1 GBP = 90.00 INR                       

BREAKING NEWS

ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സേവനമനുഷ്ടിച്ചിരുന്ന ടി ഹരിദാസിന് ആദരമൊരുക്കി മലയാളി സമൂഹം; ഒഐസിസി യുകെ സറേ റീജന്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തത് വിവിധ കലാ സംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

ന്ത്യന്‍ ഹൈക്കമ്മീഷനില്‍ 46 വര്‍ഷം സേവനമനുഷ്ടിച്ചിരുന്ന ടി ഹരിദാസിന് ആദരമൊരുക്കി ഒഐസിസി യുകെ സറേ റീജന്‍. ലണ്ടന്‍ സറേയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒഐസിസി യുകെ ഉപാദ്ധ്യക്ഷന്‍ കെകെ മോഹന്‍ ദാസ്സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സറെ റീജണല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ് സ്വാഗതം ആശംസിച്ചു.

യോഗത്തില്‍ വിവിധ കലാ സംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. യോഗത്തിന്റെ മുഖ്യ അതിഥിയായെത്തിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റും സൗത്ത് വെല്‍ മുന്‍മേയറും കൗണ്‍സിലറും ആയ സുനില്‍ ചോപ്രേ മുഖ്യ പ്രഭാഷണം നടത്തി. ലൂട്ടന്‍ മുന്‍ മേയറും കൗണ്‍സിലറും ആയഫിലിപ്പ് എബ്രഹാം, ആനന്ദ് ടിവി എംഡി. ശ്രീകുമാര്‍ ,കെസിഡബ്ലുഎ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രബാബു എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
 
അദ്യക്ഷ പ്രസംഗത്തില്‍ യുകെ മലയാളികള്‍ക്കിടയില്‍ പകരം വെക്കാനില്ലാത്ത തന്നെ തേടി എത്തുന്നവരെ സമര്‍പ്പണബോധത്തേടെ സഹായിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണന്ന് കെകെ മോഹന്‍ദാസ് ഓര്‍മ്മിപ്പിച്ചു. ആദരിക്കല്‍ ചടങ്ങിന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാളെ തിരഞ്ഞെടുത്തു.തിരഞ്ഞെടുക്കപ്പെട്ട മകേഷ് കുമാര്‍ അദ്ദേഹത്തിന് ഫലകം കൈമാറി.

ഒഐസിസിക്കു വേണ്ടി അള്‍സഹാര്‍ അലിയും ഒഐസിസി സറേ ക്കു വേണ്ടി സുനു ദത്തും ഷാള്‍ അണിയിച്ച് ആദരിച്ചു. വിവിധ സംഘടനകളില്‍ നിന്നും ആനന്ദ് ടിവിക്കു വേണ്ടി  ശ്രീകുമാറും, കെസിഡബ്ലുഎ ട്രസ്റ്റി നു വേണ്ടി ചന്ദ്രബാബുവും കേരളകോണ്‍ഗ്രസിനു വേണ്ടി സോജി മാത്യു, യുകെ ഇവന്റ് ലൈഫിന് വേണ്ടി നോഡി എന്നിവര്‍ ഷാള്‍ അണിയിച്ചു.ഈ ചടങ്ങില്‍ എത്തിയവര്‍ക്ക് ഒഐസിസി കമ്മറ്റി അംഗം ബിജു കല്ലമ്പലം നന്ദി പറഞ്ഞു.അതിനു ശേഷം ക്രോയിഡോണ്‍ സിങേഴ്‌സിന്റെ സംഗീത വിരുന്ന് ഉണ്ടായിരുന്നു. തുടര്‍ന്ന് ഡിന്നറിന് ശേഷം യോഗം പിരിഞ്ഞു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category