1 GBP = 90.00 INR                       

BREAKING NEWS

എല്ലാ 10 വര്‍ഷം കൂടുമ്പോഴും, വിലാസം മാറുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം; 1000 പൗണ്ട് ലാഭിക്കാന്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ വേഗം പുതുക്കുക

Britishmalayali
kz´wteJI³

നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് സമയത്തിന് പുതുക്കുകയെന്നത് ഡ്രൈവിംഗിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ  കാര്യമാണ്. എന്നാല്‍ നിരവധി പേര്‍ ഇതില്‍ അലംഭാവം പുലര്‍ത്തുന്നതിനെ തുടര്‍ന്ന് കനത്ത പിഴ നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന അനാവശ്യ ചെലവ് തീര്‍ത്തും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. അതായത് എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ വിലാസം മാറുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ടതുണ്ടെന്നറിയാമോ? ഇല്ലെങ്കില്‍ 1000 പൗണ്ട് പിഴ നല്‍കേണ്ടി വരും. ഈ പിഴ ലാഭിക്കാന്‍ നിങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ വേഗം പുതുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


നിങ്ങളുടെ ലൈസന്‍സിന് പത്ത് കൊല്ലം പഴക്കമായെങ്കില്‍ 14 പൗണ്ട് മുടക്കി 1000 പൗണ്ട് ലാഭിക്കാന്‍ സാധിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക. യുകെയില്‍ ഫോട്ടോകാര്‍ഡ് ലൈസന്‍സ് 1998ലാണ് നിലവില്‍ വന്നത്. നിലവില്‍ രണ്ട് മില്യണിലധികം പേര്‍ക്ക് രാജ്യത്ത് കാലാവധി കഴിഞ്ഞ ഫോട്ടോകാര്‍ഡാണുള്ളതെന്നാണ് ഡിവിഎല്‍എ മുന്നറിയിപ്പേകുന്നത്. അതിനാല്‍ നിങ്ങളുടെ ഫോട്ടോകാര്‍ഡിന്റെ കാലാവധി കഴിഞ്ഞില്ലെന്ന് സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇപ്പോള്‍ തന്നെ പുതുക്കേണ്ടതാണ്. ഇല്ലെങ്കില്‍ മേല്‍പ്പറഞ്ഞ കണക്കില്‍ പിഴ നല്‍കി മുടിയുമെന്നുറപ്പാണ്.

കാലാവധി കഴിഞ്ഞ ഫോട്ടോകാര്‍ഡുമായി വണ്ടിയോടിച്ച് പിടിച്ചാല്‍ അത് കടുത്ത കുറ്റമായിട്ടാണ് പരിഗണിച്ച് വരുന്നതെന്നറിയുക. നിലവില്‍ ഫോട്ടോകാര്‍ഡ് ഓണ്‍ലൈനിലൂടെ പുതുക്കുന്നതിന് വെറും 14 പൗണ്ട് മാത്രമേ വേണ്ടൂ. പോസ്റ്റല്‍ വഴി പുതുക്കാന്‍ 17 പൗണ്ടും അല്ലെങ്കില്‍ പോസ്റ്റ് ഓഫീസില്‍ പോയി പുതുക്കാന്‍ 21.50 പൗണ്ടുമാണ് ആവശ്യമായി വരുന്നത്. ഡ്രൈവര്‍മാരുടെ അഡ്രസ് താല്‍ക്കാലികമായി വ്യത്യാസപ്പെടുന്നുണ്ടെങ്കില്‍  പോലും ഈ വിവരം ഡിവിഎല്‍എയെ അറിയിച്ചിരിക്കണം.  ഇല്ലെങ്കില്‍ 1000 പൗണ്ട് പിഴയൊടുക്കേണ്ടി വരും. 

അതായത് ടേം ടൈമിനിടെ സര്‍വകലാശാലക്കടുത്തേക്ക് കുറച്ച് കാലത്തേക്ക് മാറിത്താമസിക്കുന്നുവെങ്കില്‍ പോലും അക്കാര്യം ഡിവിഎല്‍എയെ നിര്‍ബന്ധമായും അറിയിക്കണം. ഡിവിഎല്‍എയില്‍ നിങ്ങളുടെ വിലാസം മാറ്റുന്ന പ്രക്രിയക്ക് നിങ്ങള്‍ക്ക് ഒരു പെന്നി പോലും ചെലവാകില്ലെന്നും ഓര്‍ക്കുക. എന്നാല്‍ ഇതിലൂടെ വന്‍ തുക പിഴ നല്‍കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിവാകാം. ഈ വിധത്തില്‍ നിങ്ങളുടെ ലൈസന്‍സ് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ വി5സി വെഹിക്കിള്‍ ലോഗ് ബുക്ക് ഉപയോഗിച്ച് Gov.uk website ലൂടെ നിര്‍വഹിക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ വിലാസം മാറുമ്പോള്‍ ഡ്രൈവര്‍മാര്‍ ആ വിവരം അറിയിക്കണമെന്നാണ് ഡിവിഎല്‍എ ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ വിലാസം മാറുന്ന വിവരം അറിയിച്ചാല്‍ ഡിവിഎല്‍എ അത് ഉള്‍പ്പെടുത്തി ഒരു പുതിയ ലൈസന്‍സ് സൗജന്യമായി നല്‍കാനാവും. ഇത്തരത്തില്‍ വിലാസം മാറുന്നത് അറിയിക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ലൈസന്‍സ് സംബന്ധമായ വിവരങ്ങളും അപ്ഡേറ്റുകളും പുതിയ വിലാസത്തില്‍ യഥാസമയത്ത് ഡിവിഎല്‍എയില്‍ നിന്നും ലഭിക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. ഫോട്ടോകാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി എപ്പോള്‍ തീരുമെന്ന് ഡിവിഎല്‍എ ഓരോ ഡ്രൈവര്‍മാരെയും കൃത്യസമയത്ത് അറിയിക്കാറുണ്ട്. ഇത്തരം അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് സമയം വൈകിപ്പിക്കാതെ ഇത് പുതുക്കേണ്ടതാണ്.

ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ താഴെ പറയുന്നു
  • സാധുതയുള്ള ഒരു യുകെ പാസ്പോര്‍ട്ട്
  • ഗ്രേറ്റ് ബ്രിട്ടനിലെ താമസക്കാരനായിരിക്കണം. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട് വേറിട്ട സര്‍വീസാണ്.
  • മാസ്റ്റര്‍ കാര്‍ഡ്, വിസ, ഇലക്ട്രോണ്‍ അല്ലെങ്കില്‍ ഡെല്‍റ്റ് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 14 പൗണ്ട് അടക്കണം. എന്നാല്‍ നിങ്ങള്‍ക്ക് 70 വയസിന് മേല്‍ പ്രായമായെങ്കില്‍ അല്ലെങ്കില്‍ മെഡിക്കല്‍ ഷോര്‍ട്ട് പിരിയഡ് ലൈസന്‍സുണ്ടെങ്കില്‍ യാതൊരു വിധത്തിലുള്ള ഫീസും ലൈസന്‍സ് പുതുക്കാന്‍ വേണ്ട
  • കഴിഞ്ഞ മൂന്ന് വര്‍ഷമായി നിങ്ങള്‍ ജീവിക്കുന്ന സ്ഥലത്തെ വിലാസം. 
  • നിങ്ങളുടെ നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ്. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് കൈയിലില്ലെങ്കില്‍  അതിന്റെ കാരണം അപേക്ഷയില്‍ വ്യക്തമാക്കണം.
  • നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ അറിയുമെങ്കില്‍ ചേര്‍ക്കണം.
ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ഏതാണ്ട് ഒരാഴ്ചക്കകം പുതിയ ലൈസന്‍സ് ലഭിക്കും. പുതിയ ലൈസന്‍സ് ലഭിച്ചാല്‍ പഴയ ലൈസന്‍സ് ഡിവിഎല്‍എക്ക് തിരിച്ച് നല്‍കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category