1 GBP = 87.90 INR                       

BREAKING NEWS

വിവാഹദിനത്തില്‍ തേടിയെത്തിയത് മരണത്തിന്റെ വിളി! ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ട്രെയിനില്‍ നിന്നു വീണ് 24കാരന് ദാരുണാന്ത്യം; ഭര്‍ത്താവിന്റെ മരണവിവരം ഭാര്യയറിഞ്ഞത് ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍; അപകടം തിരുവനന്തപുരം- നേത്രാവതി എക്‌സ്പ്രസില്‍ തിങ്കളാഴ്ച്ച രാത്രി; മരിച്ചത് തൃശ്ശൂര്‍ സ്വദേശി

Britishmalayali
kz´wteJI³

കാസര്‍കോട്: വിവാഹദിനം യുവാവിനെ തേടിയെത്തിയത് മരണത്തിന്റെ വിളി. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. അപകടം നടന്ന ശേഷം ട്രെയിന്‍ ഏറെ ദീരം പിന്നിട്ട ശേഷമാണ് ഭര്‍ത്താവിന്റെ മരണവിവരം ഭാര്യ അറിഞ്ഞത്. തിരുവനന്തപുരം - നേത്രാവതി എക്‌സ്പ്രസിലെ എസ് 3 കോച്ചില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

തൃശൂര്‍ പാവറട്ടി തൊയക്കാവ് വെസ്റ്റ് എഎല്‍പി സ്‌കൂളിനു സമീപം ഏറച്ചംവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെയും ബാനുവിന്റെയും മകന്‍ മുഹമ്മദലി (24)യാണു ട്രെയിനില്‍ നിന്നും വീണു മരിച്ചത്. മുഹമ്മദലി മുംബൈയിലുള്ള കമ്പനിയില്‍ വെബ് ഡിസൈനറാണ്. വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.

ട്രെയിനില്‍ വച്ച് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി പോയ മുഹമ്മദലി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാല്‍ ഭാര്യ മറ്റു കോച്ചുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മംഗളൂരു കങ്കനാടി ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണു ട്രെയിനില്‍നിന്ന് ഒരാള്‍ വീണെന്ന കാര്യം അറിഞ്ഞത്.

തുടര്‍ന്നു താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 2017 നവംബര്‍ 26ന് ആയിരുന്നു ഇവരുടെ വിവാഹം. വാര്‍ഷികാഘോഷത്തിനായി ദമ്പതികള്‍ ഒരു മാസം മുന്‍പാണ് തൃശൂരിലെത്തിയത്. മുഹമ്മദാലിയുടെ മൃതദേഹം കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category