1 GBP =93.80 INR                       

BREAKING NEWS

സൗജന്യ പരിശീലനവും രജിസ്‌ട്രേഷന്‍ സഹായവും; എന്‍എച്ച്എസ് ആശുപത്രിയില്‍ നിയമനവും ഉറപ്പാക്കും; വിസ ഫീസും എന്‍എച്ച്എസ് സര്‍ചാര്‍ജും വിമാനടിക്കറ്റും സൗജന്യം; മൂന്നുമാസത്തേയ്ക്ക് സൗജന്യ താമസം: ഒരു പണവും മുടക്കാതെ യുകെയിലെത്താന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കി മലയാളി ഏജന്‍സി

Britishmalayali
kz´wteJI³

ഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഐഇഎല്‍ടിഎസ് കടമ്പ എളുപ്പം കടക്കാന്‍ 6.5 ആയി ഇംഗ്ലീഷ് മൊഡ്യൂളില്‍ എന്‍എംസി കുറവ് വരുത്തിയതിന് പിന്നാലെ യോഗ്യതയുള്ള നഴ്‌സുമാരെ എത്രയും വേഗം യുകെയില്‍ എത്തിക്കാന്‍ എന്‍എച്ച്എസുമായി നേരിട്ട് കരാറുള്ള മലയാളി ഏജന്‍സി രംഗത്ത്. റൈറ്റിംങിന് 6.5ഉം മറ്റു മൂന്നു മൊഡ്യൂളുകള്‍ക്ക് (റീഡിങ്, സ്പീക്കിങ്, ലിസണിങ്) 7 ഉം ഉള്ള നഴ്‌സുമാര്‍ക്ക് യുകെയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും സൗജന്യമായി ചെയ്തു തരുന്നടക്കം അവരെ യുകെയില്‍ എത്തിച്ച് ആവശ്യമായ പരീക്ഷകള്‍ എഴുതിക്കുകയും മൂന്നു മാസം സൗജന്യമായി താമസം ഒരുക്കുകയും ചെയ്യുകയാണ് ഈ ഏജന്‍സി. വോസ്റ്റെക് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് എന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആസ്ഥാനമായ ഏജന്‍സിയാണ് പൂര്‍ണമായും സൗജന്യമായി മലയാളി നഴ്‌സുമാര്‍ക്ക് വേഗത്തില്‍ അവസരം ഒരുക്കാന്‍ രംഗത്തുള്ളത്. 

മുകളില്‍ പറഞ്ഞ യോഗ്യതയുള്ള ഒരു നഴ്‌സിന് ഇപ്പോള്‍ തന്നെ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാം. അപ്പോള്‍ തന്നെ സിബിടി പരീക്ഷക്കുള്ള മെറ്റീരിയല്‍ അയച്ചു നല്‍കും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉപദേശങ്ങളും സഹായങ്ങളും ഇവര്‍ തന്നെ നല്‍കും. എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യാനും സിബിടി എക്‌സാമിനേഷന്‍ ഡേറ്റ് നല്‍കാനുമുള്ള സഹായം ഇവര്‍ തന്നെ നല്‍കും. എന്‍എംസി അസെസ്‌മെന്റില്‍ വിജയിക്കാനുള്ള വഴികളും സഹായവും അടുത്ത പടിയായി നല്‍കും. തുടര്‍ന്ന് ഏതെങ്കിലും ഒരു എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലിയില്‍ കയറാനുള്ള അഭിമുഖം ഏര്‍പ്പാടാക്കും. ഉടന്‍ തന്നെ അഭിമുഖത്തിനായി എന്‍എച്ച്എസ് ആശുപത്രി പ്രതിനിധികളെ നാട്ടില്‍ എത്തിച്ചായിരിക്കും ഉറപ്പ് വരുത്തുന്നത്.

ആവശ്യമെങ്കില്‍ ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തി ജോബ് ഓഫര്‍ നല്‍കും. തുടര്‍ന്ന് ആ തൊഴില്‍ ഉടമയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നേടി കൊടുക്കുന്നതും വോസ്‌ടെക് തന്നെയാവും. മെഡിക്കല്‍ എടുക്കുന്നതിനും എന്‍എച്ച്എസ് സര്‍ചാര്‍ജ് അടയ്ക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുടര്‍ന്ന് ചെയ്തു നല്‍കും. തുടര്‍ന്ന് വിസ അപേക്ഷയ്ക്കുള്ള സഹായങ്ങള്‍ വോസ്‌റ്റെക് ഏര്‍പ്പെടുത്തുന്ന സൊളിസിറ്റര്‍മാര്‍ ചെയ്യും. വിസ ലഭിച്ചുകഴിഞ്ഞാല്‍ യുകെയിലേയ്ക്ക് പറക്കാനുള്ള വിമാന ടിക്കറ്റും ഇവിടെയെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിക് ചെയ്യാനുള്ള ഏര്‍പ്പാടും വോസ്‌റ്റെക്ക് ചെയ്യും. ഇതെല്ലാം പൂര്‍ണമായും സൗജന്യമായാണ് ചെയ്യുന്നത്. സിബിടി എക്‌സാമിനുള്ള ഫീസ് മാത്രമാണ് നഴ്‌സുമാര്‍ നല്‍കേണ്ടത്. വര്‍ക്ക് പെര്‍മിറ്റിനും വിസയ്ക്കും വിമാനടിക്കറ്റിനും എന്‍എച്ച്എസ് സര്‍ചാര്‍ജും ഒക്കെ വോസ്‌റ്റെക്ക് തന്നെ തൊഴിലുടമകളെക്കൊണ്ട് ഏര്‍പ്പാടാക്കി നല്‍കും. 
ഏറ്റവും ശ്രദ്ധേയമായ കാര്യം മൂന്നു മാസം നിങ്ങള്‍ക്ക് അക്കോമഡേഷന്‍ സൗജന്യമായി നല്‍കും എന്നതാണ്. ഫാമിലിക്കുള്ള വിസ അതിനു ശേഷമേ ലഭിക്കൂ. അതുവരെ ഷെയറിംഗ് ബേസില്‍ എവിടെയെങ്കിലും താമസം ഏര്‍പ്പാടാക്കും. പിന്നീട് നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം അക്കോമഡേഷന്‍ എടുത്ത് മാറി താമസിക്കാം. ഫാമിലി വിസ പ്രൊസസിങ്ങിലും സഹായം ഉണ്ടാവും. എന്നാല്‍ അതിന് അപ്പോള്‍ ഫീസ് നല്‍കേണ്ടി വരുമായിരിക്കും. വോസ്‌റ്റെക് ഞങ്ങളെ അറിയിച്ചിരിക്കുന്ന ഓഫറില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നിയമം മാറ്റുന്നതിന് മുന്‍പ് വേഗം പരമാവധി നഴ്‌സുമാരെ എത്തിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. നഴ്‌സുമാര്‍ക്കുള്ള ഈ ആനുകൂല്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ആശുപത്രിയില്‍ നിന്നും ഈടാക്കിയാണ് ചെയ്യുക. 

യുകെയില്‍ എത്തിയ ശേഷം ഒഎസ്‌സിഇ എന്നൊരു പരീക്ഷ പാസാകേണ്ടതാണ്. അതിനുള്ള പരിശീലനം മാത്രമല്ല രജിസ്‌ട്രേഷന്‍ ഫീസായ 300 പൗണ്ടും വോസ്‌റ്റെക് ഏര്‍പ്പെടുത്തിയ ആശുപത്രി തന്നെ നല്‍കും എന്നും അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിലോ ബന്ധത്തിലോ ഏതെങ്കിലും ഒരു നഴ്‌സ് ഐഇഎല്‍ടിഎസ് റൈറ്റിങില്‍ 6.5 ബാന്‍ഡും ബാക്കി മൂന്ന് വിഷയങ്ങളിലും 7 ബാന്‍ഡും നേടിയിട്ടുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടുക. നാല് മുതല്‍ ആറ് ആഴ്ച വരെ വേണ്ടി വരും സിബിടി പരീക്ഷ പഠിച്ചു പാസാകാന്‍. സിബിടി പരീക്ഷ പാസായി കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം എന്‍എംസി ഡിസിഷന്‍ ലെറ്റര്‍ ലഭിക്കും. ഈ കാലയളവില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ ഏര്‍പ്പാടാക്കി നല്‍കും. എന്‍എംസി ഡിസിഷന്‍ ലെറ്റര്‍ കിട്ടി മൂന്നാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ് ഇഷ്യൂ ചെയ്യും. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കും. ഇത്രയും പ്രൊസസ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് യുകെയിലേയ്ക്ക് പോകാം. അതായത് യോഗ്യത ഉള്ള ഒരു നഴ്‌സിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആറ് മാസത്തിനകം യുകെയില്‍ എത്താം എന്നര്‍ത്ഥം. 
അവസരം പാഴാക്കരുത് ഇപ്പോള്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ഇമെയിലിലോ നമ്പരിലോ ബന്ധപ്പെടുക. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഇത് സുവര്‍ണാവസരമാണ്. ഏത് സ്ഥലത്ത് വേണമെങ്കിലും നിങ്ങള്‍ക്കിപ്പോള്‍ സൗജന്യമായി ജോലിക്കെത്താം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category