1 GBP = 90.00 INR                       

BREAKING NEWS

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജീ മോളെ കണ്ടെത്തുന്നത് ഒരാഴ്ച്ചയ്ക്ക് ശേഷം രാമന്‍ തുരുത്ത് കായലില്‍; സൂര്യ നെല്ലിയിലും ചങ്ങനാശേരിയിലും ഒക്കെ സിഗ്‌നല്‍ തപ്പി പോയ പൊലീസ് ഒടുവില്‍ മൃതദേഹം തിരിച്ചറിഞ്ഞ് അന്വേഷണം മതിയാക്കി; ബ്യൂട്ടിഷനായി ജോലി ചെയ്തിരുന്ന ഭര്‍തൃമതിയായ യുവതിയുടെ കാണാതാകലിലും മരണത്തിലും ആകെ ദുരൂഹത

Britishmalayali
kz´wteJI³

മുളവുകാട്: ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയുടെ മൃതദേഹം ഒരാഴ്ച്ചയ്ക്ക് ശേഷം കായലില്‍ നിന്നും കണ്ടെടുത്തു. തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോളുടെ (26) മൃതദേഹമാണ് കാണാതായി ഒരാഴ്ച്ചയ്ക്ക് ശേഷം മുളവുകാട് രാമന്‍തുരുത്തിലെ കായലില്‍ കണ്ടെത്തിയത്. പിറവം പാലച്ചുവട് തുരുത്തേല്‍ അമല്‍ മനോഹറിന്റെ ഭാര്യയാണ്. തിങ്കള്‍ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ എങ്ങനെയാണ് ജീമോള്‍ ഇവിടെ എത്തിപ്പെട്ടെന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മുതല്‍ ജീമോളെ കാണാതാവുകയായിരുന്നു. ബ്യൂട്ടിഷനായി ജോലി ചെയ്തിരുന്ന ജീമോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് കായലില്‍ നിന്നും ജീമോളുടെ മൃതദേഹം കണ്ടെടുക്കുന്നത്.

കാണാതായതു മുതല്‍ മിക്കപ്പോഴും ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫോണ്‍ പ്രവര്‍ത്തിപ്പിച്ച അവസരങ്ങളില്‍ ആദ്യം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും പിന്നീട് സൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. ഒടുവില്‍ ഞായറാഴ്ച വല്ലാര്‍പാടത്താണു ഫോണ്‍ പ്രവര്‍ത്തിച്ചത്. മൃതദേഹം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. വൈകിട്ടു 3.30നു ഇടപ്പള്ളിച്ചിറ സെന്റ് ആന്‍ഡ്രൂസ് സിഎസ്ഐ പള്ളിയില്‍ സംസ്‌കാരം നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category