1 GBP = 87.90 INR                       

BREAKING NEWS

എആര്‍ ക്യാമ്പിലെ കുളത്തില്‍ മുങ്ങി മരിച്ചത് സ്‌കൂള്‍ വിട്ട് വന്നതിന് പിന്നാലെ ക്യാംപസില്‍ കളിക്കാനിറങ്ങിയ കുട്ടികള്‍; മൃതദേഹം കണ്ടെടുത്തത് പൊലീസുകാര്‍ നടത്തിയ തിരച്ചിലില്‍ കാടു പിടിച്ചു കിടക്കുന്ന കുളത്തില്‍ നിന്നും: പൊലീസുകാരുടെ മക്കള്‍ക്ക് കണ്ണീരോടെ വിട നല്‍കി തൃശൂര്‍ എആര്‍ ക്യാമ്പ്

Britishmalayali
kz´wteJI³

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ കുളത്തില്‍ മുങ്ങി മരിച്ചത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തിലേക്ക് പോയ രണ്ട് കുട്ടികള്‍. പൊലീസുകാരുടെ മക്കളായ 2 കുട്ടികളാണ് ഇന്നലെ മുങ്ങിമരിച്ചത്. ഐആര്‍ ബറ്റാലിയന്‍ എഎസ്ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പൊലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍ നീനയുടെയും അരുണിന്റെയും ഏക മകന്‍ അഭിമന്യു (9) എന്നിവരാണു മരിച്ചത്.

അഭിമന്യു തൃശൂര്‍ വില്ലടം ഗവ. സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയും അജു പാടുകാട് കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സ്‌കൂള്‍ വിട്ടെത്തി ക്യാംപസില്‍ കളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. സന്ധ്യ കഴിഞ്ഞും കാണാതായതോടെ പൊലീസുകാര്‍ തിരച്ചില്‍ തുടങ്ങി. കാടു പിടിച്ചു കിടക്കുന്ന കുളത്തില്‍ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category