1 GBP = 90.20 INR                       

BREAKING NEWS

വീട്ടു വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു; പാലക്കാട് 21കാരന്‍ പിടിയില്‍; മൈക്രോബയോളജി വിദ്യാര്‍ത്ഥിയായ പ്രതി കഞ്ചാവിനടിമയെന്നും സൂചന; ഹൃദയത്തില്‍ മൂന്നിഞ്ച് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇളയ സഹോദരന്‍ ആശുപത്രിയില്‍

Britishmalayali
kz´wteJI³

പാലക്കാട്: സഹോദരന്റെ കുത്തേറ്റ് ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം-പാലക്കാട് ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തി ഗ്രാമമായ കൊപ്പത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് സഹോദരന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വീട്ടിലുണ്ടായ വഴക്കിനിടെ സഹോദരനായ നബീല്‍ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ മുഹമ്മദ് നബീല്‍ ഇളയ അനുജനും ഏഴ് വയസ്സുകാരനായ അഹമ്മദിനേയും കുത്തി. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം നിമിഷങ്ങള്‍ക്കകം തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നബീല്‍ ഇബ്രാഹിമിനെ നാട്ടുകാര്‍ പിടികൂടി വളാഞ്ചേരി പൊലീസിന് കൈമാറി.

ഇയാളെ പിന്നീട് കേസ് അന്വേഷിക്കുന്ന കൊപ്പം പൊലീസിന് വിട്ടു കൊടുത്തു. കോയമ്പത്തൂരില്‍ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് 21-കാരനായ മുഹമ്മദ് നബീലെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category