌റൂം, സൈഡ് കിച്ചന്‍, ബാല്‍ക്കണി തുടങ്ങിയവയാണ് ഫ്‌ളാറ്റില്‍ ഉണ്ടാവുക.

നിശ്ചിത മാസവരുമാനത്തിന് പുറമേ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രോജക്ട് പ്രവര്‍ത്തനക്ഷമമായതിന് ശേഷം മറിച്ച് വില്‍ക്കുകയാണെങ്കില്‍ നല്ലൊരു ലാഭവും മുതല്‍മുടക്കില്‍ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികള്‍ പുതിയതായി ഈ മേഖലയില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതല്‍മുടക്കാവുന്നതും ആകര്‍ഷണീയമായ ഒരു പദ്ധതിയാണിത്.

മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ മുതല്‍മുടക്കിനാവശ്യമായ തുക അടച്ചു തീര്‍ക്കുന്നതിന് ഒരു വര്‍ഷത്തോളം കാലയളവും ലഭിക്കുന്നതാണ്.

Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name for villa projects.
25% 5th month (just before construction of villas)
20% on 9th month ( after completion of foundation of villas)
Final 20% on 11th month ( on completion of roof for villas)

വില്ലകള്‍ക്ക് കുറഞ്ഞത് 3500 രൂപയും റൂമുകള്‍ക്ക് 2500 രൂപയും ഒക്കെയാണ് ഈ പ്രദേശത്തെ നിലവിലുള്ള ദിവസേന വാടക നിരക്കുകള്‍. ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും അഭാവത്തില്‍ മാങ്കുളത്തെ ഗ്രാമവാസികള്‍ വീടുകള്‍ ഹോം സ്റ്റേ ആയി മാറ്റി വരുമാനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ വില്ലകളുടെയും റിസോര്‍ട്ടുകളുടെയും ആവശ്യകത അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ് മാങ്കുളം. ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള പല പുതിയ പ്രോജക്ടുകളും മാങ്കുളത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ നിക്ഷേപ കേന്ദ്രമായി മാങ്കുളം മാറിക്കഴിഞ്ഞു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളു ംജനസമൂഹവും വളരെ ഹാര്‍ദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകള്‍ അതേപോലെ നിലനിര്‍ത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേണ്‍വാലിയില്‍ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാന്‍ സാധിക്കുന്നത്. കോഫീ ഹൗസ്, സ്വിമ്മിങ്ങ് പൂള്‍, വ്യു പോയിന്റ്, കോമണ്‍ പാര്‍ക്കിംഗ്, സെക്യുരിറ്റി, റെസ്റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യന്‍ നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നല്‍കലുമെല്ലാം പ്രമോട്ടേഴ്സ് തന്നെ നോക്കി നടത്തുന്നതാണ്. 

അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്സ് യുകെയില്‍ സെറ്റില്‍ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടല്‍ റിസോര്‍ട്ട് മേഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആര്‍ക്കിട്ടെക് സ്ഥാപനമാണ് ഫേണ്‍വാലിയുടെ ഡിസൈനിങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഓര്‍ഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. മാങ്കുളത്തിന്റെ സ്വതവേയുള്ള വശ്യമനോഹരമയ പ്രകൃതി ഭംഗി കൂടാതെ കുറഞ്ഞ ചിലവില്‍ താമസിച്ചു കൊണ്ട് മൂന്നാ റടക്കമുള്ള പരിസര പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുമെന്നതും ഈ പ്രദേശത്തിന്റെ ഡിമാന്‍ഡ് വളരെയേറെ കൂടിയിട്ടുണ്ട്.ഭാവിയില്‍ മുന്നാര്‍ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാന്‍ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. 
ഫേണ്‍ വാലിയുടെ ഫ്ലാറ്റ്, വില്ല വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതല്‍മുടക്കി വാടകക്ക് നല്‍കുവനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേല്‍നോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടതിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകള്‍ ഏറെയാണ്. കാട്ടാനകള്‍ കൂട്ടമായി വെള്ളം കുടിക്കാനിരങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകര്‍ഷണങ്ങള് മാങ്കുളത്ത് സഞ്ചാരികള്‍ക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റില്‍ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും നല്‍കിയിട്ടുണ്ട്. 

ആദ്യ രണ്ടാഴ്ചക്കകം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും നല്‍കുന്നതാണ്. യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചു കൂടുതല്‍ മുന്നോട്ട് വന്നിരിക്കുന്നതും നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂള്‍, കോഫീ ഹൗസ്, കോമണ്‍ പാര്‍ക്കിംഗ്, 24X7 സെക്യുരിറ്റി തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് സോളാര്‍, സിസിടിവി തുടങ്ങിയവയും നല്‍കുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക
0091 8300154023(India), 0044 7828704378(U.K), 0044 7877731744(U.K)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category