1 GBP = 90.00 INR                       

BREAKING NEWS

നിങ്ങള്‍ ആമസോണില്‍ നിന്നും സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന വ്യക്തിയാണോ? എങ്കില്‍ ചെലവ് കുറയ്ക്കാനും ലാഭം കൂട്ടാനും ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Britishmalayali
kz´wteJI³

ണ്‍ലൈന്‍ പര്‍ച്ചേസിംഗില്ലാതെ ജീവിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലമാണിത്. ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെ പര്യായമായിത്തീര്‍ന്നിരിക്കുകയാണ് റീട്ടെയില്‍ ഭീമനായ ആമസോണ്‍. ആമസോണില്‍ നിന്നും പര്‍ച്ചേസിംഗ് നിര്‍വഹിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചെലവ് കുറയ്ക്കാനും ലാഭം കൂട്ടാനും ആര്‍ക്കും സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ടുന്ന ചില അത്യാവശ്യ വിവരങ്ങളാണ് ഇവിടെ പങ്ക് വയ്ക്കപ്പെടുന്നത്. 

ഡെലിവറി ഫീസ് ഒഴിവാക്കാം
പലപ്പോഴായി ആമസോണ്‍ ഫ്രീ ഡെലിവറി പ്രമോഷന്‍ വാഗ്ദാനം ചെയ്യാറുണ്ട്. ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് ഡിസംബര്‍ അഞ്ച് വരെ ഇത്തരമൊരു ഓഫര്‍ നിലവിലുണ്ടായിരുന്നു. അത് പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയവര്‍ ഒട്ടും നിരാശരാവേണ്ടതില്ല. കാരണം അല്‍പം ശ്രദ്ധിച്ചാല്‍ ആമസോണില്‍ നിന്നുള്ള പര്‍ച്ചേസിന് ഡെലിവറി ചാര്‍ജ് പരമാവധി ചുരുക്കാന്‍ നമുക്ക് സാധിക്കും.

99 പെന്‍സ് മുതല്‍ 4.49 പൗണ്ട് വരെയുള്ള വിവിധ റേഞ്ചുകളിലുള്ള ഡെലിവറി ചാര്‍ജുകള്‍ ആമസോണ്‍ ഈടാക്കാറുണ്ട്. എന്നാല്‍ നാം കുറച്ച് പണം കൂടി അധികം ചെലവാക്കി ഉപകാരപ്രദമായ സാധനങ്ങള്‍ ആമസോണില്‍ നിന്നും വാങ്ങുന്നതിലൂടെ ഫ്രീ ഡെലിവറി പരിധിയില്‍ നമുക്ക് എത്തിച്ചേരാനാവും. സൂപ്പര്‍ സേവര്‍ ഡെലിവറി ടൂളിലൂടെ  ഇത്തരം സാധനങ്ങള്‍ ആമസോണില്‍ നിന്നും നിങ്ങള്‍ക്ക് കണ്ടെത്തി പര്‍ച്ചേസ് ചെയ്ത് ഡെലിവറി ചാര്‍ജ് ഒഴിവാക്കാം.

പുതുക്കിപ്പണിയുന്ന സ്റ്റോറുകള്‍ കണ്ടെത്തുക
ഇത്തരം സ്റ്റോറുകളില്‍ നിന്നും ടിവി, സ്മാര്‍ട്ട്ഫോണ്‍, ഐപാഡ്, കിച്ചണ്‍ അപ്ലയന്‍സസ് ഗെയിംസ് കണ്‍സോള്‍സ്, എന്നിവയെ പോലുള്ള പ്രീ ഓണ്‍ഡ്, ഓപ്പണ്‍ ബോക്സ് ഗാഡ്ജറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും.

പ്രൈസ് അലേര്‍ട്ടുകള്‍ സെറ്റ് ചെയ്യുക
ആമസോണ്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വില എപ്പോഴും ഏറാനും കുറയാനുമുള്ള പ്രവണത കാണിക്കുന്നവയാണ്. അതിനാല്‍ നിങ്ങള്‍ക്ക് പര്‍ച്ചേസിംഗ് നടത്തുന്നതിനുള്ള ഏറ്റവും അനുകൂലമായ സന്ദര്‍ഭം ഏതാണെന്ന് നമുക്ക് ഒരിക്കലും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അതിനാല്‍ ഓരോ ഉല്‍പന്നങ്ങളുടെയും വില തല്‍സമയം അറിയാന്‍ ആമസോണ്‍ പ്രൈസ് അലേര്‍ട്ട് സെറ്റ് ചെയ്യുന്നത് പ്രയോജനപ്പെടും. ഇതിലൂടെ വിലകുറയുന്ന സാധനങ്ങളെക്കുറിച്ച് അറിയാനും അവ തല്‍സമയം വാങ്ങാനും സാധിക്കുന്നു.

ആമസോണ്‍ യൂറോപ്യന്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യുക
ആമസോണ്‍ യുകെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആമസോണ്‍ യൂറോപ്യന്‍ സൈറ്റുകളില്‍ നിന്നും വിലക്കുറവില്‍ നിങ്ങള്‍ തേടുന്ന സാധനങ്ങള്‍ ലഭിച്ചേക്കാം. അതിനാല്‍ ഇവയും ഇടക്ക് ബ്രൗസ് ചെയ്യാവുന്നതാണ്. ഇതിനായി ഫ്രാന്‍സ്, ജര്‍മനി, ഇററലി, സ്പെയിന്‍ തുടങ്ങിയിടങ്ങളിലെ ആമസോണ്‍ സൈറ്റുകള്‍ തിരയാവുന്നതാണ്.

കാഷ്ബാക്ക് വെബ്സൈറ്റുകളിലൂടെ ഷോപ്പ് ചെയ്യുക
കാഷ്ബാക്ക് സൈറ്റുകളിലൂടെ ആമസോണില്‍ നിന്നും ഷോപ്പിംഗ് നിര്‍വഹിച്ചാല്‍ 9 ശതമാനം വരെ വില വ്യത്യാസമനുഭവിക്കാം. ക്യൂഡ്കോ, ടോപ് കാഷ് ബാക്ക് തുടങ്ങിയ കാഷ് ബാക്ക് സൈറ്റുകളെ ഇതിനായി പ്രയോജനപ്പെടുത്താം. 

പ്രൈം സ്ബ്സ്‌ക്രിപ്ഷന്‍ എടുക്കാം
ആമസോണില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ എടുത്താല്‍ നല്ലൊരു തുക വിലയില്‍ ലാഭിക്കാം. ഈ സര്‍വീസിലൂടെ ഫ്രീ സെയിം ഡേ, നെക്സ്റ്റ് ഡേ അല്ലെങ്കില്‍ നോമിനേറ്റഡ് ഡേ ഡെലിവറി ലഭിക്കും. ഇതിലൂടെ പ്രൈം വീഡിയോ, ആമസോണ്‍ പാന്‍ട്രി, പ്രൈം മ്യൂസിക്ക് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി വര്‍ഷത്തില്‍ 79 പപൗണ്ട് അല്ലെങ്കില്‍ മാസത്തില്‍ 7.99 പൗണ്ട് മാത്രമേ ചെലവ് വരുന്നുള്ളൂ.

ആമസോണ്‍ സബ്സ്‌ക്രൈബ് ആന്‍സ് സേവ് സര്‍വീസ്
ഇതിലൂടെ 15 ശതമാനം വരെ വിലയില്‍ ഇളവ് ലഭിക്കുന്നു. ഇതിലൂടെ നിങ്ങള്‍ പതിവായി വാങ്ങുന്ന ഐറ്റങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍ഡര്‍ ചെയ്യാനും ആദായവിലയില്‍ വാങ്ങാനും സാധിക്കും. ഈ സര്‍വീസില്‍ സൈന്‍ അപ്പ് ചെയ്താല്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ അഞ്ചോ അതിലധികമോ സ്ഥിരമായ ഓര്‍ഡറുകള്‍ക്ക് സൈന്‍ അപ്പ് ചെയ്താല്‍ 15 ശതമാനവും വിലക്കുറവ് ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category