1 GBP = 90.00 INR                       

BREAKING NEWS

ക്ലിന്റനും ഒബാമയും മിഷേലും കൈകൊടുത്തിട്ടും ട്രംപിന്റെ മുഖത്തു പോലും നോക്കാതെ ഹില്ലാരി ക്ലിന്റണ്‍; അടക്ക് കഴിയും മുമ്പ് സ്ഥലം കാലിയാക്കി അമേരിക്കന്‍ പ്രസിഡന്റ്; ബുഷ് സീനിയറിന്റെ സംസ്‌കാര സമയത്ത് നടന്ന് ചില കൗതുക കാഴ്ചകള്‍

Britishmalayali
kz´wteJI³

ന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അഥവാ സീനിയര്‍ ബുഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ പ്രസിഡന്റുമാരും ഭാര്യമാരും എത്തിച്ചേര്‍ന്നു. ബരാക് ഒബാമയും ഭാര്യ മിഷേലും ബില്‍ ക്ലിന്റണും ഭാര്യ ഹില്ലാരി ക്ലിന്റണും മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പുറമെ ഇവര്‍ക്കൊപ്പം ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും സന്നിഹിതരായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിച്ചിരുന്ന ഹില്ലാരി ക്ലിന്റണ്‍ അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ലെന്നത് വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.

ക്ലിന്റനും ഒബാമയും കൈകൊടുത്തിട്ടും ട്രംപിന്റെ മുഖത്ത് പോലും ഹില്ലാരി നോക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ സാമീപ്യമുണ്ടായപ്പോഴെല്ലാം ഹില്ലാരി മുഖം കനപ്പിക്കുന്നത് കാണാമായിരുന്നു. സീനിയര്‍ ബുഷിന്റെ സംസ്‌കാരം കഴിയുന്നതിന് മുമ്പ് തന്നെ ട്രംപും ഭാര്യയും സ്ഥലം വിടുകയും ചെയ്തിരുന്നു. എന്തായാലും സംസ്‌കാര സമയത്തുണ്ടായ ഈ കാഴ്ചകള്‍ വളരെ കൗതുകകരമാണ്. ട്രംപും ഭാര്യയും മുന്‍നിരയില്‍ ഇരിക്കാനെത്തിയപ്പോള്‍ മറ്റുള്ളവര്‍ മാനിച്ചെങ്കിലും ഹില്ലാരി അവരെ കണ്ട ഭാവം നടിക്കാതെ തീര്‍ത്തും അവഗണിച്ചുവെന്നാണ് വീഡിയോയും ഫോട്ടോയും വെളിപ്പെടുത്തുന്നത്.
 
ട്രംപും മെലാനിയയും സീറ്റുകളില്‍ വന്നിരിക്കുമ്പോള്‍ ഹില്ലാരി നേരെ തുറിച്ച് നോക്കിയിരിക്കുകയായിരുന്നു ചെയ്തത്. ട്രംപ് ഒബാമയ്ക്കും പത്നിക്കും കൈകൊടുത്തിരുന്നു. മെലാനിയ ഒബാമമാര്‍ക്കും ബില്‍ ക്ലിന്റണും മാത്രമാണ് കൈ കൊടുത്തത്. വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലിലേക്ക് മുന്‍ പ്രസിഡന്റിന്റെ മൃതദേഹമെത്തുന്നതും കാത്തായിരുന്നു ഇവര്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ബില്‍ ക്ലിന്റണും ഹില്ലാരിയും ട്രംപിനും മെലാനിയക്കും രണ്ട് സീറ്റകലെ മാത്രമായിരുന്നു ഇരുന്നതെങ്കിലും ഹില്ലാരി ട്രംപിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.
ആദ്യ നിരയിലെ ആദ്യ സീറ്റിലായിരുന്നു ട്രംപ് ഇരുന്നത്. തുടര്‍ന്ന് അടുത്ത സീറ്റില്‍ മെലാനിയയും സ്ഥാനം പിടിച്ചു. തുടര്‍ന്ന് അടുത്ത സീറ്റില്‍ ഒബാമയും മിഷേലുമായിരുന്നു ഇരുന്നത്. അതിനടുത്ത സീറ്റുകളിലായിരുന്നു ബില്‍ ക്ലിന്റനും ഹില്ലാരിയും ഉപവിഷ്ടരായത്. തന്റെ പിതാവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ ഈ വിശിഷ്ടാതിഥികളെ മുന്‍ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യൂ ബുഷ് ഹസ്തദാനം ചെയ്യുന്നതും കാണാമായിരുന്നു. മറ്റൊരു മുന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടറും ഭാര്യ റോസലിന്‍ കാര്‍ട്ടറും പരിപാടിക്കെത്തിയിരുന്നു. ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങിന് ശേഷം മുന്‍ പ്രസിഡന്റുമാരും ഭാര്യമാരും ഒത്ത് ചേര്‍ന്ന പരിപാടി ഇതാദ്യമായിട്ടായിരുന്നുവെന്ന പ്രത്യേകതയും ഇന്നലത്തെ ചടങ്ങിനുണ്ട്.
മുന്‍ പ്രസിഡന്റിന്റെ മൃതദേഹം കത്തീഡ്രലില്‍ എത്തിയ ഉടന്‍ ട്രംപും ഭാര്യയും സ്ഥലം വിട്ടതും ഏവരുടെയും ശ്രദ്ധ കവര്‍ന്നിരുന്നു. അതായത് ഇന്നലെ ഉച്ചയ്ക്ക് 1.14ന് തന്നെ ട്രംപും മെലാനിയയും കത്തീഡ്രല്‍ വിട്ടിരുന്നു. തുടര്‍ന്ന് 1.25ന് ട്രംപ് വൈറ്റ് ഹൗസിലെത്തുകയും ചെയ്തു. ഹില്ലാരിയുമായും തന്റെ മുന്‍ഗാമികളായി പ്രസിഡന്റുമാരുമായും സംസാരിക്കുന്നത് ഒഴിവാക്കുന്നതിനാണ് ട്രംപ് നേരത്തെ സ്ഥലം വിട്ടതെന്നും സൂചനയുണ്ട്.
2016ലെ വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും ഹില്ലാരിയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിലുള്ള ശക്തമായ പ്രചാരണമായിരുന്നു നടത്തിയിരുന്നത്. അത് അവരുടെ വ്യക്തിബന്ധങ്ങളെ വരെ ഉലച്ചിരിക്കുന്നുവെന്നാണ് ഇന്നലത്തെ ഹില്ലാരിയുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category