1 GBP = 87.90 INR                       

BREAKING NEWS

മാണ്ഡ്യയ്ക്കടുത്ത് കാര്‍ മരത്തിലിടിച്ച് മരിച്ച ആഷ്നയും വൈശാഖും ഇന്‍ഫോസിസ് മൈസൂര്‍ ക്യാമ്പസിലെ ഐടി എന്‍ജിനീയര്‍മാര്‍; കോതമംഗലം സ്വദേശിനിയായ ആഷ്ന ഷാജന്‍ ജോലിക്ക് കയറിയിട്ട് രണ്ട് മാസം പോലുമായില്ല; ദുരന്തമുണ്ടായത് ടൂര്‍ കഴിഞ്ഞ് മടങ്ങവേ എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍

Britishmalayali
kz´wteJI³

മൈസൂരു/ കോതമംഗലം: മൈസൂരുവിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളി ഐടി എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മാണ്ഡ്യയ്ക്കടുത്ത് മരത്തിലിടിച്ചാണ് എട്ടംഗ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഇന്‍ഫോസിസ് ക്യാമ്പസിലെ ജോലിക്കാരായ ഇവര്‍ വിനോദ സഞ്ചാരത്തിനായി പുറപ്പെട്ടതായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.  കോതമംഗലം തൃക്കാരിയൂര്‍ പനാമക്കവല ചെലമ്പിക്കോടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ആഷ്‌നാ ഷാജന്‍(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ എസ്.എസ്. നിലയത്തില്‍ റിട്ട. എസ്ഐ. ടി. സുനില്‍കുമാറിന്റെയും ഷീലാകുമാരിയുടെയും മകന്‍ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ ജോലിക്ക് കയറിയിട്ട് രണ്ടു മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ.

 മലവള്ളി-മൈസൂരു റോഡില്‍ കെംപനദൊഡ്ഡിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് ശിവനസമുദ്രം വെള്ളച്ചാട്ടം കാണാന്‍ പോയതാണെന്നാണ് സൂചന. വൈശാഖും ആഷ്‌നയും അപകടസ്ഥലത്തുതന്നെ മരിച്ചു.

കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടില്ല. മൈസൂരു ഇന്‍ഫോസിസ് കാമ്പസില്‍ പരിശീലനത്തിലുള്ളവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. മാണ്ഡ്യ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി. വാടകയ്ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനെത്തുടര്‍ന്ന് കാര്‍ മരത്തിലിടിച്ചു തകര്‍ന്നെന്നാണ് സംശയം.

 ആഷ്‌ന ഇന്‍ഫോസിസ് കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനിയായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അമ്മ: ഷെറിന്‍ പെരുമ്പാവൂര്‍ മുണ്ടയ്ക്കല്‍ കുടുംബാംഗം. സഹോദരി: ആന്മേരി (ബിരുദ വിദ്യാര്‍ത്ഥിനി, എം.എ. കോളേജ്, കോതമംഗലം). ആഷ്‌നയുടെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീട്ടിലെത്തിച്ചു.

ശവസംസ്‌കാരം തിങ്കളാഴ്ച 11.30-ന് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളി സെമിത്തേരിയില്‍. വൈശാഖിന്റെ സഹോദരങ്ങള്‍: വിഷ്ണു, വിവേക്. മൃതദേഹം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category