1 GBP = 90.00 INR                       

BREAKING NEWS

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ഇന്ന്

Britishmalayali
ജോസ് ജോണ്‍

വല്‍ത്താംസ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനില്‍ ഇന്ന് വൈകുന്നേരം 6 മുതല്‍ നടക്കും. തിരുസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലെ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ് ദേവാലത്തില്‍ ഇന്ന് വൈകുന്നേരം 6 ന് നടക്കും.

രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്ന് വൈകുന്നേരം 6 ന് വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്ലയിന്‍ ഫാ: ജോസ് അന്ത്യാംകുളംഎംസിബിഎസിന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളും അവലോകനങ്ങളും നടന്നു വരുന്നു. 

വിശ്വാസ ജീവിതത്തിന്റെ പുതിയ പടവുകള്‍ കടന്ന്  മുന്നേറുന്ന സഭയോടു ചേര്‍ന്ന്  ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ: ജോസ് അന്ത്യാംകുളം അറിയിച്ചു. തിരുക്കര്‍മ്മള്‍ങ്ങള്‍ക്കു ശേഷം സ്‌നേഹ വിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category