1 GBP = 90.00 INR                       

BREAKING NEWS

ഇംഗ്ലീഷുകാര്‍ക്ക് ഇക്കുറി നിങ്ങള്‍ ക്രിസ്മസ് ഗിഫ്റ്റ് നല്‍കുന്നുണ്ടോ? 50 പൗണ്ട് താഴെ മുടക്കി അവര്‍ക്ക് ഇഷ്ടപ്പെടുന്ന കുറച്ച് സമ്മാനങ്ങള്‍ ഏതൊക്കെ എന്നറിയാം

Britishmalayali
kz´wteJI³

ക്രിസ്മസ് കാലം സമ്മാനങ്ങളുടെ കാലം കൂടിയാണ്. സമ്മാനം കൊടുക്കാനും ലഭിക്കാനും ഇക്കാലത്ത് ആരും ആഗ്രഹിക്കും. ഈ ഒരു സന്ദര്‍ഭത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ക്രിസ്മസ് സമ്മാനം കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  വെറും 50 പൗണ്ടില്‍ താഴെ മുടക്കി അവര്‍ക്ക് ഇഷ്ടപ്പെടുന്ന ചില സമ്മാനങ്ങള്‍ വാങ്ങാന്‍ സാധിക്കും.  ഇത്തരം ചില സ്മാര്‍ട്ട് സമ്മാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്...? ആണ് ഇത് സംബന്ധിച്ച ആകര്‍ഷകമായ നിര്‍ദേശങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തി മുന്നോട്ട് വച്ചിരിക്കുന്നത്. 

കോഫി മെഷീന്‍
ഈ വിന്ററില്‍ ചെറിയ മുതല്‍മുടക്കില്‍ ചൂട് ആസ്വദിക്കാന്‍ ഒരു കോഫി മെഷീന്‍ സമ്മാനമായി ക്രിസ്മസിന് വാങ്ങിക്കൊടുക്കാം. ഇതിനായി ബോഷ്, ലവാസ, ഡെലോന്‍ഗി തുടങ്ങിയ മോഡലുകള്‍ അത്യുത്തമമാണെന്നും വിച്ച്...? നിര്‍ദേശിക്കുന്നു. ഇതില്‍ ഡെലോന്‍ഗി ഇന്‍ഫിനിസിമയ്ക്ക് 50 പൗണ്ടാണ് വില. ലവാസ ടിനിക്ക് 39 പൗണ്ടും ബോഷ്  ടാസിമോ ഹാപ്പിക്ക് 29 പൗണ്ടുമാണ് വില.

സ്ലോ കുക്കറുകള്‍
ക്രിസ്മസിന് ഒരു സ്ലോ കുക്കര്‍ ലഭിക്കുന്നത് ആരാണ് ഇഷ്ടപ്പെടാത്തത്. മോര്‍ഫി റിച്ചാര്‍ഡ്സ് സീര്‍ ആന്‍ഡ് സ്റ്റ്യൂ റോസ് ഗോള്‍ഡ് 461016ന് 40 പൗണ്ടാണ് വില. റസല്‍ ചാക്ക് ബോര്‍ഡ് 24180 സ്ലോ കുക്കറിന്  25 പൗണ്ടാണ് വില. ഇത്തരത്തില്‍ സ്ലോ കുക്കര്‍ ഗണത്തില്‍ ആകര്‍ഷകങ്ങളായ നിരവധി മോഡലുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുത്ത്  വാങ്ങി സമ്മാനിക്കാന്‍ സാധിക്കും.

ഫുഡ് പ്രിപ്പറേഷന്‍ ആക്സസറീസ്
ക്രിസ്മസിന് ഇത്തരം ഒരു ഉപകരണം ആര്‍ക്കും ഇഷ്ടപ്പെടും. കുസിനാര്‍ട്ട് മിനി പ്രെപ് പ്രോ ഫുഡ് പ്രൊസസര്‍ ഇസിച്ച്4യുവിന് 45 പൗണ്ട് മാത്രമേ വിലയുള്ളൂ.  ഇത് അടുക്കളയിലെ സ്ഥം ലാഭിക്കാന്‍ സഹായിക്കുന്ന ഗാഡ്ജറ്റാണ്. ഇതിന് സിംഗില്‍ ഡ്യുവല്‍-ബ്ലേഡ് അറ്റാച്ച്മെന്റാണുള്ളത്. ഇതിലൂടെ ചോപ്, മിക്സ്, വിപ് തുടങ്ങിയവ നിര്‍വഹിക്കാം. ദി ബ്രൗണ്‍ മള്‍ട്ടിക്യുക്ക് 3 എംക്യു3025 ഹാന്‍ഡ് ബ്ലെന്‍ഡറിന് 38 പൗണ്ടാണ് വില. ടെസ്‌കോയുടെ സ്വന്തം ഫുള്‍സൈസ്ഡ് ഫുഡ് പ്രൊസസറായ ടെസ്‌കോ എഫ്പി 15ന് വെറും 29 പൗണ്ട് മാത്രമേ വിലയുള്ളൂ.

ഇന്റര്‍നെറ്റ് ടിവി ബോക്സുകള്‍
ഇന്റര്‍നെറ്റ് ടിവി ബോക്സുകളിലൂടെ നെറ്റ്ഫ്ലിക്സ്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ ആപുകള്‍ നിങ്ങള്‍ക്ക് ടിവിയുമായി കൂട്ടിച്ചേര്‍ക്കാം. ഗൂഗിള്‍ ക്രോംകാസ്റ്റിന് വെറും 30 പൗണ്ട് മാത്രമേ വിലയുള്ളൂ. അലെക്സാ വോയ്സ് റിമോട്ട് സഹിതമുള്ള ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിന് 40 പൗണ്ടും ദി സ്‌കൈ നൗ ടിവി സ്മാര്‍ട്ട് സ്റ്റിക്കിന് 25 പൗണ്ടും മാത്രമേ നല്‍കേണ്ടതുള്ളൂ.

ബഡ്ജറ്റ് ബ്ലൂടൂത്ത് സ്പീക്കറുകള്‍
ഇതും ഉചിതമായ ക്രിസ്മസ് സമ്മാനമാണ്. സോണി എസ്ആര്‍എസ് എക്സ്ബി01ന് 35 പൗണ്ടും ഫിലിപ്സ് ബിടി110ന് 30 പൗണ്ടും ജാം ഹാംഗ് എറൗണ്ടിന് 40 പൗണ്ടുമാണ് വില.

ഫിറ്റ്നെസ് വാച്ചുകളും ആക്ടിവിറ്റി ട്രാക്കേര്‍സും
ആപ്പിള്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍ വിവോഫിറ്റിന് 45 പൗണ്ടാണ് വില. ഇതിനൊരു ചെറിയ എല്‍ഇഡി സ്‌ക്രീനുണ്ട്.  ഇതിന് പടിക്കെട്ടുകള്‍, യാത്രയുടെ ദൂരം, കത്തിപ്പോകുന്ന കലോറി, ഉറക്കം തുടങ്ങിയവ നിരീക്ഷിക്കാനും തിരിച്ചറിയുന്നതിനും സാധിക്കും. സിയോമി എംഐ ബാന്‍ഡ് 3 ക്ക് 27 പൗണ്ടാണ് വില. ഇത് വില കുറഞ്ഞൊരു ട്രാക്കറാണ്. ഹുവായ് ബാന്‍ഡ് 2 പ്രോയ്ക്ക് 40 പൗണ്ടാണ് വില.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category