1 GBP = 87.80 INR                       

BREAKING NEWS

രോഗം മുന്‍പേ കണ്ടെത്തി ഇന്ത്യയിലെ അനേകരുടെ ജീവന്‍ കാക്കാന്‍ പത്ത് രാജ്യങ്ങളില്‍ നിന്നും 1400 നഴ്‌സുമാരെത്തി; എന്‍എംസിയും ഐഎന്‍സിയും ഇന്ത്യന്‍ ആര്‍മിയും ഒരുമിച്ചു കൈകോര്‍ത്തു ചുവടുകള്‍ വച്ചു; രണ്ടു യുകെ മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ച ആവേശോജ്വലമായ കഥ അറിയാം

Britishmalayali
ടോം ജോസ് തടിയമ്പാട്‌

ലിവര്‍പൂള്‍: നേരത്തെ രോഗം കണ്ടെത്താന്‍ സാധിച്ചാല്‍ ഏതു രോഗവും ചികിത്സിച്ചു ഭേദമാക്കാം എന്ന് അറിയാത്ത ആരും ഉണ്ടാവില്ല. എന്നിട്ടും മിക്കവരും രോഗം തിരിച്ചറിയുന്നത് മരണത്തിന് തൊട്ടു മുന്‍പില്‍ എത്തുമ്പോഴാണ്. അതുകൊണ്ടാണ് അമേരിക്കയും ബ്രിട്ടനും അടങ്ങിയ വികസിത രാജ്യങ്ങള്‍ നാഷണല്‍ ഏര്‍ലി വാണിംഗ ്‌സ്‌കോര്‍ നടപ്പിലാക്കി അനേകം മരണങ്ങള്‍ തടയുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു ആലോചന പോലും ഇന്ത്യയില്‍ ഇല്ലെന്നു ഞെട്ടലോടെ ആദ്യം തിരിച്ചറിഞ്ഞത് രണ്ട് യുകെ മലയാളി നഴ്‌സുമാരായിരുന്നു. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു ആഗ്രഹിച്ചിരുന്ന ഇരുവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് അത്യപൂര്‍വ്വമായ ഒരു ചരിത്രമായിരുന്നു.

ആ അപൂര്‍വ്വ ചരിത്രത്തിലെ ധീരരായ രണ്ടു പേരുകാരും അഭിമാനത്തോടെ ഇപ്പോള്‍ പറയുന്നു,ഞങ്ങളെ ഞങ്ങളാക്കിയ നാടിനു വേണ്ടി ഒരു ചെറിയ കൈത്താങ്ങ്. അത്രയേ ഉദ്ദേശിച്ചുള്ളൂ എന്ന്. ലണ്ടന്‍ നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍ മാത്യവും ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റല്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുന്ന റീഗന്‍ പുതുശേരിയും ആണ് ഇന്ത്യന്‍ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ ഇടം പിടിച്ചത്. ബ്രിട്ടീഷ് നഴ്‌സിങ് കൗണ്‍സിലിനോടും ഇന്ത്യന്‍ കൗണ്‍സിലിനോടും ഇന്ത്യന്‍ ആര്‍മിയോടും സഹകരിച്ചു ബാഗ്ലൂരില്‍ ഇവര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഒരു പക്ഷെ ഇന്ത്യയുടെ ആരോഗ്യത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സെമിനാറിന് ശേഷം ഇന്ത്യയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ ഈ രംഗത്തേക്ക് ചാടി ഇറങ്ങിയിരിക്കുന്നു എന്നത് മാത്രം മതി ഉദാഹരണമായി.

അമേരിക്ക ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി നാനൂറില്‍ അധികം നഴ്സുമാരെ സംഘടിപ്പിച്ച് കൊണ്ട് ഒരു അന്തര്‍ദേശിയ കോണ്‍ഫറന്‍സാണ് ഈ മലയാളി നഴ്‌സുമാര്‍ ചേര്‍ന്ന് ബംഗ്ലൂരില്‍ ഒരുക്കിയത്.ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്നഏറെ നാളത്തെ ആഗ്രഹത്തിനൊടുവിലാണ്‌ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ന്യൂസ് സ്‌കോര്‍ (നാഷണല്‍ ഏര്‍ലി വാണിംഗ് സ്‌കോര്‍) എന്ന ടൂള്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ എങ്ങനെ പ്രയോജന പെടുത്താം എന്ന ചിന്ത ഉയര്‍ന്നത്. പിന്നീടുള്ള ആലോചനയ്‌ക്കൊടുവില്‍ ഇതിനായി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ഉള്ള ആശയം ഉണഉണരുകയായിരുന്നു. ഈ ആശയം വളരെ മികച്ച രീതിയില്‍ ഏവരുടെ സഹകരണത്തോടെനടപ്പിലാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ മലയാളി നഴ്‌സുമാര്‍.

കോണ്‍ഫറന്‍സ് വിജയകരമായി നടത്തിയതോടെ ന്യൂസ് ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍ ഹോസ്പിറ്റലുകള്‍ മുന്നോട്ടു വന്നതും ഇവര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. ഇന്ത്യയിലെ നഴ്സസിനും മെഡിക്കല്‍ ടീമുകള്‍ക്ക് ട്രെയിനിങ് നല്‍കുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ആണ് ഇപ്പോള്‍ ഞങ്ങളുടെ മുന്‍പില്‍ ഉള്ളതെന്ന് ഇരുവരും പറയുന്നു. അതിനായ് വീണ്ടും ആര്‍സിഎന്നിന്റെയും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും എന്നും ജസ്മില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തു എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റല്‍ സൈന്‍സ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച് കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്‌കോറിങ് ടെക്ക്നിക്ക്  ഉപയോഗപ്പെടുത്തിയാണ് ഏര്‍ലിവാണിംഗ് സ്‌കോറിങ്രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്‌കോര്‍ 2012 ഇംഗ്ലണ്ടില്‍ ആരംഭിക്കുകയും  പിന്നീട് ഓസ്ട്രേലിയ, അമേരിക്ക പോലെയുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോചനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്‌കോര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുന്‍പ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സസിനു ഇത് ഉപകരിക്കും.

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നഴ്സ്, ഡോക്ടര്‍ അനുപാതം വളരെ പരിമിതം ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിരചികിത്സ കിട്ടാതെ രോഗികള്‍ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികള്‍ എല്ലാം തന്നെ രോഗലക്ഷണങ്ങള്‍ വളരെ മുന്‍പ് തന്നെ പ്രകടിപ്പിക്കുകയും എന്നാല്‍ അത് കൃതൃ സമയത്തു കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ രോഗികളുടെ വൈറ്റല്‍ സൈന്‍സ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയില്‍ രോഗിയുടെ രോഗാവസ്ഥ മൂര്‍ധന്യ അവസ്ഥയില്‍ ആവുന്നതിനു മുന്‍പ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗപ്പെടുത്താറില്ലെന്നും തങ്ങളുടെ പുതിയ കാല്‍വല്‍പ്പിലൂടെ ഇതിനൊരു മാറ്റം കൊണ്ടുവരാനാകുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

ബാംഗ്ലൂര്‍ ബിസ്ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് കൗണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ദീലിപ് കുമാര്‍, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്സിംഗ് മേഘലയിലെ ഒട്ടേറെ പ്രമുഖകര്‍  പങ്കെടുത്തു. സമ്മേളനം ഉത്ഘാടനം ചെയ്ത കര്‍ണ്ണാടക മന്ത്രി ബംഗ്ലൂരില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്സിംഗ് ചരിത്രത്തിലെ ഒരു പുതിയ അധ്്യായമാണെന്നും ഇന്ത്യയുടെ നഴ്സിംഗ്ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ്  ഇത്രയും വിദേശത്തെയും സ്വദേശത്തെയും നഴ്സു്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കോണ്‍ഫറന്‍സെന്നും അറിയിച്ചു.

ഇരുവരുടെയും ഈ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ദിലീപ് കുമാര്‍, കര്‍ണാടകനഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകാന്ച് പുലരി എന്നിവര്‍ ചടങ്ങില്‍ അനുമോദിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യയിലെ  10  സ്റ്റേറ്റ്സിനെ പ്രതിധിനിധീകരിച്ചു ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.  ഇതില്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഉള്ള  മേജര്‍ ജനറല്‍ സുശീല ഷാഹി, മേജര്‍ ജനറല്‍ എലിസബത്ത് ജോണ്ഡ, മുന്‍ എഡിജിഎംഎന്‍സ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

വിദേശത്തു നിന്നും പങ്കെടുത്ത ഓരോ നഴ്സസും ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങള്‍ അവതരിപ്പിച്ചതും. വിദേശ രാജ്യങ്ങളില്‍ നഴ്സിംഗ പേഷ്യന്റ് ശുശ്രൂഷ ഉണ്ടായ പുരോഗതി ഇന്ത്യയിലെ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുക എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു ഇതിനു പിന്നില്‍. ജാസ്മിനെയും റീഗന്‍ പുതുശേരിയെയും കൂടാതെ തിപ്സ്വാമി (ലണ്ടന്‍) ബിലാഹള്ളി, പ്രശാന്ത്, ലിഥിയ ഷാരോണ്‍ (അയര്‍ലന്റ്) രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പുറകില്‍ പ്രവര്‍ത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category