
ശബരിമലയില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന അയ്യപ്പ ഭക്തിഗാനവുമായി സംഗീത സംവിധായകന് ബിജി പാല് രംഗത്ത്. അയ്യപ്പന് എന്ന സംഗീത ആല്‍ബത്തില്‍ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന വരികളാണ് ബിജിപാല്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച അയ്യപ്പ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബോധി സൈലന്റ് സ്കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ഋതുമതിയെ ആചാരമതിലിനാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന് എന്ന വരികളിലൂടെ യുവതീപ്രവേശനത്തെ പിന്തുണച്ച് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് ബിജിപാല്‍ രംഗത്തെത്തിയിരക്കുന്നത്. അയ്യപ്പന് എന്ന് പേരിട്ടിരിക്കുന്ന ഭക്തിഗാന ആല്‍ബത്തില്‍ ബിജിപാല്‍ ഹരിനാരായണന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ടിലെ ചില വരികളാണ് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. യുവതി പ്രവേശനത്തെ അനുകൂലിച്ച് വിധി വന്നിട്ടും ഹൈന്ദവ സംഘടനകള്‍ ശക്തമായി യുവതി പ്രവേശനത്തെ പ്രതിരോധിക്കുമ്പോള്‍ കുറിക്കുകൊള്ളുന്ന വരികളുമായിട്ടാണ് അയ്യപ്പ ആല്‍ബവുമായി ബിജിപാല്‍ എത്തുന്നത്. ഋതുമതിയെ ആചാരമതിലിനാല്‍ തടച്ചിടുന്ന ആര്യവേദസിതല്ല അയ്യനെന്നും ദ്രാവിഡനായ മലയരയന്റെ ദൈവമാണ് അയ്യനെന്നും വരികളിലൂടെ പറയുന്നു. യുവതീപ്രവേശനത്തെ പിന്തുണയ്ക്കുന്ന ഗാനത്തില്‍ ഇരുമുടിയിലല്ല നിന് ഹൃദയത്തിലാണെന്റെ ഗിരിമുടിയെന്നോതുമയ്യന് എന്നും പറയുന്നു.
ശബരിമല ബ്രാഹ്മണാധിനിവേശമാണ് എന്ന ചര്‍ച്ച കൊഴുക്കുമ്പോഴാണ് മലയരര് പൂജിച്ച ക്ഷേത്രമാണിതെന്ന് അകമഴിഞ്ഞ പിന്തുണ നല്കി ബിജിപാല്‍ ആല്‍ബവുമായി വരുന്നത്. ശബരിമല വിഷയം കത്തി നില്ക്കുമ്പോള് ആല്‍ബം ഏറെ ചര്‍ച്ചകള്‍ക്കും വിവാദാങ്ങള്ക്കും വഴിയൊരുക്കിയിരിക്കുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam