1 GBP = 90.00 INR                       

BREAKING NEWS

യുവതീ പ്രവേശന വിഷയം വഷളാക്കാന്‍ 40 അംഗ യുവതികളുമായി തമിഴ്നാട്ടില്‍ നിന്നും ഹിന്ദു മൗലികവാദി സംഘടന എത്തുന്നു; സന്നിധാനത്ത് കയറും മുമ്പ് എരുമേലി വാവരു പള്ളിയുടെ പ്രാര്‍ത്ഥനാലയത്തില്‍ കയറി കലാപം ഉണ്ടാക്കാന്‍ നീക്കം; കേരളത്തെ വര്‍ഗ്ഗീയ കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹിന്ദു മൗലിക വാദികളുടെ നീക്കം ചോര്‍ത്തി കരുതലെടുത്ത് പൊലീസ്

Britishmalayali
kz´wteJI³

നിലയ്ക്കല്‍: ശബരിമലയിലേക്ക് അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ട്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ത്ഥനാലയത്തില്‍ കടന്ന് വര്‍ഗ്ഗീയ ലഹളയുണ്ടാക്കുകയാണ് ലക്ഷ്യം. വാവരുപള്ളിയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ നിസ്‌കാരത്തിനുള്ള സ്ഥലത്ത് മുസ്ലിം പുരുഷന്മാര്‍ക്ക് മാത്രമേ കയറാനാകൂവെന്നാണ് തമിഴ്നാട്ടിലെ ഹൈന്ദവസംഘടനയുടെ വാദം. ഈ സ്ഥലത്ത് കയറി പ്രശ്നമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. യുവതികള്‍ വരുന്നത് എപ്പോഴാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും തിങ്കളാഴ്ച എ.ഡി.ജി.പി. അയച്ച റിപ്പോര്‍ട്ടിലില്ല. അതുകൊണ്ട് തന്നെ ഈ തീര്‍ത്ഥാടന കാലം മുഴുവന്‍ നിരീക്ഷണം ശക്തമാക്കും.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും എന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടിയാണ് തമിഴ്നാട്ടിലെ സംഘടനയുടെ ശ്രമം. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. ഏരുമേലിയില്‍ പ്രശ്മുണ്ടാകുമ്പോള്‍ ഇവരെ പൊലീസ് തടയും. ഇതോടെ സന്നിധാനത്തേക്ക് പോകേണ്ടിയും വരില്ല. മുസ്ലിം പള്ളിയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെന്ന ചര്‍ച്ച ഉയര്‍ത്താനാണ് ഹിന്ദു മൗലികവാദ സംഘടനയുടെ ശ്രമം. ഇതു സംബന്ധിച്ച് നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്പി.മാര്‍ക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്.

എരുമേലി വാവരുപള്ളിയിലെ പ്രാര്‍ത്ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്തുപ്രവേശിക്കാന്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് എ.ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി. ഒന്നിലേറെ ഹൈന്ദവ സംഘടനകള്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതായി പൊലീസിന് സംശയമുണ്ട്.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കള്‍ കക്ഷി. ശബരിമലയില്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേനം അനുവദിച്ച സുപ്രീം കോടതി വിധിയക്കു പിന്നാലെയാണ് അര്‍ജുന്‍ സമ്പത്ത് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. ഓരോ ക്ഷേത്രത്തിനും ആചാരങ്ങള്‍ സംബന്ധിച്ച് ഓരോ കീഴ്വഴക്കങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കണമെന്നും ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയില്‍ ആചാര ലംഘനം ഈ സംഘടന ലക്ഷ്യമിടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാല്‍ വാവര് പള്ളിയില്‍ പ്രശ്നമുണ്ടായാല്‍ അത് പുതിയ വിഷയങ്ങളിലേക്ക് വിവാദമെത്തും. ഇതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി എരുമേലി വാവര് പള്ളി അധികൃതര്‍ രംഗത്ത് വന്നിരുന്നു. എരുമേലി പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുന്‍പും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി. വിധിക്ക് മുന്‍പ് തന്നെ വാവര് പള്ളിയിലേക്ക് സ്ത്രീകള്‍ എത്താറുണ്ടെന്നും അവര്‍ വലംവയ്ക്കുമായിരുന്നു എന്നും മഹല്ല് കമ്മറ്റി വ്യക്തമാക്കി. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരുമെന്നും മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാന്‍ അറിയിച്ചിരുന്നു. എന്നാല്‍ നിസ്‌കാര സ്ഥലത്ത് സ്ത്രീകളെ കയറ്റിയാല്‍ അത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ വിലയിരുത്തല്‍

തീവ്ര നിലപാടുമായാണ് ഹിന്ദു മക്കള്‍ കക്ഷി തമിഴ്നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. വാലന്റൈന്‍സ് ഡേയില്‍ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചര്‍ച്ചയായി. ണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശാര്‍മിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കള്‍ കക്ഷി എത്തിയതും വിവാദമായിരുന്നു. കൊഡൈക്കനാലിലെ രജിസ്ട്രര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരിക്കുന്നത്. മണിപ്പൂര്‍ സ്വദേശിനിയായ ഇവര്‍ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാല്‍ തെരഞ്ഞെടുത്തുവെന്നാണ് മക്കള്‍ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്‌തോളു എന്നും ഇവര്‍ പറയുന്നു. നക്‌സല്‍ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സര്‍ക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കള്‍ കക്ഷി അവകാശപ്പെട്ടിരുന്നു.

നയന്‍താര മദ്യവില്‍പന കേന്ദ്രത്തില്‍ എത്തി ബിയര്‍ വാങ്ങുന്ന വീഡിയോക്കെതിരെയും ഹിന്ദു മക്കള്‍ കക്ഷി രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ നാനും റൗഡിതാന്‍ തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ ബാറില്‍ പോയി മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ ഇത്തരം പ്രതിഷേധങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു മക്കള്‍ കക്ഷി ആരോപിച്ചിരുന്നു. ഇങ്ങനെ എന്തിന് ഏതിനും അഭിപ്രായം പറയുന്ന സംഘടനയാണ് ഹിന്ദു മക്കള്‍ കക്ഷി. രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രതീക്ഷയോടെ കാണുന്നതും ഇവരാണ്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സൂചന.

പ്രണയ ദിനം ആഘോഷിക്കാനെത്തിയ കമിതാക്കളെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിപ്പിക്കാന്‍ ഹിന്ദു മക്കള്‍ കച്ചി പ്രവര്‍ത്തകരുടെ ശ്രമ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തിരുനല്‍വേലി കലക്ടറേറ്റിനു മുന്നിലാണു സംഭവം. കലക്ടറേറ്റിനു മുന്നിലെ സയന്‍സ് സെന്ററിനു സമീപം പത്തോളം യുവാക്കളാണു നിര്‍ബന്ധിത വിവാഹ കര്‍മത്തിനു വിധേയരായത്. താലി മാലയുമായി രംഗത്തെത്തിയ സ്ത്രീയുള്‍പ്പെടെ ആറു ഹിന്ദു മക്കള്‍ കച്ചി പ്രവര്‍ത്തകര്‍ ഇവര്‍ക്കു മാല കൈമാറാന്‍ ശ്രമിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category