1 GBP = 90.00 INR                       

BREAKING NEWS

എന്തുകൊണ്ടാണ് ചില പുരുഷന്‍മാരുടെ ലൈംഗികാവയവം തീരെ ചെറുതായിരിക്കുന്നത്? അമ്മ ഫ്രൈയിംഗ് പാന്‍ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടര്‍ പ്രൂഫ് വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്താല്‍ കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ വലുപ്പം കുറയുമെന്ന് പഠന റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ങ്ങളുടെ ലൈംഗികാവയവത്തിന് നീളം കുറവാണെന്ന് പരിതപിക്കുന്ന ചില പുരുഷന്‍മാരുണ്ട്. അമ്മ ഫ്രൈയിംഗ് പാന്‍ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടര്‍ പ്രൂഫ് വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്താല്‍ വയറ്റിലുള്ള കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ നീളം കുറയുമെന്നാണ് ഏറ്റവും പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. നോണ്‍-സ്റ്റിക്ക് ഫ്രൈയിംഗ് പാനിലെയും ഫുഡ് പാക്കേജിംഗിലെയും രാസവസ്തുക്കളുമായി ഗര്‍ഭിണിയായ സ്ത്രീ അമിതമായി ഇടപഴകുന്നത് ഗര്‍ഭത്തിലുള്ള ആണ്‍കുഞ്ഞിന്റെ ലൈംഗികാവയവത്തിന്റെ വലുപ്പത്തെ കുറയ്ക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

പിഎഫ്സിഎസ് എന്നറിയപ്പെടുന്ന രാസവസ്തുക്കളാണ് പുരുഷ ഹോര്‍മോണുകളില്‍ ഇടപെട്ട് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അതായത് ഉയര്‍ന്ന അളവിലുള്ള പിഎഫ്സിഎസുകളുമായി അടുത്തിടപഴകുന്നതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗവളര്‍ച്ച ചുരുങ്ങുകയാണ് ചെയ്യുന്നത്. അമിതമായ മലിനീകരണ ഭീഷണിയുള്ള ഇടങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ ലിംഗം അങ്ങനെയല്ലാത്തവരുടെ ലിംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.25 സെമീ നീളവും 6.3 ശതമാനം വണ്ണവും കുറവായിരിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ വച്ച് മാത്രമല്ല കുഞ്ഞുങ്ങളെ പിഎഫ്സിഎസ് സ്വാധീനിക്കുകയെന്നും മറിച്ച് കൗമാരപ്രായത്തിലും ഇത് പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇത്തരത്തില്‍ ദോഷകരമായി വര്‍ത്തിക്കുന്ന കെമിക്കലുകള്‍ വാട്ടര്‍പ്രൂഫ് വസ്ത്രങ്ങളിലും ഭക്ഷ്യപദാര്‍ത്ഥങ്ങളിലുള്ള ഗ്രീസ്പ്രൂഫ് പാക്കേജിംഗിലും കാണാമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ടെസ്റ്റോസ്റ്റെറോണ്‍ ലെവലിനെ കുറയ്ക്കുകയും ചെയ്യുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാദുവയിലെ ഗവേഷകരാണ് ഈ നിര്‍ണായകമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ശരാശരി 18 വയസുള്ള 383 പുരുഷന്‍മാരുടെ ലിംഗത്തിന്റെ അളവിനെ കണക്കാക്കിയും നിരീക്ഷിച്ചുമാണ് ഗവേഷകര്‍ ഈ നിഗമനങ്ങളിലെത്തിയിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുല്‍ പിഎഫ്സിഎസ് മലിനീകരണമുള്ള നാലിടങ്ങളിലൊന്നാണ് വെനീസിനടുത്തുളള പാദുവ. ഇവിടുത്തെ ടെഫ്ലോന്‍ കോട്ടിംഗ് യൂണിറ്റിന് വേണ്ടിയാണ് ഇത് പരിധി വിട്ട് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസായം ഇവിടെ 2013ല്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.  പെര്‍ഫ്ലൂറോല്‍കില്‍ കോമ്പൗണ്ട്സ് എന്നാണീ രാസവസ്തുക്കള്‍ ഔദ്യോഗികമായി അറിയപ്പെടുന്നത്. നെതര്‍ലാന്‍ഡ്സിലെ ഡോര്‍ഡ്രെച്ട്ട്, ചൈനയിലെ ഷാന്‍ഡോന്‍ഗ്, യുഎസിലെ വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലും ഈ രാസവസ്തുക്കളുടെ പരിധി വിട്ട സാന്നിധ്യമുണ്ട്. ഈ രാസവസ്തുക്കള്‍ രക്ത ചംക്രമണത്തിലെത്തുന്നതിന്റെ ഫലമായി  ശരീരത്തിലുപയോഗിക്കുന്ന പുരുഷ ലൈംഗിക ഹോര്‍മോണിനെ കുറയ്കകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ ആത്യന്തികമായി പുരുഷ വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category