1 GBP = 90.00 INR                       

BREAKING NEWS

പത്ത് വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പില്‍ വീഴ്ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രം! പ്രിയങ്ക ചോപ്രയെ വംശീയമായി അധിക്ഷേപിച്ച് ഭര്‍ത്താവ് നിക്ക് ജോനാസിനെ കുഴിയില്‍ ചാടിച്ചതിനെ വിമര്‍ശിച്ച് അമേരിക്കന്‍ മാസികയില്‍ ലേഖനം

Britishmalayali
kz´wteJI³

മേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിനെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചതിനെ വംശീയപരമായി അധിക്ഷേപിച്ച് യുഎസ് മാസികയായ ദി കട്ട് ലേഖനമെഴുതിയതിലുള്ള പ്രതിഷേധം ശക്തമാകുന്നു. പത്തു വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പില്‍ വീഴ്ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രമാണെന്നാണ് ഈ മാസിക ആരോപിച്ചിരിക്കുന്നത്. ഭര്‍ത്താവ് നിക്ക് ജോനാസിനെ കുഴിയില്‍ ചാടിക്കുകയായിരുന്നു പ്രിയങ്ക ചെയ്തതെന്നും മാസിക വിമര്‍ശിക്കുന്നു. 'മോഡേണ്‍ ഡേ സ്‌കാം ആര്‍ട്ടിസ്റ്റ്' എന്ന പേരിലാണ് ഈ മാസികയില്‍ പ്രിയങ്കയ്ക്കെതിരെ ലേഖനം എഴുതിയത്.

ലേഖനം വന്‍ വിവാദമായതോടെ മാസികയുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ഇത് പ്രചരിക്കുകയാണ്. ഈ ലേഖനത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ജോനാസിന്റെ സഹോദരന്‍ ജോയും അദ്ദേഹത്തിന്റെ ഭാര്യയായ സോഫി ടേണറും മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. ഈ ലേഖനം തീര്‍ത്തും അനുചിതവും മര്യാദയില്ലാത്തതുമാണെന്നാണ് ലേഖനം പുറത്ത് വന്നയുടന്‍ ടേണര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. 36കാരിയായ പ്രിയങ്ക ചോപ്ര 26കാരനായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇന്ത്യയില്‍ വിവാഹത്തിനോട് അനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ടു നിന്ന വിശദമായ ചടങ്ങുകളും അരങ്ങേറിയിരുന്നു.

ഈ ലേഖനം ലൈംഗികപരമായും വംശീയപരമായും പ്രിയങ്കയെ അധിക്ഷേപിക്കുന്നതാണെന്ന് വിമര്‍ശിച്ച് ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരുന്നത്. യക്ഷിക്കഥ പോലുള്ള ഇവരുടെ പ്രണയത്തിലും സ്വപ്നസമാനമായ വിവാഹത്തിലും ലോകം മതിമറന്നിരിക്കേണ്ടെന്നും തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി തികച്ചും ആസൂത്രിതമായി പ്രിയങ്ക ജോനാസിനെ വളച്ചെടുത്ത് വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇതിലൂടെ ഹോളിവുഡില്‍ കയറിപ്പറ്റുകയാണ് പ്രിയങ്കയുടെ ലക്ഷ്യമെന്നും ദി കട്ട് മാസിക മുന്നറിയിപ്പേകുന്നു.

തന്റെ ആഗ്രഹത്തിനെതിരായി നിക്ക് ജോനാസ് പ്രിയങ്കയുമായുള്ള ബന്ധത്തില്‍ പെട്ട് പോയെന്നുമാണ് ഈ ലേഖനം പ്രമോട്ട് ചെയ്യുന്നതിനായി ദി കട്ട് മാസിക ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ദമ്പതിമാരുടെ ആരാധകരില്‍ നിന്നും എതിര്‍പ്പുകളുടെ പ്രവാഹമുണ്ടായതിനെ തുടര്‍ന്ന് സംഭവം വിവാദമായതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. പ്രിയങ്ക തീര്‍ത്തും പണത്തിന് വേണ്ടി ആര്‍ത്തി പൂണ്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീയാണെന്നും തന്റെ കരിയറില്‍ പുരോഗതിയുണ്ടാക്കാനായി ഹോളിവുഡ് സ്വപ്നം കണ്ട് അതിലേക്കുളള ഒരു ചവിട്ട് പടിയെന്ന നിലയില്‍ മാത്രമാണ് നിക്ക് ജോനാസിനെ കാണുന്നതെന്നും ദി കട്ടില്‍ വന്ന ലേഖനം ഉയര്‍ത്തിക്കാട്ടുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category