1 GBP =93.80 INR                       

BREAKING NEWS

നിക്ക് ജോനാസിന് പ്രിയങ്ക ചോപ്രയേക്കാള്‍ പത്ത് വയസ് പ്രായം കുറവ്; ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങളോടെ കെട്ട് കല്യാണം പൂര്‍ത്തിയായി; ഡല്‍ഹിയിലെ റിസപ്ഷനില്‍ മോഡി മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ വിഐപികളുടെ നിര; ഒരാഴ്ചയായിട്ടും അവസാനിക്കാതെ ബോളിവുഡ് താരത്തിന്റെ വിവാഹ മാമാങ്കം

Britishmalayali
kz´wteJI³

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ തുടര്‍ന്നുള്ള ആഢംബരപൂര്‍ണവും പ്രൗഢവുമായ റിസപ്ഷന്‍ ഇന്നലെ ന്യൂദല്‍ഹിയില്‍ അരങ്ങേറി. ഈ പരിപാടിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ വിഐപികളുടെ നിര തന്നെയാണ് ദമ്പതികള്‍ക്ക് ആശംസ ചൊരിയാനെത്തിയിരുന്നത്. 36കാരിയായ പ്രിയങ്ക തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.  ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് ഇവരുടെ കെട്ട് കല്യാണം പൂര്‍ത്തിയായിരിക്കുന്നത്. എന്തായാലും ബോളിവുഡ് താരത്തിന്റെ വിവാഹ മാമാങ്കത്തിന്റെ അലയൊലികള്‍ ഒരാഴ്ചയായിട്ടും അവസാനിക്കാത്ത സ്ഥിതിയാണുള്ളത്. 

ഇന്നലത്തെ റിസപ്ഷനോട് അനുബന്ധിച്ച് തങ്ങളുടെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ഇരു താരങ്ങളും പരസ്പരം ആരാധനയോടെ നോക്കുന്നതും അടുത്തിടപഴകുന്നതുമായ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.ഇന്നലത്തെ ചടങ്ങിന് പ്രിയങ്ക മിന്നുന്ന സില്‍വര്‍ ലെഹെന്‍ഗയാണ് ധരിച്ചിരുന്നത്. ഇതിന് പുറമെ മുടിയിഴകളില്‍ വെളുത്ത റോസാപുഷ്ങ്ങളും അവര്‍ ചൂടിയിരുന്നു. മള്‍ട്ടി-ടയര്‍ സില്‍വര്‍ നെക്ക്ലെസും നീളമുള്ള ടിയര്‍ഡ്രോപ്പ് കര്‍ണാഭരണങ്ങളും, ചുവപ്പും വെള്ളി നിറത്തിലുളളതുമായ വളകളും പ്രിയങ്ക ധരിച്ചിരുന്നു.

ചടങ്ങിനിട തന്റെ ഭര്‍ത്താവിനെ തന്നെ ഉറ്റു നോക്കുന്ന പ്രിയങ്കയുടെ നിരവധി ആകര്‍ഷകങ്ങളായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  ഷാര്‍പ്പ് മിഡ്നൈറ്റ് ബ്ലൂ ജാക്കറ്റ് , ടൈ, ട്രൗസേര്‍സ് എന്നിവയായിരുന്നു നിക്കിന്റെ വേഷം.  രാജകീയമായ രീതിയില്‍ പുഷ്പാലംകൃതമായ വേദിയില്‍ നിന്നായിരുന്നു വധുവരന്‍മാര്‍ അത്ഥികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്. ഈ വേദിക്ക് പശ്ചാത്തലത്തില്‍ പ്രിയങ്കയുടെയും നിക്കിന്റെയും പേരുകളിലെ ആദ്യ അക്ഷരങ്ങള്‍ അഥവാ എന്‍പി എന്ന് സ്വര്‍ണാക്ഷരങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് കാണാമായിരുന്നു. 

നിക്കിന്റെ സഹോദരന്‍ ജോയ് ജോനാസും ഭാര്യ സോഫി ടേണറും നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസ് സീനിയറും അമ്മ ഡെനിസെയും പരിപാടിയില്‍ തിളങ്ങിയിരുന്നു. പ്രിയങ്കയുടെ അമ്മ മധുവും സഹോദരന്‍ സിദ്ധാര്‍ത്ഥും സ്റ്റേജില്‍ കയറി ഫോട്ടോയെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രിയങ്കയുടെയുടെയും നിക്കിന്റെയും വിവാഹത്തിനോട് അനുബന്ധിച്ചുള്ള വ്യത്യസ്തമായ ചടങ്ങുകള്‍ നടന്ന് വരുന്നുണ്ട്. ഇവയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിവാഹത്തിനോട്  അനുബന്ധിച്ച് പ്രിയങ്കയും നിക്കും അതിന് മുമ്പത്തെ തിങ്കളാഴ്ചയായിരുന്നു മുംബൈയിലെത്തിയത്.അന്ന് വൈകുന്നേരം ജുഹുവിലെ റസ്റ്റോറന്റില്‍ നിക്കിന്റെ സഹോദരന്‍ ജോയ്, ഭാര്യ സോഫി ടേണര്‍ എന്നിവരെ കണ്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിവാഹത്തിനോട് അനുബന്ധിച്ചുള്ള പൂജാ ചടങ്ങ് നടന്നത്.  തുടര്‍ന്ന് വ്യാഴാഴ്ചയും ശനിയാഴ്ചയും മെഹന്ദിയും പാശ്ചാത്യ ശൈലിയിലുള്ള വിവാഹവും  ജോധ്പൂരില്‍ വച്ച് നടന്നു. ഞായറാഴ്ചയായിരുന്നു ഉമൈദ് ഭവന്‍ പാലസില്‍ വച്ച് പ്രൗഢഗംഭീരമായ വിവാഹം നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category