1 GBP = 88.00 INR                       

BREAKING NEWS

ഭാരതത്തിന് പ്രതിമകളല്ല ആവശ്യം, പകരം വാര്‍ത്തെടുക്കേണ്ടത്‌ ഊര്‍ജ്ജ സ്വലരും കര്‍മ്മനിരതരും അഭ്യസ്ഥവിദ്യരുമായ പൗരന്മാരെയാണ്; റോയി സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയി സ്റ്റീഫന്‍

ഭാരതത്തിന്റെ  ഏകതാ പ്രതിമ ഭാരത്തില്‍ മാത്രമല്ല, ലോകമെമ്പാടും പല വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൊടുങ്കാറ്റിലും ഭൂകമ്പത്തിലും തകര്‍ന്നില്ലെങ്കിലും സര്‍ദാര്‍ വല്ലബായി ഭട്ടേല്‍ ഭാരത ചരിത്രത്തിലും ഓരോ ഭാരതീയന്റെ മനസ്സിലും എക്കാലവും നന്മയുടെ പ്രതീകവും ഭാരതന്റെ അഖണ്ഡതയുടെ പ്രതീകവുമായി നിലകൊള്ളുന്നുണ്ട്. ഈ ഏകതാ പ്രതിമയിലൂടെ പ്രതിമ നിലകൊള്ളുന്ന ഭൂപ്രദേശത്തിനുള്ള വികസന സാധ്യതകള്‍ തള്ളി കളയുന്നില്ല. അതോടൊപ്പം തന്നെ ഭാവിയിലുള്ള വിനോദ സഞ്ചാര മേഖലകളിലൂടെ ലഭിക്കുന്ന വരുമാനവും ആകര്‍ഷണീയമാണ്. പക്ഷെ ഈ വരുമാനം പ്രതിമയുടെ ചിലവിലുള്ള മുതല്‍മുടക്കില്‍ കൂടുതലാകുമ്പോള്‍ ഈ മേഖലകളില്‍ നിന്ന് പുറത്താക്കപ്പെട്ട പാവപ്പെട്ട കര്‍ഷകരുടെ ഉത്ഥാനത്തിനും ഉന്നമനത്തിനും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അവരോരുത്തരുടെ ഉള്ളിലും സര്‍ദാറിനോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ഭാരതത്തിനോടുള്ള ദേശ സ്‌നേഹം വളരുകയും ചെയ്യുകള്ളൂ.

ഭാരതത്തിന്റെ പുനരുത്ഥാനത്തിലും വികസനത്തിലും സര്‍ദാര്‍ വല്ലഭായി ഭട്ടേലിന്റെ സംഭാവനകള്‍ അനിര്‍വചനീയമാണ് അദ്ദേഹത്തോടൊപ്പം കോടാനുകോടി അറിയപ്പെടുന്നതും അറിയപെടാത്തതുമായ ദേശ സ്‌നഹികളെ ഭാരതീയര്‍ ഇപ്പോഴും ആദരിക്കുന്നത് പ്രതിമകള്‍ നിര്‍മ്മിച്ചു കൊണ്ടല്ല, മറിച്ച് സ്വതന്ത്രമായ ഇന്നത്തെ ഭാരതത്തിന്റെ അഭിവൃദ്ധിക്ക് കാരണഭൂതരായതുകൊണ്ടാണ്.

ഏകതാ പ്രതിമയുടെ പെരുമ ഉള്‍ക്കൊണ്ട് ഭാരതത്തിലുടനീളം വേറിട്ട പ്രതിമകള്‍  സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്നത് വെറും രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് ഉപകരിക്കപ്പെടുന്നതെന്ന് പറയാതെ വയ്യ.

ഭാരതത്തിലുള്ള ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ സാംസ്‌കാരിക പൈതൃകം നിലനില്‍ക്കുന്നു. ഈ വേറിട്ട സാംസ്‌കാരികത ഓരോ വ്യക്തികളിലും നിഴലിക്കുമ്പോഴും ഭാരതമെന്ന ഏക രാജ്യത്തിലെ പൗരന്മാര്‍ ആണെന്ന് അറിയപ്പെടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഗുജറാത്തിലെ ഏകത പ്രതിമ ഭാരതത്തിന്റെ നവ യുഗത്തിലെ സാംസ്‌കാരിക നായകന്റേതായിരിക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങള്‍ അവരുടേതായ പ്രാദേശിക വികാരം പ്രതിമകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എത്രത്തോളം ഉത്തമമാണെന്ന് അഭിപ്രായപ്പെടുക സാധ്യമല്ല. മഹാരാഷ്ട്രയില്‍ 210 മീറ്റര്‍ ഉയരമുള്ള ചത്രപതി ശിവജിയുടെ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു കഴിഞ്ഞു. ഏകതാ പ്രതിമയ്ക്ക് 3600 കോടി രൂപയാണ് ചിലവ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് 210 മീറ്റര്‍ നീളമുള്ള ശ്രീരാമ പ്രതിമ നിര്‍മ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി കഴിഞ്ഞു. കര്‍ണ്ണാടകയില്‍ കാവേരി മാതാവിന്റെ 125 അടി ഉയരമുള്ള പ്രതിമി നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടുകൊണ്ട് പ്രാദേശിക വികാരം ഉയര്‍ത്തിക്കാട്ടുവാന്‍ ശ്രമിക്കുകയാണ്. ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡു ഒട്ടു പുറകിലല്ല. ഭാരതത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടം പണിയുവാന്‍ പദ്ധതിയുടുന്നു. ഏകതാ പ്രതിമയെക്കാള്‍ 68 മീറ്റര്‍ ഉയരമുള്ള നിയമസഭാ മന്ദിരം ഭാവിയില്‍ സംഭവിച്ചേക്കാവുന്ന എല്ലാ പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാന്‍ പോന്ന ബ്രാഹമാണ്ഡ മന്ദിരം.

 മൂന്ന് വയസ് മാത്രം പ്രായമുള്ള കൊച്ചു മകന് പൊതുവായി വെളിപ്പെടുത്തിയ സമ്പാദ്യം 18 കോടിയോളമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും ലോകം ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടാവും. പൊതുജനം വെറും നോക്കുകുത്തികളാമെന്നുള്ളതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. ഭാരതത്തില്‍ ഏറ്റവും കൂടല്‍ കര്‍ഷക ആത്മഹത്യകള്‍ ഉള്ള സംസ്ഥാനവും ആന്ധ്രാപ്രദേശ് തന്നെയാണ്.

ലോകത്തിന്റ നലനില്‍പ്പു തന്നെ കര്‍ഷകരുടെ വിളവ് ഉല്‍പ്പാദനത്തില്‍ ആശ്രയിച്ചിരിക്കെ ഇവരുടെ ആത്മഹത്യാ നിരക്ക് ഉയരുന്നതും ഭാരതത്തിലെ ദരിദ്രനാരായണന്മാരുടെ സംഖ്യ ഉയരുമ്പോഴും തൊഴിലില്ലായ്മ വളരുമ്പോഴും സ്മാരകങ്ങളുടെ പേരില്‍ ദൂര്‍ത്തിന് ശ്രമിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ പാവപ്പെട്ട ജനതയ്ക്ക് സാധ്യമാകുന്നില്ല. രാഷ്ട്ര വികസനവും ജനങ്ങളുടെ അഭിവൃദ്ധിയും തിരിഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കുന്നതിന് പകരം പൊതുജനങ്ങളിലെ പ്രാദേശിക വിരം ഇളക്കി മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ മേലാളന്മാര്‍ നിലനില്‍ക്കാറില്ല. കുമാരി മായാവതി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ആയരുന്ന കാലയളവില്‍ പ്രതിമ മഹോത്സവം തന്നെ പ്രാവര്‍ത്തികമാക്കിയുരുന്നു. ഉത്തര്‍പ്രദേശിന്റെ എല്ലാ മുക്കിലും മൂലയിലും കാന്‍ഷിറാമിനന്റെയും മായാവതിയുടെയും പ്രതിമകള്‍. പക്ഷെ, പുതിയ പാര്‍ട്ടിക്കാര്‍ വന്നപ്പോള്‍ ഈ പ്രതിമകളെയെല്ലാം അവഗണിക്കുകയോ നീക്കം ചെയ്യുകയും ചെയ്തതായിട്ടാണ് അറിയുവാന്‍ സാധിച്ചത്.

ആഗോള തലത്തില്‍ ഭാരത്തിനെ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ചില രാജ്യങ്ങള്‍ ഇപ്പോഴും ഭാരതത്തിനെ ഒരു പട്ടിണി രാജ്യമായിട്ട് തന്നെ കണക്കാക്കുന്നു. അതോടൊപ്പം തന്നെ ഭാരതത്തിലെ പട്ടിണി മാറ്റാനും പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ധാരാളം സംഭാവനകളും നല്‍കിയിരുന്നു. പക്ഷെ ഇന്നിപ്പോള്‍ ലോക നിലവാരത്തില്‍ വിശപ്പിന്റെ കാര്യത്തില്‍ 2014 ല്‍ 55ാം സ്ഥാനത്ത് നിന്ന് 100ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ലോകം ഒന്നടങ്കം മൂക്കത്ത് വിരല്‍ വയ്ക്കാന്‍ തുടങ്ങി. നിര്‍ലോഭമായി സംഭാവനകള്‍ നല്‍കി കൊണ്ടിരുന്ന പല രാജ്യന്തര സംഘടനകളും ഒരുവട്ടം കൂടി ചിന്തിക്കുവാന്‍ തുടങ്ങി.

ഭാരതത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളായ ഓരോ വ്യക്തികളെയും പ്രാദേശികമായും ദേശീയമായും ആദരിക്കുവാന്‍ ധാരാളം മറ്റ് അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതിമകള്‍ക്കു വേണ്ടി മുടക്കുന്ന സംഖ്യകള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ സഹായ പദ്ധതികള്‍ ദേശീയ തലത്തിലും അന്തര്‍ദേശിയ തലത്തിലും പ്രാവര്‍ത്തികമാക്കുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ധാരാളം കഴിവുകളുള്ള കുട്ടികളുടെ ഭാവി സംരക്ഷിക്കുവാനും ഈ കുട്ടികളെ രാഷ്ട്ര നിര്‍മ്മാണത്തിന് ഉപയോഗാകമാകും. ഓരോ വ്യക്തികളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ സാധ്യമാക്കുകയാണെങ്കില്‍ ഇത് ലഭിച്ച് രാജ്യന്തര സര്‍വ്വകലാശാലകളില്‍ എത്തുന്ന കുട്ടികള്‍ ആ വ്യക്തിയുടെ പേരും യശസ്സും ലോകത്തെമ്പാടും ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. 

ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് ശതമാനം കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാറുള്ളത്. ഓരോ വര്‍വും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതു മൂലം പഠനം തുടരുവാന്‍ സധ്യമാകാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉപരപഠനത്തിലൂടെ രാജ്യത്തിന്റെ പുരോഗതയില്‍ ഭാഗമാവേണ്ട പ്രതിഭകളാണ് അവസരങ്ങള്‍ ലഭിക്കാത്തത് മൂലം മുരടിച്ചു പോകുന്നത്.

ലോകോത്തര രാജ്യങ്ങളെല്ലാം അവരുടെ പൗരന്മാരുടെ നാനോന്‍മുഖമായ വികസനത്തിനാണ് മൂല്യം കാണുന്നത് കാരണം ഓരോ രാജ്യത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് ആ രാജ്യത്തിന്റെ പൗരന്മാണ്. അവരോരുത്തരെയും ആ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേഷിതമാണ്. പ്രാഥമിക വിദ്യാഭ്യാസം ഓരോ വ്യക്തികളുടെയും മൗലികാവകാശമാണങ്കിലും അതില്‍ ഒതുക്കി നിര്‍ത്താതെ ഓരോ വ്യക്തികളുടെയും പ്രാവീണ്യത്തിന് അനുസൃതമായ വിവിധ മേഖലകളിലുള്ള ഉന്നത വിദ്യാഭ്യാസത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടാക്കയെടുക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാര്‍ഷിക ഊര്‍ജ്ജം ആരോഗ്യം  എന്നിങ്ങനെ നിരവധിയായ വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിച്ച ഓരോ വ്യക്തികളെയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഭാഗഭാകാക്കണം.

ഉന്നത വിദ്യാഭാസത്തിനുരി ഓരോ വ്യക്തികളുടെയും വ്യക്തിത്വ വികസനത്തിലും ആശയ വിനിമയത്തിലും കൂടുതല്‍ പ്രാവീണ്യം ലഭിക്കുവാനുള്ള പരിശീലനവും ലഭ്യമാക്കുമ്പോള്‍ അവരോരുരുത്തരെയും താന്താങ്ങളുടെ മേഖലകള്‍ കൂടുതല്‍ ശക്തമാക്കുവാന്‍ സാധ്യമാകും. ഭാരതത്തിന് ഇനിയും ധാരാളം പ്രതിമകളല്ല ഇപ്പോഴത്തെ ആവശ്യം. പകരം ധാരാളം ഊര്‍ജ്ജ സ്വലരും കര്‍മ്മനിരതരും അഭ്യസ്ഥവിദ്യരുമായ പൗരന്മാരെയാണ്.g

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category