1 GBP = 90.00 INR                       

BREAKING NEWS

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കവാത്ത് മറന്ന വെള്ളാപ്പള്ളി പുറത്തിറങ്ങിയപ്പോള്‍ നിലപാട് മാറ്റിയെങ്കിലും വന്‍ മതിലില്‍ നിന്നും പിന്മാറാന്‍ ധൈര്യം പോരാ; ആദ്യയോഗത്തില്‍ നിന്നും ചെയര്‍മാന്‍ വിട്ടുനിന്നെങ്കിലും സര്‍ക്കാരിനെ തള്ളിപ്പറയാന്‍ പേടിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി; മുഖ്യമന്ത്രിയുടെ വലം കൈയായി മതില്‍ കെട്ടാന്‍ ഓടി നടക്കുന്നവരില്‍ പ്രധാനി യുവതികളെ തടഞ്ഞ കേസിലെ പ്രതിയായ സുഗതന്‍ മാത്രം; ശിവഗിരി തീര്‍ത്ഥാടന ദിവസം മതില്‍ നടത്തുന്നത് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം തുടരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: എന്തുവന്നാലും വനിതാ മതിലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എസ് എന്‍ ഡി പി യോഗം ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്ത എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉറച്ച നിലപാടുകളാണ് അന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്ക് അടുത്തിരുന്ന് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്ന് വെള്ളാപ്പള്ളി പിന്നോട്ട് പോയിട്ടുണ്ട്. നവോത്ഥാന മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശദീകരിക്കുകയും ചെയ്തു. ഇന്നലെ ചേര്‍ന്ന നവോത്ഥാന മതിലിന്റെ സംഘാടക സമിതി യോഗത്തില്‍ വെള്ളാപ്പള്ളി എത്തിയതുമില്ല. എന്നാല്‍ മതിലുമായി സഹകരിക്കുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതോടെ ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സിപി സുഗതന്‍ സംഘാടക സമിതിയിലെ പ്രധാനിയായി മാറുകയും ചെയ്തു.

ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ജനുവരി ഒന്നിനു നടത്തുന്ന വനിതാമതില്‍ മറ്റൊരു ദിവസമാക്കാന്‍ സമ്മര്‍ദ്ദം ശക്തമാണ് ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് ശിവഗിരി തീര്‍ത്ഥാടനം. ബുധനാഴ്ച നടന്ന സംഘാടക സമിതിയോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം പ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, തീയതി മാറ്റാന്‍ സാധ്യതയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും സംഘാടക സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറും പറഞ്ഞു. തീര്‍ത്ഥാടനത്തിന് പ്രയാസം വരാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ വരുത്തുകയെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നാണ് എസ് എന്‍ ഡി പിയുടെ പ്രതീക്ഷ. ഇല്ലാത്ത പക്ഷം ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള നീക്കമായി ബിജെപി വിഷയം ഏറ്റെടുക്കും.

തീര്‍ത്ഥാടനത്തിന്റെ പ്രധാന പരിപാടികള്‍ 30, 31 തീയതികളിലാണ്. ജനുവരി ഒന്നിന് ചടങ്ങുകള്‍ കുറവാണ്. എങ്കിലും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് സംഘാടക സമിതിയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. സര്‍ക്കാര്‍ പരിപാടിയായി ഇത് മാറുമെന്നും സൂചനയുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഓരോ ജില്ലയിലേയും ഏകോപന ചുമതല സര്‍ക്കാര്‍ നല്‍കും. നവോത്ഥാനത്തിന് വേണ്ടിയുള്ള മതിലിന്റെ അജണ്ട ശബരിമലയിലെ യുവതീ പ്രവേശനമാണോ എന്നതില്‍ ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകില്ലെന്നാണ് സൂചന. ഒന്നും വിശദീകരിക്കാതെ പരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ബുധനാഴ്ചത്തെ ആലോചനായോഗത്തില്‍ നവോത്ഥാനമൂല്യസംരക്ഷണ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കാത്തതില്‍ സര്‍ക്കാരിന് ആശങ്കയില്ല. എല്ലാ യോഗത്തിലും പങ്കെടുക്കില്ലെന്നു നേരത്തേ പറഞ്ഞതാണെന്നും ബുധനാഴ്ച യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധിയെ ചുമതലപ്പടുത്തിയിരുന്നെന്നും വെള്ളാപ്പള്ളിയും പറഞ്ഞു. വനിതാ മതിലില്‍നിന്ന് പിന്മാറുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദം നേരിട്ട ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതനാണ് കാര്യങ്ങള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആവശ്യം ഉണ്ടായതിനാലാണ് യോഗത്തില്‍ വരാതിരുന്നതെന്ന് എസ്.എന്‍. ട്രസ്റ്റ് മുന്‍ പ്രസിഡന്റും ശ്രീനാരായണ ധര്‍മവേദി ഭാരവാഹിയുമായ സി.കെ. വിദ്യാസാഗര്‍ പറഞ്ഞു.

'കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യം സംരക്ഷിക്കുക, സ്ത്രീ- പുരുഷ സമത്വം' എന്നീ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന വനിത മതിലിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് കാസര്‍ഗോഡ് നഗരം മുതല്‍ തുടങ്ങുന്ന മതില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് അറിയിച്ചു. ഏകദേശം 620 കിലോമീറ്ററോളം നീണ്ടുനില്‍ക്കും. വൈകീട്ട് നാലു മണിക്ക് തുടങ്ങുന്ന പരിപാടി 4.15 ഓടെ അവസാനിക്കും. 30.15 ലക്ഷം പേരെയാണ് വനിതാ മതിലിന് കൈകോര്‍ക്കാന്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ പങ്കാളിത്തം ഇതിനേക്കാള്‍ കൂടാന്‍ സാദ്ധ്യതയുണ്ട്. ജാതിമത ഭേതമന്യേ എല്ലവര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്ന് കണ്‍വീനര്‍ അറിയിച്ചിട്ടുണ്ട്.

പ്രചരണത്തിന് പിആര്‍ഡിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വനിതാ മതിലിന്റെ തീയതി മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. മതിലിന്റെ വിജയത്തിന് സ്ത്രീകളെ ഉള്‍പ്പെടുത്തി 21 അംഗ സെക്രട്ടേറിയറ്റും രൂപീകരിച്ചു. വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടുന്നതിനെ പ്രതിപക്ഷം വലിയതോതില്‍ വിമര്‍ശിക്കുന്നതിനിടെയാണ് സംഘാടനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനാണ്. 10, 11, 12 തീയതികളില്‍ ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപം നല്‍കും.

വനിതാ മതിലിന്റെ സംഘാടക സമിതിയില്‍ സ്ത്രീകള്‍ ഇല്ലെന്ന പരാതിക്കും പരിഹാരമായി. ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗം വനിതകളെ മാത്രം ഉള്‍പ്പെടുത്തി 21 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. തീയതി മാറ്റണമെന്ന കാര്യത്തില്‍ ഇന്നത്തെ സംഘാടക സമിതിയില്‍ അന്തിമ തീരുമാനമാകുമെന്നാണ് സൂചന. വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് എസ്എന്‍ഡിപിയുടെ കടമയും ബാധ്യതയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസിലെ പ്രതിയാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സുഗതന്‍. ഇത് വിവാദമായിരുന്നു. ബാബറി മസ്ജിദ് പൊളിച്ച കര്‍സേവയുടേയും ഭാഗമായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ സുഗതനെയും മുഖ്യമന്ത്രി കൈവിടില്ല. സംഘാടക സമിതിയില്‍ നിര്‍ണ്ണായക സ്ഥാനത്ത് സുഗതന്‍ ഉണ്ടാകും.

മുഖ്യ സംഘാടക ചുമതലയില്‍ നിന്ന് വെള്ളാപ്പള്ളി പിന്നോട്ട് പോകുമെന്ന് സര്‍ക്കാരിന് അറിയാം. എങ്കിലും വെള്ളാപ്പള്ളി പൂര്‍ണ്ണമായും പിന്മാറുകയുമില്ല. ഈ സാഹചര്യത്തില്‍ മതിലിന്റെ നേതൃത്വം പുന്നല ശ്രീകുമാറിനും സുഗതനുമായി മാറും. ഇവര്‍ക്ക് സംഘാടനത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നതിന് വേണ്ടിയാണ് മറ്റ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category