1 GBP = 90.00 INR                       

BREAKING NEWS

പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ കുടുംബ സംഗമം സമാപിച്ചു

Britishmalayali
ദിലീപ് കുമാര്‍

സ്എന്‍ഡിപി കേംബ്രിഡ്ജിന്റെ കുടുംബ സംഗമം 2018 നവംബര്‍ 24 ന് കേംബ്രിഡ്ജിലെ ക്യൂന്‍ എഡിത്ത് ഹാളില്‍  വച്ച് നടന്നു. ഈശ്വാര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ യൂണിയന്‍ കണ്‍വീനര്‍ മനോജ് പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബിജു ഗോപിനാഥ് ശ്രീകാന്ത് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.

തുടര്‍ന്ന്  അകാലത്തില്‍ പൊലിഞ്ഞ് പോയ  വിമലാ സോമന്‍, രഞ്ജിത്ത് എന്നിവരെ അനുസ്മരിച്ചു. ശാഖ സെക്രട്ടറി ശ്രീമാന്‍ സനല്‍ രാമചന്ദ്രന്‍, പ്രസിഡന്റ് ശ്രീമാന്‍ ശീജി എന്നിവര്‍ ചേര്‍ന്ന് 2018 - 2019 വര്‍ഷത്തില്‍ ശാഖ നടത്തുവാന്‍ പോരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങളുമായി വിശദമായി ചര്‍ച്ച നടത്തുകയുണ്ടായി. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാ നല്ലവരായ ശ്രീനീരയണ വിശ്വാസികള്‍ക്കും എസ്എന്‍ഡിപി ശാഖ - 6196 നിസീമമായ നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category