1 GBP = 90.00 INR                       

BREAKING NEWS

വ്യാജ ഭീകരാക്രമണ പദ്ധതി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍ അറസ്റ്റില്‍; പിടികൂടിയത് മുന്‍ പ്രധാനമന്ത്രി മാല്‍ക്കോം ടേണ്‍ബുള്ളിനെ വധിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച കേസില്‍; അറസ്റ്റിലായത് ഉസ്മാന്‍ കവാജയുടെ സഹോദരന്‍ അര്‍സലന്‍ കവാജ

Britishmalayali
kz´wteJI³

സിഡ്‌നി: വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ കവാജയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന മാല്‍ക്കോം ടേണ്‍ബുള്ളിനെ വധിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്ന എന്ന പേരില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് അര്‍സലന്റെ പേരിലുള്ള കേസ്. ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ കൂടെ പഠിച്ച കമര്‍ നിസാമുദ്ദീന്‍ മാല്‍ക്കോമിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്നായിരുന്നു അര്‍സലന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ഒരു പ്രണയബന്ധത്തിന്റെ പേരിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായിരുന്നു ഇത്.

39 വയസുകാരനായ അര്‍സലാന്‍ പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നാണ് പിടിയിലായത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ഓഗസ്റ്റ് 30ന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെടുത്ത ഒരു നോട്ടുപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. സിഡ്‌നി ഓപ്പറ ഹൗസില്‍ വെച്ച് മാല്‍ക്കോമിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ആ നോട്ട്പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നത്.

എന്നാല്‍ ഇതിലുള്ള കൈയക്ഷരം പരിശോധിച്ചപ്പോള്‍ നിസാമുദ്ദീന്റേതല്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ നിസാമുദ്ദീനെതിരെയുള്ള കേസ് പൊലീസ് റദ്ദാക്കി. അര്‍സലന്‍ ഖ്വാജ തന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്ന് കണ്ടെത്തിയ പൊലീസ് അര്‍സലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു പേരും ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും ഈ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തര്‍ക്കമാണ് ഇങ്ങനെയൊരു കേസിലേക്ക് എത്തിച്ചതെന്നും സിഡ്‌നി അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ മിക്ക് വില്ലിങ് വ്യക്തമാക്കി. നിസാമുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചയില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വില്ലിങ് വ്യക്തമാക്കി. 35 ലക്ഷം രൂപ ജാമ്യത്തുകയില്‍ യൂണിവേഴ്‌സിറ്റിയുടെ 100 മീറ്ററിനപ്പുറം യാത്ര ചെയ്യരുതെന്ന നിര്‍ദേശത്തോട് കൂടിയാണ് ജാമ്യം.

ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങുന്ന ടെസ്റ്റിന് മുന്നോടിയായി നെറ്റ് പ്രാക്ടീസ് നടത്തുമ്പോഴാണ് ഉസ്മാന്‍ കവാജ അറസ്റ്റ് വാര്‍ത്ത അറിയുന്നത്. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category