1 GBP = 90.00 INR                       

BREAKING NEWS

'ടീനേജുകാര്‍ക്ക് പ്രത്യേക കണ്‍വന്‍ഷന്‍ ബര്‍മിങാമില്‍; മാര്‍. ആലഞ്ചേരിക്കൊപ്പം ഫാ: സോജി ഓലിക്കലും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം ഉണ്ടാകുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മറ്റന്നാള്‍ ബര്‍മിങാമില്‍ നടക്കും. ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ ടീനേജുകാര്‍ക്കായി ഇത്തവണയും പ്രത്യേക കണ്‍വന്‍ഷന്‍ നടക്കും. നാം ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് വചനാധിഷ്ഠിതമായി ബോധ്യം നല്‍കുന്ന ശുശ്രൂഷകളാണ് ടീനേജുകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.


ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷ നടക്കും. കണ്‍വന്‍ഷന്‍ മറ്റന്നാള്‍ ശനിയാഴ്ച ബര്‍മിങാം ബഥേല്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ മിഷന്‍ ചാപ്ലയിനും വചന പ്രഘോഷകനുമായ ഫാ: ജോസ് അഞ്ചാനിക്കല്‍, അയര്‍ലന്റില്‍ നിന്നുമുള്ള ബ്രദര്‍ ജോമോന്‍ ജോസഫ് എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെക്ഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടൊപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു.' ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്' എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു.

കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മുഴുവനാളുകളെയും ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, Near J 1 of the M5, B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു അബ്രഹാം - 07859890267

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category