1 GBP = 90.00 INR                       

BREAKING NEWS

ബാന്റ് 5ലും 6ലുമായി എന്‍എച്ച്എസ് ജീവിതം അവസാനിപ്പിക്കാ നാണോ നിങ്ങളുടെ തീരുമാനം? നഴ്‌സായി എത്തി ഒരു മിനി ഡോക്ടര്‍ എങ്കിലും ആവാന്‍ നിങ്ങള്‍ക്കും പറ്റില്ലേ? അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണര്‍ ആവാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ചിലര്‍ എന്‍എച്ച്എസില്‍ നഴ്സായി ചേര്‍ന്നാലും ആ വഴിയില്‍ അധികം മുന്നോട്ട് പോകാതെ ബാന്‍ഡ് 5ലും 6ലുമായി എന്‍എച്ച്എസ് ജീവിതം അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍  മറ്റ് ചിലരാകട്ടെ ഈ മേഖലയോടുള്ള അതിയായ താല്‍പര്യം കൊണ്ട് അതിനെക്കുറിച്ച് ആവശ്യത്തിലധികം കാര്യങ്ങള്‍ മനസിലാക്കുകയും ഈ രംഗത്ത് ഏറെ മുന്നോട്ട് പോവുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ മുന്നേറാന്‍ ലക്ഷ്യം വയ്ക്കുന്ന നഴ്സുമാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന തസ്തികയാണ് അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ അഥവാ എഎന്‍പി. യുകെയില്‍ നഴ്സായി എത്തി ഒരു മിനി ഡോക്ടര്‍ എങ്കിലും ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്തിപ്പെടാന്‍ പറ്റിയ ഒരു തസ്തികയാണ് അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍. ഈ തസ്തികയിലെത്താനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന  കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ എന്ന തസ്തിക പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. 2017 നവംബറിലാണ് ഇംഗ്ലണ്ടിലെ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീസിനായി ഒരു ചട്ടക്കൂട് നിലവില്‍ വന്നിരുന്നത്. സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ണ്ട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ചട്ടക്കൂടുകളുണ്ട്. അഡ്വാന്‍സ്ഡ് പ്രാക്ടീസ്, നാല് ഏരിയകള്‍ എന്നിവയെ ഈ ചട്ടക്കൂട് നിര്‍വചിക്കുന്നുണ്ട്. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീസ് പരിചയസമ്പന്നരായ, രജിസ്ട്രേഡ് ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരിലൂടെ നടപ്പിലാക്കണമെന്നാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് നിര്‍ദേശിക്കുന്നത്.

ക്ലിനിക്കല്‍ പ്രാക്ടീസ്, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഡെമോന്‍സ്ട്രേഷന്‍ ഓഫ് കോര്‍ കേപബിലിറ്റീസ് ആന്‍ഡ് സ്പെസിഫിക്ക് ക്ലിനിക്കല്‍ കോംപിറ്റന്‍സ് എന്നീ നാല് ഏരിയകളില്‍ അഥവാ പില്ലറുകളില്‍  മാസ്റ്റേര്‍സ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയാണ് അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ക്ക് വേണ്ടത്. എല്ലാ എഎന്‍പി ഡിഗ്രികളിലും മുകളില്‍ പറഞ്ഞിരിക്കുന്ന നാല് ഏരിയകളുടെ ഘടകങ്ങള്‍ അടങ്ങിയിരിക്കണം. ഇതിന് പുറമെ തിയേറ്ററിക്കല്‍ അറിവും പ്രായോഗിക കഴിവുകളും വേണം.

ഓരോരുത്തരുടെയും പ്രാക്ടീസിന്റെ സാധ്യത, അവരുടെ റോള്‍, പ്രഫഷണല്‍ പശ്ചാത്തലം അനുസരിച്ച്  ഓരോ ഏരിയയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ വ്യത്യാസം വരാം. ഇത്തരത്തില്‍ നേടുന്ന ട്രെയിനിംഗിന്റെ ഗുണമേന്മ അനുസരിച്ചാണ് എന്‍പികളുടെ നിര്‍ണായക തീരുമാനങ്ങളും വൈദ്യശാസ്ത്രപരമായി സങ്കീര്‍ണതയുള്ള പ്രശ്നങ്ങളും മാനേജ് ചെയ്യുന്നതിലുള്ള അവരുടെ കഴിവും തീരുമാനിക്കപ്പെടുന്നത്.

എഎന്‍പിയുടെ ചുമതലകളും പരിശീലനവും
നിരവധി സീനിയര്‍ പ്രാക്ടീസ് നഴ്സുമാര്‍ക്കും അഡ്വാന്‍സ്ഡ് സ്‌കില്ലുകളുണ്ട്. ചെറിയ രോഗങ്ങളുമായി തങ്ങള്‍ക്കടുത്തെത്തുന്ന രോഗികളെ പരിപാലിക്കുന്നതിലൂടെയാണ് ഇവരില്‍ പലരും ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നത്. വിവിധ അവസ്ഥകളിലെത്തുന്ന രോഗികളെ ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ പരിപാലിക്കുന്നത് എഎന്‍പികളായതിനാല്‍ അവരില്‍ പലരും സ്വന്തം കഴിവ് കൊണ്ടും രോഗികളുടെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കാനുള്ള ശേഷി കൊണ്ടും തികച്ചും പ്രാവര്‍ത്തികമായ മാര്‍ഗങ്ങളിലൂടെ കഴിവുകള്‍ നേടിയെടുക്കുകയാണ് ചെയ്യുന്നത്.

നിങ്ങള്‍ എഎന്‍പി റോളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രാക്ടീസിന്  ആവശ്യമുണ്ടോയെന്ന് പരിഗണിച്ചിരിക്കണം. ഇതിനായി നിങ്ങള്‍ക്ക് തൊഴിലുടമയുടെയും ഐഡന്റിഫൈഡ് ക്ലിനിക്കല്‍ സൂപ്പര്‍ വൈസറുടെയും പിന്തുണ വേണം. ഓരോ സര്‍ജറിക്ക് ശേഷവും നിങ്ങള്‍ക്ക് ഡിബ്രീഫ് സെഷനുകളും ട്യൂട്ടോറിയലും വര്‍ക്ക് പ്ലേസ് ബേസ്ഡ് അസെസ്മെന്റും വേണ്ടി വരും. ട്രെയിനി എഎന്‍പിക്ക് ജിപി ട്രെയിനേര്‍സിന്റെ മേല്‍നോട്ടത്തില്‍ നിലവിലുള്ള എഡ്യുക്കേഷണല്‍ സെഷനുകളില്‍ സ്ലോട്ട് ലഭിക്കും. ദിവസവുമുള്ള ഡിബ്രീഫ് സെഷനുകള്‍ അത്യാവശ്യമാണ്.

ഇതിലൂടെ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുന്നതിനൊപ്പം അതിലൂടെ എഎന്‍പികളുടെ പഠനവും മെച്ചപ്പെടുന്നു. രോഗികളെ കാണുന്നതുമായി ബന്ധപ്പെട്ട ഫീഡ് ബാക്കിലൂടെയും എഎന്‍പികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനാവും. ട്രെയിനി എഎന്‍പികള്‍ സ്ഥിരമായ മൂല്യനിര്‍ണയത്തിലൂടെ കടന്ന് പോകുന്നതായിരിക്കും. കണ്‍സള്‍ട്ടേഷന്‍ ഒബ്സര്‍വേഷന്‍ ടൂളുകള്‍, കേസ് അധിഷ്ഠിത ചര്‍ച്ചകള്‍ എന്നീ സമീപനങ്ങളിലൂടെയായിരിക്കും ഈ മൂല്യനിര്‍ണയം. രജിസ്ടര്‍ തലത്തിലുള്ള ഡോക്ടര്‍മാരായിരിക്കും ഇത് നിര്‍വഹിക്കുന്നത്.

എഎന്‍പി റോളിന്റെ ഭാഗമായി എക്സാമിനേഷന്‍, പ്രൊസീജിയര്‍ സ്‌കില്ലുകള്‍ എന്നിവ പ്രായോഗിക തലത്തില്‍ വിലയിരുത്തപ്പെടും. നിങ്ങള്‍ എവിടെ ജോലി ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍ണയിക്കപ്പെടുന്നത്.

ആവശ്യമുള്ള ഏരിയകള്‍
വിവിധ ഇടങ്ങളില്‍ എഎന്‍പികള്‍ കവര്‍ ചെയ്തിരിക്കേണ്ടുന്ന ഏരിയകള്‍ വ്യത്യസ്തമാണ്. ഉദാഹരണമായി ഡെര്‍ബിഷെയറില്‍ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍ (എസിപി) മോഡലാണ് അനുവര്‍ത്തിച്ച് വരുന്നത്. അക്യൂട്ട്, പ്രൈമറി, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡെര്‍ബിഷെയറിലുള്ള എല്ലാ എസിപികള്‍ക്കും ഫുള്‍ എംഎസ് സി ഡിഗ്രി വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇതിനാല്‍ എഎന്‍പികളാവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രദേശത്ത് ഇതിനായി വേണ്ടുന്ന യോഗ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കണം.

എല്ലാ എഎന്‍പി ഫ്രെയിം വര്‍ക്കുകള്‍ക്കും മാസ്റ്റര്‍ ലെവല്‍ എഡ്യുക്കേഷനാണ് വേണ്ടത്. അതിനാല്‍ പ്രാദേശിക യൂണിവേഴ്സിറ്റികള്‍ ഏത് തരത്തിലുള്ള  അഡ്വാന്‍സ്ഡ് പ്രാക്ടീസ് പ്രോഗ്രാമുകളാണ് പ്രദാനം ചെയ്യുന്നതെന്ന് മനസിലാക്കിയിരിക്കണം. എഎന്‍പികള്‍ക്കായി ചില അടിസ്ഥാന മൊഡ്യൂളുകളുണ്ട്. അഡ്വാന്‍സ്ഡ് അസെസ്മെന്റ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്സ്, പാത്തോഫിസിയോളജി ആന്‍ഡ് പ്രിസ്‌ക്രൈബിംഗ് തുടങ്ങിയവ അതിന് ഉദാഹരണമാണ്. എംഎസ് സി  ലെവല്‍ മൊഡ്യൂള്‍സ് പാസായാലും നിങ്ങളുടെ മത്സരാത്മകത പ്രദര്‍ശിപ്പിക്കാനായി ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കണം. നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.
  • സ്മാര്‍ട്ട് ഒബ്ജെക്ടീവുകളെ തിരിച്ചറിയുന്ന ഒരു പിഡിപി
  • നിങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളും എംഎസ് സി മോഡ്യൂല്‍സിന്റെ രേഖകളും
  • കേസ് അധിഷ്ഠിത ഡിസ്‌കഷനുകള്‍, കണ്‍സള്‍ട്ടേഷന്‍ ഒബ്സര്‍വേഷനുകള്‍, ഡയറക്ട്ലി ഒബ്സെര്‍വ്ഡ് പ്രക്രിയകള്‍ എന്നിവയടക്കമുള്ള ഒരു റെക്കോര്‍ഡ് അസെസ്മെന്റ്
  • ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രൊജക്ടുകള്‍ അഥവാ ഓഡിറ്റ്
  • ലീഡര്‍ഷിപ്പ്, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍
  • നിങ്ങള്‍ക്കുള്ള എഡ്യുക്കേഷണല്‍ റോളുമായി ബന്ധപ്പെട്ട വിവരങ്ങള്‍
  • ഏതെങ്കിലും പേഷ്യന്റ് കോംപ്ലിമെന്റുകളും പരാതികളും
  • നിര്‍ണായകമായ ഇവന്റ് വിശകലനം
  • മത്സരാത്മതകയുടെ തെളിവുകള്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category