1 GBP = 92.20 INR                       

BREAKING NEWS

ഐഇഎല്‍റ്റിഎസ് റൈറ്റിങ് ബാന്‍ഡ് 6.5 ആക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചു എന്‍എംസി യോഗം; ഡിസംബര്‍ അഞ്ച് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍: യുകെയിലേക്ക് എത്താന്‍ തയ്യാറായി 5000ത്തോളം മലയാളി നഴ്സുമാര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ലോകം എമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം പകര്‍ന്ന കൊണ്ട് എന്‍എംസി രജിസ്‌ട്രേഷനുള്ള ഐഇഎല്‍റ്റിഎസ് യോഗ്യതയിലേക്ക് ഇളവ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരമായി. എന്‍എംസി രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസില്‍ ഓവറോള്‍ 7 നേടുമ്പോഴും റൈറ്റിങ് എന്ന മൊഡ്യൂളില്‍ 6.5 സ്‌കോര്‍ മതി എന്ന ശുപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന എന്‍എംസി ബോര്‍ഡ് അംഗീകാരം നല്‍കുക ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതു ജനുവരി മുതല്‍ നടപ്പിലാക്കുമെന്നായിരുന്നു ശുപാര്‍ശയെങ്കില്‍ ഡിസംബര്‍ അഞ്ചിന് തന്നെ നിലവില്‍ വരുന്ന തരത്തില്‍ നടപ്പിലാക്കാന്‍ ആണ് ഇന്നലെ എന്‍എംസി ബോര്‍ഡ് തീരുമാനിച്ചത് എന്നതാണ്. അതായത് കേവലം ഒരാഴ്ച കൂടി കഴിയുമ്പോള്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും.

ഈ പരിഷ്‌കാരം അനേകായിരം നഴ്‌സുമാര്‍ക്ക് ഗുണകരമാകും. ഏറ്റവും കുറഞ്ഞത് 5000 നഴ്‌സുമാര്‍ക്കെങ്കിലും വരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ യുകെയില്‍ എത്താന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ തീരുമാനം വെളിയില്‍ വന്ന ശേഷം ഏതാണ്ട് 500ല്‍ അധികം നഴ്‌സുമാര്‍ അപേക്ഷ നല്‍കി കഴിഞ്ഞു. ഐഇഎല്‍റ്റിഎസിലെ ലിസണിങ്, സ്പീക്കിങ്, റീഡിംഗ് എന്നീ മൊഡ്യൂളുകള്‍ക്ക് എട്ടു വരെ സ്‌കോര്‍ നേടിയവരും റൈറ്റിങ്ങില്‍ 6. 5 എന്ന കടമ്പ കടക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ പരിഷ്‌കാരത്തിന്റെ മൂലകാരണം. ഇതു സംബന്ധിച്ചു ബ്രിട്ടീഷ് മലയാളി അടക്കം അനേകം സംഘടനകള്‍ പരാതി നല്‍കിയെങ്കിലും ഇപ്പോഴാണ് എന്‍എംസി കണ്ണ് തുറക്കുന്നത്.

സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കഴിഞ്ഞ വര്‍ഷം രണ്ട് ഐഇഎല്‍റ്റിഎസ് പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ റൈറ്റിങ് 7 നേടിയാല്‍ മതിയെന്ന പരിഷ്‌കാരം കൊണ്ടു വന്നിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ വന്നപ്പോള്‍ ആണ് റൈറ്റിങ്ങിന് മാത്രം 6. 5 ഉം ബാക്കിയെല്ലാത്തിനും 7 നും ആക്കി മാറ്റിയത്. എട്ടും പത്തും തവണ എഴുതിയിട്ടും റൈറ്റിങ്ങിലെ മൊഡ്യൂള്‍ കൂട്ടാന്‍ കഴിയാത്ത അനേകം നഴ്‌സുമാരുണ്ടായിരുന്നു. അവര്‍ക്കൊക്കെ ഇപ്പോള്‍ അവസരം തുന്നിരിക്കുകയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ യോഗ്യത ഉണ്ടെങ്കില്‍ സിബിറ്റി പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. മൂന്നാഴ്ച എങ്കിലും പഠിച്ച ശേഷമേ ഈ പരീക്ഷ എഴുതാവൂ. സിബിറ്റി പരീക്ഷയ്ക്ക് ശേഷമാണ് എന്‍എംസി ഡിസിഷന്‍ ലെറ്ററിനുള്ള അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്നു വിസയ്ക്കും അപേക്ഷിക്കാം. യുകെയില്‍ എത്തിയ ശേഷം ഒഎസ്‌സിഇ പരീക്ഷയ്ക്ക് അറ്റന്‍ഡ് ചെയ്യണം. നേരിട്ട് എല്ലാം ചെയ്യാമെങ്കിലും തെറ്റാനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ ഏതെങ്കിലും അംഗീകൃത ഏജന്‍സി വഴി ചെയ്യുന്നതാണ് നല്ലത്.

ഒട്ടേറെ അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു പണം പോലും നഴ്‌സുമാരില്‍ നിന്നും ഇടാക്കാതെ പൂര്‍ണ്ണമായും സൗജന്യമായി എല്ലാ സേവനങ്ങളും ചെയ്തു തരുന്ന ഒരു ഏജന്‍സിയെ ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. സിബിറ്റി പരീക്ഷ സിലബസ് അടക്കമുള്ള വിവരങ്ങള്‍ അവര്‍ കൈമാറും. വിമാന ടിക്കറ്റ്, മൂന്നു മാസത്തെ താമസം, വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഹെല്‍ത്ത് സര്‍ചാര്‍ജ് തുടങ്ങിയവ എല്ലാം ഈ ഏജന്‍സി തന്നെ എടുക്കും. ഒരു കാശു പോലും മുടക്കാതെ നിങ്ങള്‍ക്ക് പോകാം. നിങ്ങള്‍ക്ക് ഇവരുടെ സഹായം കൈപ്പറ്റാന്‍ ചുവടെ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടാം.
[email protected][email protected] Or call 02072339944, 02078289944, 07811436394, 07830819151

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ യുകെയില്‍ ജോലി ചെയ്യാനുള്ള പ്രോസ്സസ് തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ മറക്കരുത്
  • നിയമം പ്രാബല്യത്തില്‍ വരുന്ന അന്ന് മുതല്‍ പിറകോട്ട് രണ്ടു വര്‍ഷത്തിനിടയില്‍ ഐഇഎല്‍റ്റിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ യുകെയില്‍ പോകാം.
  • നാലു മൊഡ്യൂളുകളില്‍ റൈറ്റിങ് ഒഴികെയുള്ളവര്‍ക്ക് ഏഴോ അതില്‍ കൂടുതലോ റൈറ്റിങ്ങിനു 6.5 ഓ നിര്‍ബന്ധമായും ലഭിക്കണം.
  • ഓവറോള്‍ സ്‌കോര്‍ ഏഴു തന്നെയാവണം.
  • ഓവറോള്‍ സ്‌കോര്‍ ഏഴാണെങ്കിലും റൈറ്റിങ്ങില്‍ 6.5ഉം മറ്റ് മൂന്നു മൊഡ്യൂളുകളില്‍ 7ഉം ഇല്ലെങ്കില്‍ യോഗ്യത ലഭിക്കുകയില്ല.
  • പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും ഇതു ബാധകമാണ്.

ഐഇഎല്‍റ്റിഎസ് പാസ്സായതു കൊണ്ട് മാത്രം യുകെയില്‍ ജോലി കിട്ടുമോ?

ഐഇഎല്‍റ്റിഎസ് പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്‌സായി യുകെയില്‍ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകള്‍ കൂടി ഉണ്ട്. നാട്ടില്‍ നിന്നും ഓണ്‍ലൈനായി ഒരു പരീക്ഷയില്‍ പങ്കെടുക്കുകയും യുകെയില്‍ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാല്‍ ഇതു രണ്ടും ഐഇഎല്‍റ്റിസ് പാസ്സാകുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്. ഐഇഎല്‍റ്റിസ് പാസ്സാകുന്നവരില്‍ 99 ശതമാനം പേരും ഈ പരീക്ഷകള്‍ പാസ്സാകും. എന്നു മാത്രമല്ല ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പല അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

നഴ്സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഐഇഎല്‍റ്റിഎസ് എഴുതി മുകളില്‍ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷന്‍ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി ഒരു കമ്പ്യൂട്ടര്‍ ബേയ്സ്ഡ് ടെസ്റ്റ് പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാല്‍ യുകയില്‍ എത്തി പരിശീലനം തുടങ്ങിയും അവിടെ വച്ചു പ്രാക്ടിക്കല്‍ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകള്‍ എങ്ങനെ ജയിക്കും?

എന്‍എംസി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റില്‍ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകര്‍ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളില്‍ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. ഇന്ത്യയില്‍ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റര്‍ എന്ന് എന്‍എംസി വെബ്‌സൈറ്റില്‍ ഉണ്ട്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യാന്‍ ആവശ്യമായ അക്കാഡമിക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആര്‍എന്‍ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാല്‍ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയില്‍ എത്തി എന്‍എംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് അത് പാസ്സായി പിന്‍നമ്പര്‍ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ആദ്യം ഒരു യൂണിവേഴ്‌സിറ്റിക്ക് മാത്രമാണ് എന്‍എംസി ആദ്യം അനുമതി നല്‍കിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്‌സിറ്റികള്‍ ടെസ്റ്റ് സെന്ററുകള്‍ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എന്‍എംസി ഓഫീസില്‍ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യുക. ഇങ്ങനെ പിന്‍നമ്പര്‍ ലഭിക്കുന്നവര്‍ക്ക് യുകെയിലെ നഴ്‌സിങ്ങ് ഹോമുകളിലോ എന്‍എച്ച്എസ് ആശുപത്രിയിലോ ബാന്‍ഡ് 5 നഴ്‌സായി ജോലിയില്‍ പ്രവേശിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category