1 GBP = 87.90 INR                       

BREAKING NEWS

കുടുംബ കലഹം പറഞ്ഞു തീര്‍ക്കാന്‍ സഹോദരി വിളിച്ചു വരുത്തിയതിന് പിന്നാലെ യുവാവിന്റെ ആക്രമണം; കത്തികൊണ്ട് പരുക്കേറ്റ 49കാരന് ദാരുണാന്ത്യം; സംഭവത്തില്‍ രണ്ട് കുടുംബാംഗങ്ങള്‍ക്ക് ഗുരുതര പരുക്ക്; നടുക്കുന്ന സംഭവം പെരുമ്പാവൂരില്‍; കേസില്‍ 34കാരന്‍ പിടിയില്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍ : കുടുംബ കലഹം പറഞ്ഞു തീര്‍ക്കാന്‍ സഹോദരനെ വിളിച്ചു വരുത്തിയതിന് പിന്നാലെ അക്രമം. സഹോദരി അടക്കമുള്ള ബന്ധുക്കളെ യുവാവ് ആക്രമിച്ചതിന് പിന്നാലെ ഒരാള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ ആശുപത്രിയിലെന്നും സൂചന. ഇന്നലെ 8.30 തോടെ പെരുംമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അറക്കപ്പടിയില്‍ ആയിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറക്കപ്പടി മോട്ടികോളനി പാറപ്പുറത്ത് ഷാജി ( 49 )ആണ് മരണമടഞ്ഞത് .ഇയാളുടെ ബന്ധു അഷറഫിനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പെരുമാനി തച്ചേലാന്‍ വീട്ടില്‍ അഷറഫിനെ (34)യാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. തന്നെ ബന്ധുക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും പിടിച്ചു നില്‍ക്കാനാവാതെയാണ് കത്തിയെടുത്ത് കുത്തിയതെന്നുമാണ് അഷറഫ് പൊലീസില്‍ വെളിപ്പെട്ടുത്തിയിട്ടുള്ളത്. അഷറഫ് മദ്യപിച്ചെത്തി കഴിഞ്ഞ ദിവസം ഭാര്യ ഷാമീനയെ മര്‍ദ്ദിച്ചവശയാക്കിയിരുന്നു. പിറ്റേന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് അഷറഫ് വീട്ടിലില്ലാതിരുന്ന അവസരത്തില്‍ ഷാമിന സഹോദരനെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തി ചികത്സ തേടിയെന്നുമാണ് വിവരം. ഷാമീനയുടെ ദുരവസ്ഥ കണ്ട് സഹോദരന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ അറിയിച്ചു.

ഇവര്‍ രാത്രി മോട്ടിക്കോളനിയില്‍ അഷറഫിന്റെ സഹോദരി ഖദീജയുടെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചു. ഇവരുടെ ആവശ്യപ്രകാരം ഖദീജ അഷറഫിനെ മൊബൈലില്‍ ബന്ധപ്പെട്ട് വിളിച്ചു വരുത്തിയെന്നും തുടര്‍ന്ന് ഷാ മീനയെ മര്‍ദ്ദിച്ച സംഭവത്തേക്കുറിച്ച് ഷാജിയും മറ്റും ചോദിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അക്രമാസക്തനാവുകയായിരുന്നെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.  അസഭ്യം പറയുകയും അക്രമിക്കാനായി തയ്യാറാവുകയും ചെയ്ത ഇയാളെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് ഷാജിക്കും അഷറഫിനും കുത്തേറ്റത്.

ഷാജിയുടെ നെഞ്ചില്‍ രണ്ട തവണ ഷാജി കത്തിയിറക്കി.ആദ്യം കുത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ ബലം പ്രയോഗിച്ച് മാറ്റി. ഞൊടിയിടയില്‍ ഇയാള്‍ ഇവരെ തട്ടിമാറ്റി വീണ്ടും ഷാജിയെ കുത്തി വീഴ്ത്തി. ഇരുവരെയും ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഷാജിയുടെ ജീവന്‍ രക്ഷിക്കാനായില്ല .അഷറഫിന് കയ്യിലാണ് മുറിവേറ്റിട്ടുള്ളത്. കത്തി ഇയാളുടെ കൈവശം ഉണ്ടായിരുന്നതാണോ വീട്ടില്‍ നിന്നും തരപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ പൊലീ അന്വേഷിച്ചുവരികയാണ്. പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി വേണു, എസ് ഐ ടി എം സൂഫി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category