1 GBP = 91.00 INR                       

BREAKING NEWS

ബോവല്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് ഒന്നരമാസം മുമ്പ്; ഏറെ ഇഷ്ടപ്പെട്ടു ജോലി ചെയ്തിരുന്ന ഓങ്കോളജി വാര്‍ഡില്‍ അന്ത്യനിമിഷങ്ങള്‍; ഈസ്റ്റ്ഹാമില്‍ മരണം വിളിച്ച തിരുവല്ലക്കാരി യായ നഴ്‌സിന് ആദരാഞ്ജലി അര്‍പ്പിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

പ്രതീക്ഷിതമായി ഒരു മരണം കൂടി യുകെ മലയാളികളെ തേടി എത്തിയിരിക്കുന്നു. ഒന്നരമാസം മുമ്പ് വരെ പരിചയപ്പെട്ടവരൊക്കെ പുഞ്ചിരിയും സന്തോഷവും മാത്രം സമ്മാനിച്ച് ജീവിച്ച ഷൈനി സജി എന്ന 46 വയസുകാരിയായ മലയാളി നഴ്‌സാണ് വിധിക്ക് കീഴടങ്ങി ഇന്നലെ ലോകത്തില്‍ നിന്നും മറഞ്ഞത്.
 
ഇന്നലെ രാത്രിയോടെ ആണ് ഷൈനിയെ മരണം വിളിച്ചത്.  ഒന്നര മാസം മുമ്പ് തിരിച്ചറിഞ്ഞ രോഗം കഴിഞ്ഞദിവസം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

തിരുവല്ല സ്വദേശിയായ ഷൈനിയും കുടുംബവും ഈസ്റ്റ്ഹാമിലായിരുന്നു താമസം. മക്കളും ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന ഷൈനി  ഓങ്കോളജിയുടെ സ്‌പെഷ്യലിസ്റ്റ് നഴ്‌സായി ആണ് ജോലി ചെയ്ത് വന്നിരുന്നത്. റാന്നി കുന്നുംപുറത്ത് സജിയാണ് ഷൈനിയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളാണ് ഷൈനിക്കും സജിയ്ക്കും ഉള്ളത്. മൂത്തമകന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ സ്റ്റാലിന്‍. ഇളയ മകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്റ്റീവും.

അഞ്ചാനി പള്ളിക്കല്‍ കുടുംബാംഗം കൂടിയായ ഷൈനിക്ക് മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കണമെന്ന ആഗ്രഹം ഭര്‍ത്താവിനെ മുമ്പ് അറിയച്ചതിനാല്‍ ഭാര്യയുടെ ആഗ്രഹം നിറവേറ്റാനാണ് തീരുമാനം. ഈസ്റ്റ്ഹാമില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട്ട് നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category