1 GBP = 91.10 INR                       

BREAKING NEWS

അര്‍ജന്റീനയിലെത്തിയ മോദിയെ വംശീയമായി അധിക്ഷേപിച്ച് വാര്‍ത്താ ചാനല്‍; കാര്‍ട്ടൂണ്‍ കഥാപാത്രവുമായി മോദിയെ താരതമ്യം ചെയ്തതിന് പിന്നാലെ സംഭവം വന്‍ വിവാദത്തിലേക്ക്; വിമാനമിറങ്ങുന്ന മോദിയുടെ ചിത്രത്തോടൊപ്പം അപ്പു ഇറങ്ങുന്നു എന്ന കുറിപ്പും ! ജി 20 ഉച്ചകോടിയ്ക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതിനെതിരെ ലോക രാജ്യങ്ങള്‍

Britishmalayali
kz´wteJI³

 
ബ്യുനസ് ഐറിസ് : ഇന്ത്യന്‍ പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് അര്‍ജന്റീനയിലെ വാര്‍ത്താ ചാനല്‍. കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടത്തെ പ്രധാന ചാനലുകളിലൊന്നായ ക്രോണിക്ക ടിവിയാണ് മോദിയെ അധിക്ഷേപിച്ചത്. കാര്‍ട്ടൂണ്‍ വച്ച് പരിഹാസ രൂപേണമയാണ് മോദിയെ ടിവിയില്‍ ചിത്രീകരിച്ചത്. അമേരിക്കല്‍ ടെലിവിഷന്‍ സീരിസായ സിംപ്സണില്‍ അപ്പു എന്ന പേരില്‍ ഇന്ത്യന്‍ കഥാപാത്രമുണ്ട്.

അര്‍ജന്റീനയില്‍ മോദി വിമാനമിറങ്ങുന്ന ചിത്രവും അപ്പുവിന്റെ ചിത്രവും ചേര്‍ത്തായിരുന്നു ചാനലിന്റെ പരിഹാസം. ഇതിനു പിന്നാലെ അപ്പു എന്ന പേരില്‍ മോദിയുടെ ചിത്രത്തിന് താഴെ ക്യാപ്ഷനും നല്‍കിയിരുന്നു. ഈ വീഡിയോയ്ക്കൊപ്പം ഹിന്ദി ചിത്രം സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന പാട്ടും ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ചാനലിന്റെ നടപടി വന്‍ വിവാദമായിരിക്കുകയാണ്.

ചാനലിന്റെ നടപടി മാന്യതക്കു ചേരുന്നതല്ലെന്നും നിരുത്തരവാദപരമാണെന്നും ഇപ്പോള്‍ ശക്തമായി വിമര്‍ശനമുയരുകയാണ്.  മുന്‍പും സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണേഷ്യന്‍ വംശജരെ അധിക്ഷേപിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ബ്യൂനസ് ഐറിസില്‍ ജി20 ഉച്ചകോടിക്കായി പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ ചെലുത്തിയത് മുഴുവന്‍ ലോകത്തെ വന്‍ശക്തികളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനായിരുന്നു.

ഇതില്‍ പ്രധാനമനായിരുന്നു ഇന്ത്യ,ജപ്പാന്‍, അമേരിക്ക ഉച്ചകോടി. ലോകസമാധാനത്തിനായി ഒന്നിച്ചുനില്‍ക്കുമെന്ന് പറഞ്ഞ് ഡോണള്‍ഡ് ട്രംപും, ഷിന്‍സോ ആബെയും മോദിക്ക് കൈകൊടുത്തത്തപോള്‍ പുതിയ കൂട്ടായ്മയെ 'ജയ്' എന്നാന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ, റഷ്യ, ചൈന കൂട്ടുകെട്ടിന്റെ ആവശ്യകതയും മോദി G20യില്‍ എടുത്തുപറഞ്ഞു. ഉച്ചകോടിക്കിടെ രാജ്യാന്തര യോഗാ സമ്മേളനവും നടന്നു. ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ എന്നായിരുന്നു മോദി സമ്മേളനത്തില്‍ പറഞ്ഞത്. യുക്രൈന്‍ പ്രശ്നവും അമേരിക്ക റഷ്യ ഭിന്നതയുമെന്നാം നിഴലിച്ചുനില്‍ക്കുന്നതിനിടെയാണ് ഉച്ചകോടി പുരോഗമിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നിലപാടും നേതാക്കള്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് കാരണമാകും. പത്തൊന്‍പത് രാഷ്ട്രതലവന്മാരും യൂറോപ്യന്‍ യൂണിന്‍ പ്രതിനിധിയുമടക്കം 20 നേതാക്കളാണ് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category