1 GBP = 94.40 INR                       

BREAKING NEWS

ചികിത്സയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ശേഖരിച്ച തുക കൈമാറി; പ്രളയ ദുരിതമകറ്റുവാന്‍ സഹായിച്ചവരെ ബ്രിട്ടീഷ് മലയാളി ചാരിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കും

Britishmalayali
kz´wteJI³

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും ശേഖരിച്ച തുക കൈമാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രറിയായ ജോര്‍ജ് എടത്വ മോനിസിന്റെ വീട്ടിലെത്തി തുക കൈമാറി. മൂത്ത മകന്‍ സോണാണ് തുക ഏറ്റ് വാങ്ങിയത്.സഹായം നല്‍കിയവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചവര്‍ക്കും എല്ലാം സോണ്‍ നന്ദി പറഞ്ഞു.

ഒരാഴ്ച നീണ്ടു നിന്ന അപ്പീലിലൂടെ മോനിസിനായി വായനക്കാരില്‍ നിന്നും സമാഹരിച്ചത് 2251.25 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ് അടക്കം ലഭിച്ചത് 1,996.25 (1632) പൗണ്ടാണ്. ബാങ്ക് അക്കൗണ്ട് വഴി 225 പൗണ്ടും ലഭിച്ചു. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയുടെ കമ്മീഷന്‍ തുകയായ 57 പൗണ്ട് കഴിച്ച് 1939.25 പൗണ്ടും ബാങ്ക് അക്കൗണ്ട് തുകയും ചേര്‍ത്ത് 2164.25 പൗണ്ടാണ് മോനിസിനായി സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതിലേക്ക് ജനറല്‍ ഫണ്ടില്‍ നിന്നും 85.75 പൗണ്ടു കൂടി ചേര്‍ത്ത് 2250 പൗണ്ടാണ് മോനിസിന് നല്കിയത്.

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് മോനിസും ഭാര്യ ജെസിയും മുംബൈയിലെത്തിയപ്പോഴാണ് മോനിസിന് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാവകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. പെട്ടെന്ന് തലകറങ്ങി വീണതിനെ തുടര്‍ന്ന്അബോധാവസ്ഥയിലായ മോനിസ് ഇപ്പോഴും ആശുപത്രി കിടക്കയിലാണ്.ഇനിയൊന്നും കയ്യില്‍ ഇല്ലാതിരിക്കെ എന്തുചെയ്യുമെന്ന വിഷമഘട്ടത്തിലാണ് ഭാര്യ ജെസിയെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി അപ്പിലൂമായി രംഗത്തെത്തിയത്.മാത്രവുമല്ല യാത്ര ചെയ്യാന്‍ സാധിക്കുന്ന ഘട്ടമായാല്‍ മോനിസിനെ എത്രയും വേഗത്തില്‍ യുകെയില്‍ എത്തിച്ചു തുടര്‍ ചികിത്സ സാധ്യമാക്കാം എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജെസ്സി.

തൃശൂര്‍ സ്വദേശികളായ ജെസ്സിയും മോനിസും ഏറെക്കാലമായി മുംബൈയാണ് രണ്ടാം വീടാക്കിയിരിക്കുന്നത്. പിറന്ന നാടുമായുള്ളബന്ധം അകന്നതോടെ മുംബൈയും ലിവര്‍പൂളുമായി ഇവരുടെ ജീവിതം ചുരുങ്ങുക ആയിരുന്നു. ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ജെസ്സിയുടെ ശമ്പളം മാത്രമാണ് കുടുംബത്തിലെ ഏക വരുമാനശ്രോതസ്സ്.

'കേരള ഫ്‌ളഡ്‌സ് റിലീഫ് അപ്പീലി'ല്‍ പങ്കാളികളായവര്‍ക്ക് ആദരമൊരുക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന 'കേരള ഫ്‌ളഡ്‌സ് റിലീഫ് അപ്പീലി'ല്‍ പങ്കാളികളായവര്‍ക്ക് ആദരമൊരുക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരുങ്ങുന്നു. ഫ്ളഡ് റിലീഫ് അപ്പീലില്‍ പങ്കാളികളായവരുടെ പേരില്‍ പ്രത്യേകം തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുവാനാണ് ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു പ്രത്യേകം അതിഥികളായി ക്ഷണിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് നല്‍കുന്നതാണ്.
കേരള ഫ്ലഡ് സ് റിലീഫ് അപ്പീല്‍' വഴി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ സമാഹരിച്ച 88,700.00 പൗണ്ട് ഇക്കഴിഞ്ഞ നവംബര്‍ 12 ാം തീയതി ആണ് സെക്രട്ടറിയറ്റില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. പ്രളയക്കെടുത്തിയില്‍ പെട്ട കേരള ജനതയ്ക്ക് യുകെ മലയാളികളുടെ നേതൃത്വത്തില്‍ ശേഖരിച്ച പ്രസ്തുത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഭാവന ചെയ്തത്.

ചാരിറ്റി അഡൈ്വസറി അംഗങ്ങളായ കെ ആര്‍ ഷൈജു മോനും സോണി ചാക്കോയും നടത്തിയ ശ്രമങ്ങളുടെ ഫലമായി യുകെയില്‍ അങ്ങോളമിങ്ങോളം മുള്ള മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ചാരിറ്റി ഫൗണ്ടേഷനോട് കൈകോര്‍ത്ത് ഒറ്റക്കെട്ടായി ഫണ്ടു ശേഖരണം നടത്തുകയുണ്ടായി. ഫണ്ട് റൈസിംഗ് ന്റെ ഭാഗമായി ഇംഗ്ലണ്ടിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തിയ 'റണ്‍ ടു കേരള ' ആഗോള മലയാളി ശ്രദ്ധ തന്നെ പിടിച്ചു പറ്റുകയുണ്ടായി. ഒമ്പത് വയസ്സുകാരന്‍ ഡാനിയേല്‍ കുന്നേലിന്റെ ലിവര്‍പൂള്‍ മുതല്‍ ലീഡ്സ് വരെയുള്ള 'ഡാന്‍സ് കേരള റിലീഫ് എയ്ഡ്' എന്ന പേരില്‍ നടത്തിയ സൈക്കിള്‍ യാത്രാ യജ്ഞവും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

യുണൈറ്റഡ് സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍, ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ് മാഞ്ചസ്റ്റര്‍, ഡാര്‍ലിങ്ടന്‍ മലയാളി കൂട്ടായ്മ,നാടിനോപ്പം റീഡിംഗ്, കേരള സ്‌കൂള്‍ കവന്റ്‌റി, ഡവന്‍ മലയാളി അസോസിയേഷന്‍, മലയാളി അസോിയേഷന് ഓഫ് സറ്റന്‍ ആന്‍ഡ് സറേ, കാന്റബറി കേരളയിറ്റ് അസോസിയേഷന്‍, അരുവിത്തുറ സംഗമം തുടങ്ങി നിരവധി സംഘടനകളും സോ ണ്‍സി സാം, ഡോ. മാത്യു ജേക്കബ് , മനുമോള്‍ ഷൈന്‍, നാരായണ്‍, പ്രിയ ഷാബു, ലൂസി ഫ്രാന്‍സിസ് തുടങ്ങി യ നൂറ് കണക്കിന് വ്യക്തികളും ലെസ്റ്റര്‍ ഗ്ലെണ്‍ഫീല്‍ഡ്, സുന്ദര്‍ ലാന്‍ഡ്, വെസ്റ്റ് മിഡ്ഡില്‍സെക്സ് തുടങ്ങിയ ഹോസ്പിറ്റലിലെ സ്റാഫുകളും അലൈഡ് ഫിനാന്‍സ്, ഡി പി ഡി ക്രോയിഡന്‍, വിസ്റ്റ മെഡ്, യസ്‌കള്‍ സോലുഷന്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഭാവനകള്‍ നല്‍കുകയുണ്ടായി.

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യന്നസ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്. ചടങ്ങിന് വന്ന് സ്വീകരിക്കുന്നതിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവര്‍  [email protected]എന്ന മെയിലില്‍ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category