1 GBP = 90.00 INR                       

BREAKING NEWS

കാണ്‍പൂരിലെ പെന്തക്കോസ്ത് പ്രാര്‍ ത്ഥനാലയത്തില്‍ കയറിയ 150ലധികം ആക്രമികള്‍ എല്ലാം നശിപ്പിച്ചു; മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പാസ്റ്ററുടെ ഭാര്യ ആശുപത്രിയില്‍; ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴിലെ ക്രിസ്ത്യന്‍ പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

ന്ത്യയില്‍ ക്രിസ്ത്യന്‍ വിരുദ്ധതയുടെ കേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ രംഗത്തെത്തി. മുസ്ലീങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും യുപിയിലെ ഹിന്ദു തീവ്രവാദികള്‍ വെറുതെ വിടുന്നില്ലെന്നാണ് ഈ മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ദിവസം കാണ്‍പൂരിലെ പെന്തക്കോസ്ത് പ്രാര്‍ത്ഥനാലയത്തില്‍ കയറിയ 150ല്‍ അധികം വരുന്ന ആക്രമികള്‍ എല്ലാം നശിപ്പിച്ച സംഭവം ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് വിദേശ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മര്‍ദനത്തില്‍ പരിക്കേറ്റ് പാസ്റ്ററുടെ ഭാര്യ ആശുപത്രിയിലാണെന്ന കാര്യവും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഡിസംബര്‍ രണ്ടിന് കാണ്‍പൂരിലെ പ്രൈവറ്റ് സര്‍വീസില്‍ നടന്ന ആക്രമണത്തെയാണ് വിദേശ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ആക്രമണത്തെക്കുറിച്ച് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടുമുണ്ട്. പാസ്റ്റര്‍ എ.ബി. സിംഗ് നേതൃത്വം നല്‍കിയിരുന്ന സര്‍വീസിലേക്ക് ഹിന്ദുതീവ്രവാദികള്‍ ഇരച്ച് കയറി എല്ലാം നശിപ്പിച്ചുവെന്നാണ് ഐസിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

തന്റെ ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാസ്റ്ററുടെ ഭാര്യയെ ആക്രമികള്‍ മര്‍ദിച്ച് അവശയാക്കിയത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാ ക്രിസ്ത്യാനികളെയും ആക്രമികള്‍ പിന്തുടര്‍ന്ന് മര്‍ദിച്ചുവെന്നും ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന ക്രിസ്ത്യന്‍ പീഡനത്തിനെതിരെ ശബ്ദമുയര്‍ത്താനാണ് ഇന്റര്‍നാഷണല്‍ മീഡിയ ഈ അവസരത്തില്‍ പരമാവധി ശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഹിന്ദു തീവ്രവാദികളെ സമര്‍ത്ഥമായി ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും വിവിധ വിദേശപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

2018ന്റെ ആദ്യ പകുതിയില്‍ മാത്രം യുപിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 26 ആക്രമണങ്ങള്‍ അരങ്ങേറിയെന്നും ഇന്ത്യയില്‍ മറ്റെവിടയും ഇത്തരത്തില്‍ ആക്രമണങ്ങളില്ലെന്നുമാണ് യുപിയിലെ റിലീജിയസ് ഫ്രീഡം എന്‍ജിഒ എഡിഎഫ് ഇന്ത്യ വെളിപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളാണെന്നതിന്റെ പേരില്‍  ഈ വര്‍ഷം വംശീയ വെറി നിറഞ്ഞ 79 കുറ്റകൃത്യങ്ങളാണ് യുപിയിലുണ്ടായിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും  ഈ വിധത്തിലുള്ള ഇത്രയും ആക്രമണങ്ങള്‍ നടന്നിട്ടില്ല.

ലോയര്‍മാര്‍, ക്രിമിനോളജിസ്റ്റുകള്‍, സിവില്‍ റൈറ്റ്സ് ആക്ടിവിസ്റ്റുകള്‍, തുടങ്ങിയവരുടെ കൂട്ടായ്മയായ പ്രൊജക്ട് ഡോട്ടോ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച് രേഖപ്പെടുത്തി പുറത്ത് വിട്ടിരിക്കുന്നത്. ആര്‍എസ്എസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദു യുവ വാഹിനി എന്നറിയപ്പെടുന്ന ഹിന്ദു യുവാക്കളുടെ സംഘടന സമീപകാലത്തായി പാസ്റ്റര്‍മാര്‍ക്ക് നേരെയും ചര്‍ച്ചുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ അഴിച്ച് വിടുന്നത് പതിവായിരിക്കുന്നുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ഈ അവസരത്തില്‍ വിദേശ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു.

നിലവില്‍ യുപി മുഖ്യമന്ത്രിയായ ആദിത്യ നാഥാണ് ഹിന്ദു യുവ വാഹിനിയുടെ സ്ഥാപകന്‍ എന്നതും ഇവര്‍ക്ക് തണലേകുന്നുവെന്ന് വേള്‍ഡ് വാച്ച് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുപിയിലെ എല്ലാ തലങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് നേരെ ഇത്തരത്തില്‍ ആക്രമണങ്ങള്‍ പെരുകുന്നുവെന്നും ഇത് ഗവണ്‍മെന്റ് സ്പോണ്‍സര്‍ ചെയ്യുന്ന ആക്രമണങ്ങളാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്ന ഒരു വളണ്ടിയര്‍ വേള്‍ഡ് വാച്ച് മോണിറ്ററിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ ആരെല്ലാമാണെന്ന് തെരഞ്ഞ് പിടിച്ചാണ് ഹിന്ദു തീവ്ര വാദികള്‍ ആക്രമണം നടത്തുന്നതെന്നും വിദേശ പത്രങ്ങള്‍ ആരോപിക്കുന്നു.
ജൂലൈ രണ്ടിന് കാശിരാംപൂരില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ സംഘത്തെ ബൈക്കിലെത്തിയ ഹിന്ദു തീവ്രവാദികള്‍ മര്‍ദിച്ചതും ജൂണ്‍ 18ന് ഉത്തരേന്ത്യയിലെ ചര്‍ച്ചില്‍ വച്ച് പാസ്റ്ററെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതും പോലുള്ള മുന്‍കാല സംഭവങ്ങളും വിദേശ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category