1 GBP = 90.00 INR                       

BREAKING NEWS

ജയില്‍ വാസത്തിനിടെ സൗഹൃദത്തിലായത് മൂന്നംഗ ക്രിമിനല്‍ സംഘം; ജാമ്യത്തിലിറങ്ങിയപ്പോള്‍ പണി കള്ളനോട്ടടി; ബാലുശ്ശേരിയിലെ രാജേഷിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത് ഒറിജിനലിനെ വെല്ലുന്ന രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ള നോട്ടുകള്‍: മൂവര്‍ സംഘത്തെ കയ്യോടെ പൊക്കി പൊലീസ്

Britishmalayali
kz´wteJI³

ബാലുശ്ശേരി: കള്ളനോട്ടു നിര്‍മ്മാണ കേസില്‍ മൂന്നംഗ സംഘം പൊലീസ് പിടിയിലായി. എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു 45), നല്ലളം താനില വൈശാഖ് (24) എന്നിവരെയാണു സിഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം.

ജയില്‍ വാസത്തിനിടെ സൗഹൃദത്തിലായ മൂവര്‍ സംഘം ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ കള്ളനോട്ടടി തൊഴിലായി തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി ഇവര്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിര്‍മ്മാണത്തിന്റെ ബുദ്ധികേന്ദ്രം വില്‍ബര്‍ട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീന്‍, വിവിധ തരം മഷികള്‍, നോട്ടിന്റെ വലുപ്പമുള്ള കടലാസുകള്‍ എന്നിവ സംഘടിപ്പിച്ചത്.

നോട്ടടിക്കാന്‍ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകള്‍, നിര്‍മ്മിച്ച കള്ളനോട്ടുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. പിടികൂടിയ രാസസംയുക്തങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. മാനിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ കേസില്‍ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസില്‍ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വില്‍ബര്‍ട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

രാജേഷിന്റെ രണ്ട് നില വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയത്. മുറി നിറയെ കള്ളനോട്ട് നിര്‍മ്മാണത്തിനു വേണ്ട സാമഗ്രികളായിരുന്നു. കള്ളനോട്ട് പ്രിന്റ് എടുക്കുന്ന രീതി വില്‍ബര്‍ട്ട് പൊലീസിനു കാണിച്ചുകൊടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സിഐ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയത്. എഎസ്ഐമാരായ കെ.എസ്.ശിവദാസന്‍, സുധാകരന്‍, കെ.സി.പൃഥ്വിരാജ്, സി.സുരേഷ്, സീനിയര്‍ സിപിഒ ശ്രീജ തുടങ്ങിയവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category