1 GBP = 90.00 INR                       

BREAKING NEWS

വിശ്വമാനവികതയുടെ സന്ദേശം മാനവരാശിയിലേക്ക് പകരുവാന്‍ ശ്രീ നാരായണ ധര്‍മ്മ സംഘം ഇംഗ്ലണ്ടിലും; ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഗംഭീരമായി

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ശ്രീനാരായണ ധര്‍മ്മ സംഘം യുകെയുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും നോര്‍ത്താംപ്ടണില്‍ വച്ചു നടന്നു. പ്രസിഡന്റ് കിഷോര്‍ രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സജീവ് ദിവാകരന്‍ എല്ലാ ശ്രീനാരായണീയരെയും ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ശ്രീകുമാര്‍ സദാനന്ദന്‍ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമോദ് കുമരകത്തിന്റെയും പ്രകാശ് വാസുവിന്റെയും നേതൃത്വത്തില്‍ ഗുരുപ്രഭാഷണവും കുടുംബാഗങ്ങള്‍ക്കായുള്ള സര്‍വ്വശൈര്യ പ്രാര്‍ത്ഥനയും ഇതോടനുബന്ധിച്ച് നടന്നു.

ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠനും നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട ഗുരു പ്രസാദ് സ്വാമികള്‍ ലോകമെങ്ങും ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിക്കുവാന്‍ ഈ സംഘടനയ്ക്ക് കഴിയുമാറാകട്ടെ എന്നു ആശംസകള്‍ നേര്‍ന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വ മാനവികതയുടെ സന്ദേശം മാനവരാശിയിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് മുഖ്യാതിഥി ശ്രീകുമാര്‍ സദാനന്ദന്‍ ആശംസിച്ചു. ഈ ചടങ്ങിനോട് അനുബന്ധിച്ച് സുരേഷ് വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍ അന്നദാനവും ബിന്‍സി അനിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു. എസ്എന്‍ഡിഎസ് കണ്‍വീനര്‍ വിനീഷ് നാരായണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

സംഘടനയുടെ ഔദ്യോഗിക ഭാരവാഹികള്‍
പ്രസിഡന്റ് - കിഷോര്‍ രാജ്, വൈസ് പ്രസിഡന്റ് - പ്രകാശ് വാസു, സെക്രട്ടറി - സജീവ് ദിവാകരന്‍, ജോയിന്റ് സെക്രട്ടറി - സുരേഷ് വട്ടക്കാട്ടില്‍, ട്രഷറര്‍ - അനില്‍, കണ്‍വീനര്‍ - വിനീഷ് നാരായണന്‍, ഡിവോഷണല്‍ ലീഡ് - പ്രകാശ് വാസു, കമ്മറ്റി അംഗം(വനിതി) ബിന്‍സി അനില്‍, ദീപു കെ ചന്ദ്ര.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category